ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 19, 2012

MBL ADMISSION

ജനപക്ഷ രാഷ്ട്രീയ സദസ്സ്

 ജനപക്ഷ രാഷ്ട്രീയ സദസ്സ് 
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ ജനപക്ഷ രാഷ്ട്രീയ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫാത്തിമ ടീച്ചര്‍, എന്‍.വി. താഹിര്‍, എം.പി. നസീര്‍ എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കാവുമ്പായി സ്വാഗതവും കെ.പി. എബ്രഹാം നന്ദിയും പറഞ്ഞു. 

റമദാന്‍ പ്രഭാഷണം

റമദാന്‍ പ്രഭാഷണം
കണ്ണൂര്‍:  റമദാനില്‍ താവക്കര ബസ്സ്റ്റാന്‍ഡിനടുത്തുള്ള കൗസര്‍ ജുമാമസ്ജിദില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിക്കും.  എല്ലാ ദിവസവും ഉച്ചക്ക് 1.15നാണ് പ്രഭാഷണം. 21ന് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.  പി.സി. മൊയ്തുമാസ്റ്റര്‍ ചെയര്‍മാനും സി.വി. അബുഹാജി കണ്‍വീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. കെ.എല്‍. ഖാലിദ്, കെ.പി. അബ്ദുല്‍ അസീസ്, കെ. അമീര്‍, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.