പഴശ്ശി: വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭ സംഗമം നടത്തി
പ്രക്ഷോഭ സംഗമം നടത്തി
ഇരിട്ടി: ഷട്ടര്‍ അടച്ച് വെള്ളം ഉയര്‍ത്തി ജനങ്ങളെ രണ്ടുതവണ ദ്രോഹിച്ച പഴശ്ശി പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തി. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന പഴശ്ശി ഉദ്യോഗസ്ഥരെ ഇനിയും നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, എന്‍ജിനീയര്‍ ധനഞ്ജയന്‍, പി. ശറഫുദ്ദീന്‍, പി.ബി.എം ഫര്‍മീസ്, കെ. അബ്ദുല്‍ നാസര്‍, ഇ. മനീഷ, പള്ളിപ്രം പ്രസന്നന്‍, കെ. രഘുനാഥ് എന്‍. കുഞ്ഞിമൂസ ഹാജി എന്നിവര്‍ സംസാരിച്ചു.