ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 9, 2013

സ്ത്രീ സ്വത്വം തിരിച്ചറിയണം - ജി.ഐ.ഒ സമ്മേളനം


സ്ത്രീ സ്വത്വം  തിരിച്ചറിയണം -
ജി.ഐ.ഒ സമ്മേളനം
പഴയങ്ങാടി: സ്ത്രീ തിരിച്ചറിയണമെന്നും അവിടെയാണ് സ്ത്രീ സുരക്ഷ യാഥാര്‍ഥ്യമാകുന്നതെന്നും ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സൗദ പേരാമ്പ്ര പറഞ്ഞു. സ്ത്രീ സുരക്ഷ പ്രമേയമാക്കി ജി.ഐ.ഒ മാടായി ഏരിയ കമ്മിറ്റി പഴയങ്ങാടി വ്യാപാര ഭവനില്‍ വെച്ച് സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . 'സമകാലിക സമൂഹത്തിലെ സ്ത്രീ' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബൂ ഫാരിന്‍ മുഖ്യ പ്രഭാഷണം നടത്തി.  ജി.ഐ.ഒ  മാടായി ഏരിയാ പ്രസിഡല്‍് മര്‍ജാന ഷമീര്‍   അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി സമാപനം പ്രസംഗം നടത്തി. റഫീഹ ഖിറാഅത്തും ഫാഹിമ സ്വാഗതവും പറഞ്ഞു.

WANTED


‘ഒരു കൈ ഒരു തൈ’ കാമ്പയിന് ഇന്ന് തുടക്കം

‘ഒരു കൈ ഒരു തൈ’
കാമ്പയിന്  ഇന്ന് തുടക്കം
കോഴിക്കോട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി ജൂണ്‍ മാസം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍ നടത്തും.  അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും.  നടുക എന്നതിനപ്പുറം തൈകളുടെ സംരക്ഷണവും വളര്‍ച്ചയും കാമ്പയിന്‍ ലക്ഷ്യമാക്കുന്നു .ഗ്രീന്‍ ഷേക്ഹാന്‍ഡ്, ഹരിതപ്രതിജ്ഞ, നന്മമരം, മഴവരവേല്‍പ്, വിത്തറിവ്, പുരപ്പുറത്തോട്ടം, പച്ചപ്പ്തേടി, ബയോപെഡസ്റ്റല്‍കോളം നിര്‍മാണം, വിജ്ഞാനപ്പച്ച തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാമ്പയിന്‍െറ ഭാഗമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ ജില്ലയിലെ കരൂപടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് തൈ നട്ട് നിര്‍വഹിക്കും.

വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികള്‍

 വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ
ശക്തികള്‍  -ആരിഫലി
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികളാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യം  അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പലതരം എന്‍.ജി.ഒകള്‍  സാമ്രാജ്യത്വ അഭീഷ്ടപ്രകാരം വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്‍െറ പ്രഖ്യാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് ഇപ്പോഴും സാമ്രാജ്യത്വത്തിനു വേണ്ടിയാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണഭോക്താക്കളും ഉപയോക്താക്കളും മാത്രമായിക്കൂടാ.
വിദ്യാഭ്യാസം എങ്ങനെയുള്ളതായിരിക്കണമെന്ന് പറയാനും അവര്‍ക്ക് അവകാശമുണ്ട്. പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും അത് ഏത് ദിശയിലായിരിക്കണമെന്ന് പറയാനും കഴിയണം. വിദ്യാഭ്യാസ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മികത വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാഭ്യാസത്തിന്‍െറ ഘടകങ്ങളില്‍അതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍െറ ധാര്‍മികത അടിച്ചേല്‍പ്പിക്കാതെ എല്ലാ മതവിഭാഗങ്ങള്‍ക്കും യോജിക്കാവുന്ന ധാര്‍മികത ഇക്കാര്യത്തില്‍ കണ്ടെത്തേണ്ടതുണ്ട്. അഴിമതി അടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ പിഴുതെറിയും വിധമുള്ള  സമൂല പരിഷ്കരണമാണ് വിദ്യാഭ്യാസത്തില്‍  വരേണ്ടതെന്നും ആരിഫലി ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ഷഫീര്‍ ഷാ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്താണ് എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.