ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 12, 2012

ഇരകളുടെ സംഗമം ഇന്ന്

 നെറ്റ് വര്‍ക്ക്  മാര്‍ക്കറ്റിങ് തട്ടിപ്പ്:
ഇരകളുടെ  സംഗമം ഇന്ന്
തലശ്ശേരി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിന് ഇരയായവരുടെ സംഗമം ബുധനാഴ്ച വൈകീട്ട് നാലിന് തലശ്ശേരി പുതിയ സ്റ്റാന്‍ഡില്‍ നടക്കും. സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കുക, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് ട്രേഡ് യൂനിയനുകള്‍ പിരിച്ച് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം.

ഗസ്സ ഐക്യദാര്‍ഢ്യ ദിനം

ഗസ്സ ഐക്യദാര്‍ഢ്യ ദിനം
വിളയാങ്കോട്: വിറാസ് കോളജില്‍ മനുഷ്യാവകാശ ദിനം ഗസ്സ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. ഫര്‍മീസ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.  അറബിക് ലെക്ചറര്‍ ടി.എ. ബിനാസ് സ്വാഗതവും യൂനിയന്‍ ചെയര്‍മാന്‍ ജൈസല്‍ ജമാല്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി വീട് ഫണ്ട് കൈമാറി

 മലര്‍വാടി വീട്
ഫണ്ട് കൈമാറി
വാരം: വാരം ഐ.എം.ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മലര്‍വാടി വീട് ഫണ്ട് കൈമാറി.  പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്ററില്‍നിന്ന് ഐ.എം.ടി സ്കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് മാസ്റ്റര്‍ ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ കെ.വി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എം. സുമയ്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഏറ്റവും നല്ല പാര്‍ട്ടിസിപ്പേഷന് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

SAFA EDAKKAD


മനുഷ്യാവകാശ സംരക്ഷണത്തിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണം

 മനുഷ്യാവകാശ സംരക്ഷണത്തിന്
സ്ത്രീസമൂഹം മുന്നിട്ടിറങ്ങണം
-ടേബിള്‍ ടോക്ക്
മലപ്പുറം: ജാതിമത രാഷ്ട്രീയ ഭേദമന്യേ മനുഷ്യാവകാശ സംരക്ഷണത്തിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ‘പൗരാവകാശങ്ങളുടെ സമകാലികത’ വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. മലപ്പുറം മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും ഇന്ന് പലര്‍ക്കും അപ്രാപ്യമാണെന്നും സ്ത്രീധനവും ഗാര്‍ഹിക പീഡനവും നിരോധിച്ച നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പരാതി നല്‍കാന്‍ തയാറാവാതെ മിക്ക സ്ത്രീകളും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഒൗദാര്യമാണ് എന്ന നിലക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും അവകാശങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ പറഞ്ഞു.
സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ വിഷയാവതരണം നടത്തി. കെ.കെ. സുഹറ ടീച്ചര്‍ ഖമറുന്നീസ അന്‍വറിന് ഉപഹാരം സമ്മാനിച്ചു. മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.പി. ജല്‍സീമിയ, വനിതാ ലീഗ് വൈസ് പ്രസിഡന്‍റ് അഡ്വ. കെ.പി. മറിയുമ്മ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ.കെ. സുഭദ്ര, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ഗീത മാധവന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്‍റ് സഫിയ അലി, ആരാമം സബ് എഡിറ്റര്‍ ഫൗസിയ ഷംസ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതം പറഞ്ഞു.