കടയുടമയെ മര്‍ദിച്ചു;പൊലീസിനുനേരെ
അസഭ്യവര്‍ഷവും
ചക്കരക്കല്ല്: കടയുടമയെ കടയില്‍ കയറി മര്‍ദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനുനേരെ അസഭ്യവര്‍ഷവും നടന്നു. എന്നാല്‍, പൊലീസിന്റെ ഇടപെടല്‍മൂലം സംഘര്‍ഷം ഒഴിവായി. തിങ്കളാഴ്ച രാത്രി 8.20ഓടെയാണ് സംഭവം. സാഫ്റോണ്‍ ഗ്ലാസ്മാര്‍ട്ട് ഉടമ ഒ.വി. സഫറലിയെയാണ് കടയില്‍ കയറി മര്‍ദിച്ചത്. അസഭ്യവര്‍ഷവും
പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. എം. മുഹമ്മദലി, എം.ടി. കുഞ്ഞദു, സുബൈര്‍ ഹാജി, ഇ.പി. ലത്തീഫ്, കെ. നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതാണെന്ന് സഫറലി പൊലീസില്‍ പരാതി നല്‍കി.
വഴിത്തര്‍ക്കമാണത്രെ മര്‍ദനത്തിന് കാരണം. പ്രതികള്‍ സ്റ്റേഷനില്‍ പൊലീസിനുനേരെ അസഭ്യം ചൊരിഞ്ഞതായും പറയുന്നു. മര്‍ദനമേറ്റ കടയുടമ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
മര്‍ദനം: പത്തുപേര്‍ക്കെതിരെ കേസ്
ചക്കരക്കല്ല്: വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഡോ. മുഹമ്മദലി, സുബൈര്‍ നാഷനല്‍ പ്ലാസ്റ്റിക്, കെ. നിസാര്‍, ഇ.വി. ലത്തീഫ്, എം.ടി. കുഞ്ഞു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്. ചക്കരക്കല്ലിലെ സാഫ്രോണ്‍ ഗ്ലാസ് മാര്‍ട്ട് ഉടമ ഒ.വി. സഫറലിയെയാണ് കഴിഞ്ഞ ദിവസം രാത്രി 8.20ഓടെ ഒരുസംഘം കടയില്‍ കയറി മര്‍ദിച്ചത്.