ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 23, 2012

NAHER ADMISSION

ISLAMIC SPEECH

KAOSER WANTED

ഗ്യാസ് പൈപ്പ്ലൈന്‍: സമര കണ്‍വെന്‍ഷന്‍ നാളെ

ഗ്യാസ് പൈപ്പ്ലൈന്‍:
സമര കണ്‍വെന്‍ഷന്‍ നാളെ
കണ്ണൂര്‍: ജനങ്ങളുടെ ആശങ്കയും ഭയവും കണക്കിലെടുക്കാതെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയിലിന്‍െറ നടപടിക്കെതിരെ  ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ജില്ലാതല സമര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

മുസ്ലിം വിവേചനത്തിനെതിരെ ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്

മുസ്ലിം വിവേചനത്തിനെതിരെ
ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്
തിരുവനന്തപുരം: വിവേചനപരമായ ഭരണകൂട നടപടികളിലൂടെ മുസ്ലിംകള്‍ക്കുമേല്‍ നിശ്ശബ്ദ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ  കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിന്തുടര്‍ന്ന് കേരളത്തിലും മുസ്ലിംകളില്‍ അരക്ഷിതബോധവും  ഭീതിയും വിതക്കുന്ന ഭരണകൂട നടപടികളും പ്രചാരണങ്ങളും വ്യാപകമാവുകയാണ്. സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അര്‍ഹമായ സ്ഥാനം നല്‍കിയതിന്‍െറ പേരില്‍ സംഘ്പരിവാറിനൊപ്പം ഇരുമുന്നണികളിലെയും ചിലര്‍ നടത്തിയ ദുഷ്പ്രചാരണം സംസ്ഥാന രാഷ്ട്രീയത്തിലും പിടിമുറുക്കുന്ന വര്‍ഗീയവത്കരണത്തിന്‍െറ അടയാളമാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്‍െറ പേരില്‍ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യവെച്ച് നടത്തുന്ന അന്വേഷണങ്ങള്‍ പക്ഷപാതപരമാണ്. ഉദ്യോഗരംഗത്തെ മുസ്ലിം സാന്നിധ്യം ദേശരക്ഷക്ക് ഭീഷണിയാണെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ഒൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടാവുന്നത് ദുരൂഹമാണ്. ആശങ്കാജനകമായ സാഹചര്യത്തില്‍ മൗനംപാലിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന്‍െറ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
 ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാനാ അര്‍ഷദ് മദനി, വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എം.പി, ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, എം.പിമാരായ എം.ഐ. ഷാനവാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ സംസാരിക്കും.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വില നല്‍കും-മുഖ്യമന്ത്രി

വാതക പൈപ്പ് ലൈന്‍
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്
കമ്പോള വില നല്‍കും-മുഖ്യമന്ത്രി
കണ്ണൂര്‍:  കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കും. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി  നിയമസഭയില്‍  ടി.വി. രാജേഷ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്  ഇക്കാര്യം അറിയിച്ചത്. 
ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റിയാണ് സ്ഥലവില നിശ്ചയിക്കുക.  ഇതു സംബന്ധിച്ച നിര്‍ദേശം വൈകാതെ മന്ത്രിസഭക്കു മുമ്പാകെ സമര്‍പ്പിക്കും.  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 1962ലെ പെട്രോളിയം ധാതു പൈപ്പ് ലൈന്‍ ആക്ട് പ്രകാരം കോമ്പിറ്റന്‍റ് അതോറിറ്റി നിശ്ചയിക്കുന്ന സ്ഥലവിലയുടെ 10 ശതമാനവും കൃഷി നാശത്തിന് നിയമപ്രകാരമുള്ള നഷ്ടപരിഹാരവുമാണ് നല്‍കുക.  കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല പര്‍ച്ചേസിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു.അഞ്ച് സെന്‍റില്‍ താഴെ ഭൂമിയുള്ളവരും, സ്വന്തമായി വീടില്ലാത്ത ഭൂവുടമകള്‍ക്കും  ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ വകുപ്പിന് സമര്‍പ്പിക്കേണ്ടതാണ്.
കേരളത്തെ ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഏഴു ജില്ലകളിലായി 503 കീലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന ജില്ലകളിലെ ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതി വാതകം ഇതു വഴി നല്‍കാനാകും. സ്ഥലമെടുപ്പു സംബന്ധിച്ച് കണ്ണൂര്‍ ജില്ലയിലടക്കമുള്ള പദ്ധതി പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. രണ്ടും മൂന്നും സെന്‍റു മാത്രമുള്ളവര്‍ പോലും പൈപ്പ് ലൈന്‍ പദ്ധതി വരുന്നതോടെ അവ നഷ്ടപ്പെടുമെന്ന ഭീതിയിലാണുള്ളത്. സ്ഥല വിലക്കു പകരം ഭൂമി ലഭ്യമാക്കണമെന്നും ചിലയിടങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. 
 കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ കടവത്തൂര്‍, കണ്ണങ്കോട്, പാലത്തായി, എലാങ്കോട്, പുത്തൂര്‍ , പാനൂര്‍, മൊകേരി, പാട്യം, കോങ്ങാറ്റ, എരുവട്ടി, കൂവപ്പാടി, ഓലായിക്കര, പറമ്പായി, പാതിരിയാട്, കൈതേരിപ്പൊയില്‍, കുന്നിരിക്ക, ചാമ്പാട്, കൂലാട്ട്മല, കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, കാമത്തേ്, മാമ്പ, താറ്റിയോട്, തലമുണ്ട, കൂടാളി, കാഞ്ഞിരോട്, പുറവൂര്‍, മുണ്ടേരി, തളിപ്പറമ്പ് താലൂക്കിലെ മാണിയൂര്‍, മയ്യില്‍, കയരളം, മുല്ലക്കൊടി, കുറുമാത്തൂര്‍, നണിച്ചേരി, പാണലാട്, പൂമംഗലം, കുറ്റ്യേരി, ഇരിങ്ങല്‍, പരിയാരം, കടന്നപ്പള്ളി, ചെറുവിച്ചേരി, മണിയറ, കൈതപ്രം, എരമം, വടവന്തൂര്‍, കുറുവേലി, ആലപ്പടമ്പ്, പുത്തൂര്‍ എന്നീ പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.