ക്വിസ് പ്രോഗ്രാം
ചക്കരക്കല്ല്: ഖുര്‍ആനിലെ ‘ശൂറ’ അധ്യായത്തെ ആസ്പദമാക്കി ചക്കരക്കല്ല് സഫ സെന്‍ററില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഒന്നാം സ്ഥാനം നേടി. ആരിഫ മെഹബൂബ്, ഷമീമ ഇബ്രാഹിം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.