കണ്ണൂരില്‍ യു.ഡി.എഫ് ബൂത്ത്
ഏജന്റുമാര്‍ക്ക് നേരെ വ്യാപക അക്രമം
അബ്ദുല്ലക്കുട്ടിയെ തടഞ്ഞു;
അബ്ദുല്ലക്കുട്ടിയെ തടഞ്ഞു;
കാറിന്റെ ചില്ല് തകര്‍ത്തു
ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അബ്ദുല്ലക്കുട്ടിയെ തടഞ്ഞത്. അബ്ദുല്ലക്കുട്ടിയും സംഘവും മുണ്ടേരി പുറവൂര്‍ എല്‍.പി സ്കൂളിലെ 29ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ 'ബൂത്തില്‍ കയറി വോട്ട് ചോദിക്കാന്‍ നീ ആരാടാ' എന്ന് ചോദിച്ച് ഒരു സംഘം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് അടിക്കാന്‍ ശ്രമിച്ചുവെന്നും അവരില്‍നിന്ന് ഒഴിഞ്ഞുമാറി കാറില്‍ കയറിയപ്പോള്‍ തടഞ്ഞ് കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇതിനുശേഷം മുണ്ടേരിമൊട്ട സെന്‍ട്രല്‍ യു.പി സ്കൂളില്‍ എത്തിയപ്പോള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ വി. സുഫൈജ്, ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവരെ കൈയേറ്റം ചെയ്തു. ഗണ്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. തോക്കെടുത്തപ്പോള്‍ അക്രമികള്‍ പിന്തിരിയുകയായിരുന്നുവെന്നും പിന്നീട് പൊലീസ് എത്തിയാണ് കുഴപ്പക്കാരെ പിന്തിരിപ്പിച്ച് തന്നെയും കൂടെയുണ്ടായിരുന്നവരെയും ടൌണിലെത്താന്‍ സഹായിച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
ജില്ലയിലെ പ്രശ്നബൂത്തുകളിലൊന്നാണ് പുറവൂര്‍ എല്‍.പി സ്കൂള്‍. വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവരോട് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചുവെന്നാരോപിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചത്.