ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 22, 2010

ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ


ഇശലുകളുടെ പെരുമഴ തീര്‍ത്ത് ഫാത്തിമ ഫിദ
തലശേãരി: ശാസ്ത്രീയ സംഗീതത്തിന്റെ മികവില്‍ ഫാത്തിമ ഫിദക്ക് മാപ്പിളപ്പാട്ടില്‍ മികവാര്‍ന്ന വിജയം. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിക്ക് തുണയായത് വര്‍ഷങ്ങളായുള്ള സംഗീതാഭ്യസനം. ഒ.എം.കരുവാരകുണ്ടിന്റെ 'അഞ്ചിതമൊഞ്ചുള്ള കഞ്ചകവഞ്ചി....' എന്നുതുടങ്ങുന്ന പാട്ട് ആലപിച്ചാണ് ഫാത്തിമ ഒന്നാമതെത്തിയത്. ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവകളുമായി ഇമ്പമാര്‍ന്ന ഇശലുകള്‍ തീര്‍ത്ത് സദസ്സിന്റെ മൊത്തം കൈയടി വാങ്ങിയ ഫിദ ശരിക്കും പാട്ടിന്റെ പാലാഴിതന്നെ സൃഷ്ടിച്ചു. പഠിച്ചെത്തിയ പാട്ട് ഇത്തിരി വിഷമം പിടിച്ചതായതിനാല്‍ പാടിപ്പരിചയിച്ച രസമുള്ള ഈ പാട്ട് പാടുകയായിരുന്നു. രണ്ടു വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഈ കുരുന്നു ഗായിക ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്്.
റാഗിങ്ങിനിരയായ സാവിത്രി എന്ന പെണ്‍കുട്ടിയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ച് കഥാപ്രസംഗത്തിലും ഫാത്തിമ കഴിവു തെളിയിച്ചു. ഉമ്മ ഫരീദ ഖാദര്‍ രചിച്ച് പരിശീലിപ്പിച്ച കഥ അവതരിപ്പിച്ചാണ് കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിയത്. അറബി ഗാനത്തില്‍കൂടി ഇനി മത്സരിക്കാനുണ്ട്. ഉളിയിലില്‍ നടന്ന ഉത്തരമേഖല മജ്ലിസ് ഫെസ്റ്റില്‍ അറബി ഗാനം, കഥാപ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ജ്യേഷ്ഠന്‍ മുഹമ്മദ് ജവാദും മികച്ച പാട്ടുകാരനാണ്. യൂത്ത്ലീഗ് നേതാവ് ടി.എന്‍.എ. ഖാദറിന്റെ മകളാണ് ഫാത്തിമ ഫിദ.
22-12-2010/madhyamam