പഠനോപകരണങ്ങള്‍ നല്‍കി
പയന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പുസ്തകം, കുട, ബാഗ് എന്നിവ വിതരണം ചെയ്തു. പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി സ്കൂളില്‍ ഡോ. കെ.പി.ഒ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടി.കെ. റഫീഖ്, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുസഫിവിര്‍ സ്വാഗതവും ആകിഫ് നന്ദിയും പറഞ്ഞു.