ഐക്യദാര്‍ഢ്യവുമായി
പ്രവാസി പ്രതിനിധികള്‍
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസി പ്രതിനിധികളും. പുന്നോല്‍ പ്രവാസി കൂട്ടായ്മയുടെ (യു.എ.ഇ) ഭാരവാഹികള്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുഹമ്മദ് ഫാറൂഖ് (അബൂദബി), എം.കെ. അബ്ദുല്‍ ഗഫൂര്‍ (റിയാദ്), മുഹമ്മദ് ഇര്‍ഷാദ് (ദമ്മാം), പി.എം. അബ്ദുല്ലത്തീഫ് (ദോഹ), അബ്ദുല്‍ ജലീല്‍ (ദുബൈ), സമീര്‍ പെരിങ്ങാടി (ബഹ്റൈന്‍), കെ.പി. താലിബ് (ദുബൈ), എ.എന്‍. ഇഫ്തിഖാര്‍ (ദല്‍ഹി), മഹറൂഫ് അബ്ദുല്ല (ബുറൈദ), നൌഷാദ് (ദമ്മാം) തുടങ്ങി വിവിധ നാടുകളില്‍നിന്നുള്ളവര്‍ പങ്കുചേര്‍ന്നു. പ്രവാസി പ്രതിനിധികളെ സമരപ്പന്തലില്‍ ടി. ഹനീഫ്, കെ.എം.പി. മഹമൂദ്, പി. അബ്ദുസത്താര്‍, ഇ.കെ. യൂസുഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഫാറൂഖ്, ഇഫ്തിഖാര്‍ എന്നിവര്‍ സംസാരിച്ചു. റുബീന അനസ് സ്വാഗതവും നന്ദിയും പറഞ്ഞു.
'സ്ത്രീകളെ അടിച്ചമര്‍ത്തി സമരം തകര്‍ക്കാനാവില്ല'
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് സമരം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ദുരാരോപണങ്ങളുന്നയിച്ച് ജനകീയ സമരത്തെ തകര്‍ക്കാനാവില്ലെന്ന് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന \'സ്ത്രീകളുടെ കൂട്ടായ്മ\' സംസ്ഥാന സമിതിയംഗം പി.സി. ജെന്നി .പുന്നോല്‍ പെട്ടിപ്പാലത്ത് സമരപന്തലില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു സ്ത്രീഭരണാധികാരിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണ് പുന്നോലിലെ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നത് ദുഃഖകരമാണെന്നും അവര്‍ പറഞ്ഞു. അഡ്വ. കെ. നന്ദിനി സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.