ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 26, 2010

മുണ്ടേരിയില്‍ സി.പി.എം ആക്രമണം തുടരുന്നു-യു.ഡി.എഫ്

മുണ്ടേരിയില്‍ സി.പി.എം ആക്രമണം
തുടരുന്നു-യു.ഡി.എഫ്
കണ്ണൂര്‍: മുണ്ടേരി മേഖലയില്‍ സി.പി.എം അക്രമം തുടരുന്നതായി യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫുട്ബാള്‍ കളിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ഥികളെ സി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ഇവര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ബൈക്കില്‍ വന്ന സംഘം പ്രണവ്, സാജു എന്നിവരെയും ആക്രമിച്ചു. ഇവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ മൊയ്തീന്‍കുട്ടി എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചതായും യു.ഡി.എഫ് ആരോപിച്ചു.
കൈപ്പക്കയില്‍, മുണ്ടേരി എന്നീ പ്രദേശങ്ങളിലുള്ള ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
26-10-2010

മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം; പ്രവര്‍ത്തകരെ മര്‍ദിച്ചു




മുസ്ലിംലീഗ് ഓഫിസിനുനേരെ
അക്രമം; പ്രവര്‍ത്തകരെ മര്‍ദിച്ചു
പുറത്തീല്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തീല്‍ മഖാം ഉറൂസില്‍ പങ്കെടുക്കാനെത്തിയ ലീഗ് പ്രവര്‍ത്തകനായ ടി.പി. കലാമിനെ സി.പി.എം അനുഭാവികളായ കെ.പി. കുഞ്ഞിമൂസ, നൌഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ശേഷം യു.പി സ്കൂളിനു സമീപമുള്ള ലീഗ് ഓഫിസ് തകര്‍ത്തു.
അക്രമവുമായി ബന്ധപ്പെട്ട് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞെത്തിയ സിറ്റി സി.ഐ ബെന്നി, എസ്.ഐ പ്രദീപന്‍, ചക്കരക്കല്ല് എസ്.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി രംഗം ശാന്തമാക്കി.
25-10-2010

മുണ്ടേരി കച്ചേരിപ്പറമ്പ് സംഘര്‍ഷം: 32 പേര്‍ക്കെതിരെ കേസ്

മുണ്ടേരി കച്ചേരിപ്പറമ്പ് സംഘര്‍ഷം:
32 പേര്‍ക്കെതിരെ കേസ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുണ്ടേരി കച്ചേരിപ്പറമ്പിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 32 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവര്‍ത്തകരായ പുതുക്കുടി വളപ്പില്‍ സി.വി. മുഹമ്മദ് റാസിഖ്, ഷബീര്‍ എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ രഗിന്‍, കോമത്ത് ദിപിന്‍, വിപിന്‍, അനൂപ്, കൈപ്പക്കയില്‍ റിജേഷ് തുടങ്ങി 25 പേര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകരായ പുതിയാണ്ടി സതീശന്‍, മാതാവ് നാരായണി എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
25-10-2010

കച്ചേരിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

കച്ചേരിപ്പറമ്പില്‍ യു.ഡി.എഫ്
പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി
കാഞ്ഞിരോട്: യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. കച്ചേരിപ്പറമ്പിലെ യു.ഡി.എഫ് പ്രവര്‍ത്തകരായ റാസിഖ്, സബി, ശഫീര്‍, സാജു, ശബീര്‍, റഊഫ്, മൊയ്തീന്‍കുട്ടി എന്നിവരെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കച്ചേരിപ്പറമ്പിലെ മൊയ്തീന്‍ പറമ്പിനു സമീപം ഇരിക്കുകയായിരുന്നവരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് അറിയിച്ചു.
കണ്ണൂര്‍ സിറ്റി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത് കൂടുതല്‍ അനിഷ്ടസംഭവം ഒഴിവാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
24-10-2010