വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പയ്യന്നൂര്‍: മന്‍മോഹന്‍ സിങ്ങും കേന്ദ്ര സര്‍ക്കാറും ജീവിക്കാന്‍ അനുവദിക്കാതെ സ്വദേശ-വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ പണയംവെക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന കാമ്പയിന്‍ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. പി.വി. ഹസന്‍കുട്ടി സ്വാഗതവും സൈനുദ്ദീന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.