ജി.ഐ.ഒ ജില്ലാ കമ്മിറ്റി മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
ജി.ഐ.ഒ യാത്രയയപ്പ് നല്‍കി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കി. തലശേãരി ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങ് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു. ജില്ലാ മജ്ലിസ് കണ്‍വീനര്‍ സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ്, സി.പി. ഷമീദ എന്നിവര്‍ സംസാരിച്ചു. കാമ്പസില്‍നിന്ന് സമൂഹത്തിലേക്ക് എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ സമിതിയംഗം സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് പി. ശാക്കിറ സംസാരിച്ചു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും എസ്.എല്‍.പി. മര്‍ജാന നന്ദിയും പറഞ്ഞു.
12-02-2011