ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 8, 2012

TEEN INDIA


PRABODHANAM WEEKLY


MADHYAMAM WEEKLY


റോഡരികിലെ കുഴി; സോളിഡാരിറ്റി പ്രക്ഷോഭത്തിന്

റോഡരികിലെ കുഴി;
കൂരന്‍മുക്കില്‍ യാത്രാദുരിതം
 മട്ടന്നൂര്‍: റോഡിന്‍െറ ഇരുവശങ്ങളിലും അധികൃതര്‍ കുഴിച്ച കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി. മാസങ്ങളായിട്ടും കുഴി മൂടാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ സോളിഡാരിറ്റി പ്രക്ഷോഭത്തിനിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന പാതയായ മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ കൂരന്‍മുക്കിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും ഭീഷണിയായി കുഴികളുള്ളത്. റോഡിന്‍െറ ഇരുവശങ്ങളിലും മൂന്ന് മീറ്ററോളം നീളത്തിലും ഒന്നരമീറ്റര്‍ താഴ്ചയിലും കുഴിയെടുത്തിട്ട് മാസങ്ങളായി.
ടാര്‍ചെയ്ത ഭാഗം കഴിഞ്ഞാല്‍ കുഴിയായതിനാല്‍ കാല്‍നട യാത്രക്കാരാണ് ഏറെ പ്രയാസപ്പെന്നത്. മദ്റസ, സ്കൂള്‍ വിദ്യാര്‍ഥികളടക്കം നടന്നുപോകുന്നത് ഭീതിയോടെയാണ്. നാല് കമ്പുകളില്‍ റിബണ്‍കെട്ടിയത് മാത്രമാണ് സംരക്ഷണവേലി.
അധികൃതരുടെ അനാസ്ഥ വന്‍ദുരന്തത്തിന് വഴിമെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റ് പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്.

മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യം


സമുദായ കേന്ദ്രങ്ങളിലിരുന്ന് ഭരണം
നിയന്ത്രിക്കുന്നവര്‍ മലപ്പുറം
സെക്രട്ടേറിയറ്റാകുന്നു
എന്നാക്ഷേപിക്കുന്നു -ടി. ആരിഫലി
ഫറോക്ക് (കോഴിക്കോട്): സ്വന്തം സമുദായ-ജാതി ആസ്ഥാനങ്ങളിലിരുന്ന് സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍, മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി.
ഏതു രാഷ്ട്രീയ സംഭവങ്ങളെയും സാമുദായിക വര്‍ണം നല്‍കാനും അതുവഴി  ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ചില രാഷ്ട്രീയ നേതാക്കളും ജാതി-സമുദായ സംഘടനകളും മാധ്യമങ്ങളുമാണ് ഇതിനു ബലം നല്‍കുന്നത്. കേരളീയ സമൂഹത്തിന് ഇത് വലിയ നഷ്ടം വരുത്തുമെന്ന് മതേതര സമൂഹം തിരിച്ചറിയണം. എസ്.ഐ.ഒ ഫറോക്ക് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി ഏറെ പിന്നാക്കംപോയ കേരളീയ മുസ്ലിംസമൂഹം വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിയിലേക്ക് ഒരല്‍പമെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന  ചരിത്ര ഘട്ടമാണിത്. 
ഈ വികസന പ്രവണതക്ക് തടയിടലാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഉദ്ദേശ്യമെന്നത് തിരിച്ചറിയണം. ഓരോ വിവാദത്തിലൂടെയും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി അവിഹിതമായത് നേടുകയും മുസ്ലിം സമുദായത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ പോലും തടയുകയും ചെയ്യുക എന്നതാണ് വിവാദങ്ങളുടെ അനന്തരഫലം -അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നെറ്റ്’ മാനദണ്ഡം പുനര്‍നിര്‍ണയിക്കണം -എസ്.ഐ.ഒ


‘നെറ്റ്’ മാനദണ്ഡം പുനര്‍നിര്‍ണയിക്കണം
-എസ്.ഐ.ഒ
കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയുടെ കട്ട് ഓഫ്  അവസാന നിമിഷം മാറ്റിയത് പുന$പരിശോധിച്ച് കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് നിലനിര്‍ത്തണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഹിന്ദി, സംസ്കൃതം ഭാഷകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കുന്നത്. ഉറുദു, സയന്‍സ് വിഷയങ്ങളില്‍ വളരെ കുറഞ്ഞ പരിഗണനയാണുള്ളത്. ഇതുമൂലം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, ബിഹാര്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് നെറ്റിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെക്കൂടി പരിഗണിക്കുന്ന തരത്തില്‍ ഫെലോഷിപ്പ് ക്വോട്ടയും പുനര്‍നിര്‍ണയിക്കണം.
കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍, കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എന്നിവര്‍ക്ക് എസ്.ഐ.ഒ നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. 

മതനിന്ദ തടയാന്‍ നിയമം വേണം -ജമാഅത്തെ ഇസ്ലാമി


മതനിന്ദ തടയാന്‍ നിയമം വേണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി:  മതനിന്ദ തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലനാ ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. എന്നാല്‍,  പ്രചാകന്മാരെയും മതമൂല്യങ്ങളെയും അധിക്ഷേപിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ന്യായീകരിക്കാനാവില്ല.  ഇത്തരക്കാരുടെ ചെയ്തികള്‍ തടയാന്‍ നിയമം വേണം.
പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരായ പ്രതിഷേധം അക്രമാസക്തമാകരുതെന്നും അമീര്‍ ഉണര്‍ത്തി.   ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ ജമാഅത്തിന് ഉത്കണ്ഠയുണ്ട്. നാലര കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനം തിരുത്തണം.   അസം കലാപത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കണം. രണ്ടുലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സുരക്ഷ ഒരുക്കണം. ജമാഅത്ത് ഇതിനകം രണ്ടേകാല്‍ കോടിരൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കൂടുതല്‍ സഹായം നല്‍കും. കേന്ദ്രസര്‍ക്കാര്‍ 300 കോടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.

കള്ള് നിരോധം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം

 കള്ള് നിരോധം
ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്്: സംസ്ഥാനത്ത് കള്ള് നിരോധവുമായി ബന്ധപ്പെട്ട് ഹൈകോടതി നടത്തിയ പരാമര്‍ശം ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധം എന്നത് ഭരണഘടനതന്നെ അനുശാസിക്കുന്ന തത്വമാണ്.
കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ തൊഴില്‍ പ്രശ്നം മാത്രം ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ശരിയല്ല. അരലക്ഷം തൊഴിലാളികള്‍ പോലും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വേറെയും ഒട്ടേറെ മേഖലകളില്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യതകള്‍ തുറന്നുകിടപ്പുണ്ട്. പത്ത് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍തന്നെ സംസ്ഥാനത്ത് തൊഴില്‍ എടുക്കുന്നുണ്ട്.
കള്ളുമേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ച സമൂഹത്തില്‍ സാമുദായിക ധ്രുവീകരണത്തിന് നിമിത്തമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.