Wednesday, April 4, 2012
മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സംസ്ഥാനതല മത്സരം മേയ് മൂന്നാം വാരം നടക്കും. ജില്ലയില്‍നിന്ന് മാടായി ഒതയമ്മാടം യു.പി സ്കൂളിലെ കെ. ആകാശ്, ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ സി. റഷ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും.
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട്
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ക്ക് ആശ്വാസമേകി കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന് കീഴിലുള്ള കേന്ദ്രം ഏപ്രില്‍ രണ്ടു മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് രണ്ടിടത്തുമായി പാസ്പോര്‍ട്ട് അപേക്ഷ നല്‍കാം.
കണ്ണൂര്‍ പടന്നപ്പാലത്ത് തുടങ്ങിയ കേന്ദ്രത്തിന് മുന്നില്‍ ഇന്നലെ രാവിലെ തന്നെ അപേക്ഷകരുടെ തിരക്ക് കാണാമായിരുന്നു. രണ്ടു കേന്ദ്രങ്ങളിലുമായി ആദ്യദിവസം 250 പേരും ഇന്നലെ 300 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് ആളുകളെ അകത്തേക്ക് കടത്തുന്നത്.
സേവാകേന്ദ്രം വഴി അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. www.passportindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉണ്ടാക്കുക. സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം. ആവശ്യമായ അനുബന്ധരേഖകളും സ്കാന്‍ ചെയ്ത് ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അപോയന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യണം. അപോയന്‍റ്മെന്‍റ് സ്ളിപ്പിന്‍െറ പ്രിന്‍റ് ഒൗട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷാ റഫറന്‍സ് നമ്പര്‍ കുറിച്ചുവെക്കുകയും വേണം.
തുടര്‍ന്ന് നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആവശ്യമായ രേഖകളുമായി സേവാകേന്ദ്രം സന്ദര്‍ശിക്കുക. കേന്ദ്രത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിനാല്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തണം. അപേക്ഷകളുടെ സ്ഥിതി അറിയുന്നതിനും മറ്റു സഹായങ്ങള്‍ക്കും 1800-258-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ആവാം.

പെട്ടിപ്പാലം: DySP 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ പൗരാവകാശ ‘കോടതി വിധി’
പൗരാവകാശ ‘കോടതി വിധി’
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്ന പൊലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയ തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിക്കെതിരെ ജില്ലാ പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ‘പ്രതീകാത്മക കോടതി’ വിധി. ഡിവൈ.എസ്.പി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ‘വിധി’യെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 29ന് പുന്നോലില്‍ സമിതി നടത്തിയ പൗരാവകാശ കോടതിയില്‍ ജനങ്ങള്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ‘വിധി’യെന്ന് പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. പൗരന്‍ പറഞ്ഞു. ഗുരുതരമായ ‘നിയമലംഘനം’ നടത്തിയ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ പഞ്ചായത്ത്രാജ് ആക്ടനുസരിച്ച് പരമാവധി നഷ്ടപരിഹാരമായ 250 രൂപ നഷ്ടപരിഹാരം നല്‍കണം.
കേരളം സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഭീകരമായിരുന്നു പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. സമരപന്തല്‍ പൊലീസ് കത്തിക്കുന്ന ബഹളം കേട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ സമരക്കാരായ സ്ത്രീകളോട് അസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ പെടുത്താവുന്ന വകുപ്പ് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഭീഷണി. വീട്ടമ്മമാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പൊലീസ് ഇടപെടല്‍. നെയിംപ്ളേറ്റ് ഇല്ലാത്ത യൂനിഫോം ധരിച്ചാണ് ജനക്കൂട്ടത്തെ പൊലീസുകാരില്‍ പലരും വേട്ടയാടിയത്.
അഡ്വ.പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവര്‍ ‘ജഡ്ജി’മാരായ പൗരാവകാശ ‘കോടതി’യില്‍ 28 പേര്‍ ഹാജരായി തെളിവു നല്‍കി.
മാലിന്യവണ്ടി കത്തിച്ചത് പൊലീസും നഗരസഭ അധികാരികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ‘കോടതി’ കണ്ടത്തെി. സമരക്കാര്‍ മുഴുവന്‍ അറസ്റ്റിലായിരിക്കെ, പൊലീസ് ബന്തവസ്സുള്ള സ്ഥലത്ത് വണ്ടി കത്തിച്ചത് സമരക്കാരാണെന്ന് പറയുന്നത് ഗൂഢാലോചനയാണ്. ബസിന്‍െറ ചില്ല് തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി അറസ്റ്റു ചെയ്തത് നിരപരാധികളായ ചെറുപ്പക്കാരെയാണെന്നും ‘കോടതി’ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, എം. സുല്‍ഫത്ത്, പ്രേമന്‍ പാതിരിയാട്, സി. ശശി എന്നിവര്‍ പങ്കെടുത്തു.

‘കേരളം പെട്ടിപ്പാലത്തേക്ക്’
പരിപാടി ഇന്ന്
പരിപാടി ഇന്ന്
തലശ്ശേരി: സംസ്ഥാനത്തെ സാമൂഹിക-പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളേയും പങ്കെടുപ്പിച്ചുള്ള ‘കേരളം പെട്ടിപ്പാലത്തേക്ക്’ എന്ന പരിപാടി ഇന്ന് രാവിലെ 9.30ന് നടക്കും. കെ. വേണു, വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, കെ. അജിത, സി.ആര്‍. നീലകണ്ഠന്‍, അഡ്വ.പി.എ പൗരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സി.കെ. ജാനു, പി. മുജീബ്റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)