Friday, September 30, 2011
IDEAL ULIYIL
വിജയികളെ അനുമോദിച്ചു
അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയിലും ഡിഗ്രി അവസാന വര്‍ഷ പരീക്ഷയിലും 100ശതമാനം വിജയം നേടിയ നരയമ്പാറ ഐഡിയല്‍ അറബിക് കോളജ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ചാവശേãരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മണികണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മറിയം ടീച്ചര്‍ സമ്മാനദാനം നടത്തി. മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍ മാസ്റ്റര്‍, കെ. സാദിഖ് മാസ്റ്റര്‍, പി.സി. മുനീര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍ മാസ്റ്റര്‍, കെ. മൂസക്കുട്ടി മാസ്റ്റര്‍, ഹന നൂറുദ്ദീന്‍, ശബ്നം എന്നിവര്‍ സംസാരിച്ചു. കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എന്‍.എന്‍. ശമീമ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)