ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 30, 2012

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള 2012 മേയില്‍ നടത്തിയ പ്രിലിമിനറി, സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 80 ശതമാനം പേര്‍ വിജയികളായി.
സെക്കന്‍ഡറി പരീക്ഷയില്‍  വി. താഹിറ   (വടകര,കോഴിക്കോട്) ഒന്നാം റാങ്കു നേടി. പി.കെ.  സഫിയ (മക്കരപറമ്പ്, മലപ്പുറം), കെ.സി. രഹ്ന ബീവി (വളപട്ടണം, കണ്ണൂര്‍) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു.  എം. അസ്മ (കടന്നമണ്ണ ,മലപ്പുറം), സഫിയ ഹംസ (വെണ്‍മനാട്, തൃശൂര്‍) എന്നിവര്‍ മൂന്നാം റാങ്ക് നേടി.
പ്രിലിമിനറി ഒന്നാം റാങ്ക് സി.പി. ജുബീന (പൊന്ന്യം വെസ്റ്റ് കണ്ണൂര്‍) നേടി. ഡോ. സുലൈഖ അന്‍വറിനാണ് (എറണാകുളം) രണ്ടാം റാങ്ക്.  മൂന്നാം റാങ്ക് സി.പി. ഷമീദയും (പൊന്ന്യം വെസ്റ്റ്, കണ്ണൂര്‍), സുലൈഖ ലിയാഖത്തും (മഞ്ചേരി, മലപ്പുറം) പങ്കിട്ടു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി നടന്ന വിവിധ പരീക്ഷകളില്‍ 2000ഓളം പേര്‍ പങ്കെടുത്തു. ജില്ലാതല പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്ക് ജില്ലാ സംഗമങ്ങളിലും സംസ്ഥാനതല ജേതാക്കള്‍ക്ക് സംസ്ഥാന സംഗമത്തിലും അവാര്‍ഡ് നല്‍കുമെന്ന്  ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന കോഓഡിനേറ്റര്‍ അറിയിച്ചു.

MBL MEDIA SCHOOL‍: അപേക്ഷ ക്ഷണിച്ചു

MBL MEDIA SCHOOL‍
 അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനു കീഴിലുള്ള എം.ബി.എല്‍ മീഡിയ സ്കൂളില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ളോമ ഇന്‍ ടെലിവിഷന്‍ ജേണലിസം, പി.ജി. ഡിപ്ളോമ ഇന്‍ ന്യൂ മീഡിയ ആന്‍ഡ് പ്രിന്‍റ് ജേണലിസം കോഴ്സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി, നോണ്‍ ലിനിയര്‍ എഡിറ്റിങ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ളസ്ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2482455, 9447281481 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. www.mblmediaschool.com എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാണ്.

FAROOK COLLEGE IAS COACHING

കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം:
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത് വഞ്ചനാപരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി  ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരള സര്‍ക്കാര്‍ അനുകൂലിച്ച് കത്തയച്ചു എന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കിയത് കേരളത്തിലെ  പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ശരിയാണെങ്കില്‍ കേരളം ഇതുവരെ തുടര്‍ന്നുവന്ന പൊതുനയത്തിന് വിരുദ്ധമായാണ് കത്തയച്ചത്.
കേരളത്തിലെ വ്യാപാരി സമൂഹത്തോടും പൊതുജനങ്ങളോടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെതിരുമാണ്. മന്ത്രിസഭയോ നിയമസഭയോ ഇത്തരമൊരു തീരുമാനമെടുത്തതായി ജനങ്ങള്‍ക്കറിയില്ല. വഞ്ചനാപരമായ കത്തിന്‍െറ ഉറവിടം ഏതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  പൊതുസമൂഹവും വ്യാപാരി സമൂഹവും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെ തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.