ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 20, 2013

മാര്‍ച്ച് നടത്തി

 മാര്‍ച്ച് നടത്തി
പെരിങ്ങാടി: ടെന്‍ഡര്‍ വിളിക്കാതെ 13 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയ ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ല സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജബീന അര്‍ഷാദ്, സാലി, എ.പി.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി

 
 പോപ്പുലര്‍ ഫ്രണ്ടിന്‍െറ പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി
കണ്ണൂര്‍: ഫെബ്രുവരി 17ന് പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ച പ്രകടനം അനുമതി നല്‍കിയതിന് ശേഷം തികച്ചും ബാലിശമായ കാരണങ്ങള്‍ നിരത്തി ഒരുദിവസം മുമ്പ് തടഞ്ഞ ജില്ല കലക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ജനാധിപത്യ ക്രമത്തില്‍ എതിര്‍സംഘടനകളുടെ അനുവാദത്തോടുകൂടി മാത്രമേ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാവൂ എന്നാണെങ്കില്‍ ഇവിടെ ഒരു സംഘടനക്കും പ്രകടനത്തിന് അനുവാദം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയില്ല.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. മുഹമ്മദ് നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏകദിന കുടുംബ സഹവാസം നാളെ

 ഏകദിന കുടുംബ സഹവാസം
നാളെ (2013 ഫെബ്രുവരി 21 വ്യാഴം)

കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നാളെ  (2013 ഫെബ്രുവരി 21 വ്യാഴം) ഏകദിന കുടുംബ സഹവാസം സംഘടിപ്പിക്കുന്നു.  കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദാ കാമ്പസില്‍  നടക്കുന്ന പരിപാടിയില്‍  "ഇസ്ലാമിക പ്രസ്ഥാനം: സാരവും സന്ദേശവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്ററും "കുടുംബജീവിതം: ദൃഡതയും ഭദ്രതയും' എന്ന വിഷയത്തില്‍ നൂറുല്‍ ഇസ്ലാം മസ്ജിദ കോവൂര്‍ ഖത്തീബ് ടി.പി മുഹമ്മദ് ശമീമും "പ്രൊഫെറ്റിക് പാരന്‍റിങ്' എന്ന വിഷയത്തില്‍ CHRD സീനിയര്‍ ട്രെയിനര്‍ ആന്‍ഡ് കൗണ്‍സിലര്‍  സുശീര്‍ ഹസ്സനും ക്ളാസ്സുകള്‍ എടുക്കും.  അഹമ്മദ് പാറക്കല്‍, സി. അഹമ്മദ് മാസ്റ്റര്‍,  യു. വി. സുബൈദ തുടങ്ങിയവര്‍ സംബന്ധിക്കും.