ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 13, 2012

IAS


തൈറോയ്ഡുമായി മുഖാമുഖം

തൈറോയ്ഡ് ബോധവത്കരണത്തിന്‍െറ ഭാഗമായി തൈറോയ്ഡുമായി മുഖാമുഖം എന്ന പുസ്തകം കണ്ണൂര്‍ ഡയാകെയറില്‍ വാണിദാസ് എളയാവൂര്‍ പ്രകാശനം ചെയ്യുന്നു

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് സോളിഡാരിറ്റി ഇരിട്ടി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്ക് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഭാരവാഹികളായ എം. ഷാനിഫ്, സഫീര്‍ ആറളം, ഫൈസല്‍, റഹിം, ഫാഇസ്, റിയാസ് എന്നിവര്‍ നിവേദനം നല്‍കി.

ജമാഅത്ത് അമീര്‍ കൂടിക്കാഴ്ച നടത്തി

  ജമാഅത്ത് അമീര്‍
ആഭ്യന്തര മന്ത്രിയുമായി
കൂടിക്കാഴ്ച  നടത്തി
   ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജമാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. അസാം കലാപം, തീവ്രവാദത്തിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജമാഅത്തെ ഇസ്ലാമി പത്രക്കുറിപ്പില്‍ അറിയിച്ചു. മതത്തിന്‍െറ പേരില്‍ മാത്രം മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  ഇത്തരം നടപടികള്‍ സമുദായത്തില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരപരാധികളെ കേസില്‍ കുടുക്കിയ പൊലിസ് ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. യൂ.പിയിലും ആസാമിലുമുണ്ടായ കലാപങ്ങളില്‍ ഇരയായവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിവേദനവും നല്‍കി. ദേശീയ സെക്രട്ടറിമാരായ എഞ്ചി. മുഹമ്മദ് സലിം, മുഹമ്മദ് അഹ്മദ്, മുഹമ്മദ് ഷാഫി മദനി എന്നിവരും അമീറിനെ അനുഗമിച്ചു.

ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്

ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്
ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ സംഘടനയായ ടീന്‍ ഇന്ത്യയുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്
(ശനിയാഴ്ച 13 - 10 - 12) തലശ്ശേരിയില്‍ നടക്കും.
കേരളത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ പൊതു കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ. കൗമാരപ്രായത്തിലുള്ള കുട്ടികളെ മാത്രം അംഗങ്ങളാക്കുന്ന ആദ്യത്തെ സംഘടനയാണിത്. ഒന്നുകില്‍ വളരെ ചെറിയ കുട്ടികളോടൊപ്പമോ അല്ളെങ്കില്‍ തങ്ങളെക്കാള്‍ വലിയവരോടൊപ്പമോ ആണ് ഹൈസ്കൂള്‍ കുട്ടികള്‍ ചേര്‍ന്നു നില്ക്കേണ്ടി വരുന്നത്. എന്നാല്‍ അവരുടെ പ്രായ ഘടനയും താല്പര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. അവര്‍ക്കുള്ള പ്രശ്നങ്ങളും അതിന്‍്റെ പരിഹാരവും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പ്രാദേശികമായി ഒന്നിച്ചു ചേര്‍ക്കുന്ന ടീന്‍ ഇന്ത്യ എന്ന പുതിയ സംഘടക്ക് മലര്‍വാടി ബാലസംഘം രൂപം നല്കുന്നത്.
കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന കൗമാരക്കാരെ പരിഗണിക്കുന്നതില്‍ നാം ഇന്നോളം ഒരു നയമോ നിലപാടോ സ്വീകരിച്ചിട്ടില്ല. കൗമാരക്കാരില്‍ ശ്രദ്ധയൂന്നിയുള്ള വ്യാപകമായ പ്രവര്‍ത്തനങ്ങളുടെ അഭാവം നമ്മുടെ സാമൂഹികഘടനയെയും സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടീന്‍ ഇന്ത്യ രൂപീകരിക്കപ്പെടുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാനും അവരത്തെന്നെ സന്നദ്ധമാക്കുകയാണ് സംഘടയുടെ ലക്ഷ്യം. സ്വഭാവ രൂപീകരണം, ധാര്‍മികശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീനലവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച, സാമൂഹികസേവനം തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടക്കുണ്ടാവുക. ജാതി, മത, ലിംഗ വിവേചനമില്ലാത്ത ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ടീന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.   ഭാവിയിലേക്കുള്ള വിദൂരലക്ഷ്യം മാത്രമല്ല, ഇന്നത്തെ ന•കളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും.   "ഇന്നത്തെ പൗരജനങ്ങളാണ് നമ്മള്‍' എന്നതാണ് ടീന്‍ ഇന്ത്യയുടെ മുദ്രാവാക്യം.
തലശ്ശേരി ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ടീന്‍ കോണ്‍ഫ്രന്‍സില്‍  ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രഖ്യാപനം നിര്‍വഹിക്കും. പി മുജീബ് റഹ്മാന്‍, അമീനുല്‍ ഹസന്‍, പി ഐ നൗഷാദ്, ശിഹാബ് പൂക്കോട്ടൂര്‍,  അബ്ബാസ് കൂട്ടില്‍, സൂഹൈല എം കെ, ബി അബ്ബാസലി, എസ് ഖമറുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.  കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം  കൗമാര പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.