Friday, March 22, 2013
സോളിഡാരിറ്റി പൊതുയോഗം നാളെ
സോളിഡാരിറ്റി
പൊതുയോഗം നാളെ
പൊതുയോഗം നാളെ
പയ്യന്നൂര്‍: സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ശനിയാഴ്ച ‘ഭീകരതയുടെ രാഷ്ട്രീയം: ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ പൊതുയോഗം നടക്കും. ശിഹാബ് പൂക്കോട്ടൂര്‍, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വിവിധ കാലയളവില്‍ നിയോഗിച്ച അന്വേഷണ കമീഷനുകള്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും പയ്യന്നൂരിനെ അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നുവരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബദരീനാഥ് നമ്പൂതിരി, ശശികല കേളോത്ത്, പി.വി. ഹസന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

സോളിഡാരിറ്റി സ്വാഗതം ചെയ്തു
സോളിഡാരിറ്റി സ്വാഗതം ചെയ്തു
കണ്ണൂര്‍: കേരളത്തില്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതില്‍ ഇരിട്ടി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പറഞ്ഞു.
മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തിയ പ്രക്ഷോഭത്തില്‍ ഉന്നയിച്ചതായിരുന്നു ഇരിട്ടി താലൂക്ക് എന്ന ആവശ്യം. മലയോര മേഖലയിലെ പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാക്കുന്നു
എന്‍ഡോസള്‍ഫാന്‍ സമരം
ശക്തമാക്കുന്നു
ശക്തമാക്കുന്നു
വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലത്തെി. കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, വൈസ് പ്രസിഡന്‍റുമാരായ ഉമ്മര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, ജില്ല സെക്രട്ടറിമാരായ എന്‍.എം. ഷഫീക്ക്, പി.ബി.എം. ഫര്‍മിസ്, കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ 12 മണിക്കൂര്‍ അനുഭാവ സത്യഗ്രഹവും നടത്തി. വൈകീട്ട് എ.എസ്. നാരായണന്‍ പിള്ള, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ക്ക് നാരായണന്‍ പേരിയ നാരങ്ങാ നീര് നല്‍കിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.
അഭിനന്ദിച്ചു.
അഭിനന്ദിച്ചു
ഇരിട്ടി: ഇരിട്ടി താലൂക്ക് അനുവദിക്കുന്നതില്‍ മുന്‍കൈയെടുത്ത സണ്ണി ജോസഫ് എം.എല്‍.എയെയും കേരള സര്‍ക്കാറിനെയും സോളിഡാരിറ്റി യോഗം അഭിനന്ദിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ടി.പി. തസ്നീം, എം. ഷാനിഫ്, ഷഫീര്‍ ആറളം, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലം ദിനമാചരിച്ചു
പെട്ടിപ്പാലം ദിനമാചരിച്ചു
‘സമരക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കണം’
കേസുകള്‍ പിന്‍വലിക്കണം’
തലശ്ശേരി: പെട്ടിപ്പാലം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നോലില്‍ നടന്ന പെട്ടിപ്പാലം ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. പെട്ടിപ്പാലത്ത് മുന്‍ കാലങ്ങളില്‍ തള്ളിയ മാലിന്യമലകള്‍ നഗരസഭയുടെ ചെലവില്‍ പൂര്‍ണമായും നീക്കണം. മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലത്തെ ജനങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ശാസ്ത്രീയമായി കണക്കെടുക്കണം. ഇതിനായി ട്രൈബ്യൂണലിനെയോ കമീഷനയോ നിയമിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹ കുറ്റമായി ചുമത്തുകയാണ്. സര്‍ക്കാര്‍ എന്നാല്‍, രാജ്യമാണെന്ന രാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന്. സര്‍ക്കാറിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ സംവിധാനത്തെ മഹത്വവത്കരിക്കുന്നത്. എന്നാല്‍, സുഖത്തിനും സൗകര്യത്തിനും വേണ്ടി എല്ലാ ജനകീയ സമരങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഞെളിയന്‍പറമ്പ് മാലിന്യവിരുദ്ധ സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം, മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ജനറല്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, മാലിന്യ വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്
കണ്ണൂര്‍: കാസര്‍കോട് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കാസര്‍കോട് സമരപ്പന്തലില്‍ ഉപവാസമിരിക്കും.
കാസര്‍കോട്ടേക്ക് പുറപ്പെടുന്ന ഐക്യദാര്‍ഢ്യ സംഘത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് യാത്രയയപ്പ് നല്‍കി. ജില്ല സെക്രട്ടറി എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് സ്വാഗതവും സെക്രട്ടറി കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.

മദ്യനയം തിരുത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
മദ്യനയം തിരുത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ മദ്യത്തിന്‍െറ വില വര്‍ധിപ്പിക്കാനും വില നിര്‍ണയാധികാരം സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുവാനുമുള്ള തീരുമാനത്തിലേക്കാണ് സര്‍ക്കാറിന്‍െറ പോക്ക്.
നിരന്തര സമരങ്ങള്‍ക്കും മദ്യ വിരുദ്ധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് മദ്യ ഷാപ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കുവാനുള്ള അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഈ അധികാരം തങ്ങള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണെന്ന് ചിലര്‍ കരുതുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 18 പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും പുതുതായി ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ തയാറായത്. മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ മദ്യത്തിനെതിരായ സമരത്തെ രാഷ്ട്രീയ മുദ്രാവാക്കാന്‍ സന്നദ്ധരാകണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച മദ്യ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് സംഗമം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ,ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശേരി , ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ , ജില്ലാ കമ്മിറ്റിയംഗം ഖാലിദ് മുണ്ടപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)