ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

WANTED


HEADMASTER WANTED


SOLIDARITY


NORKA

 

ബീക്കുട്ടി

 ബീക്കുട്ടി
കുടുക്കിമൊട്ട ദാറുസ്സലാമില്‍  കല്ലില്‍ പുതിയപുരയില്‍ ബീക്കുട്ടി (72) നിര്യാതയായി.
ഭര്‍ത്താവ്: കൊമ്പന്‍ മമ്മു ഹാജി. 
മക്കള്‍: സി.പി. അബ്ദുല്ലക്കുട്ടി (മെമ്പര്‍, കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി), മൊയ്തു (മസ്കത്ത്), സുബൈദ, റഫീഖ്, ഫഹദ് (ഇരുവരും മസ്കത്ത്). 
മരുമക്കള്‍: മുഹമ്മദലി (മസ്കത്ത്), പി.പി. സുഹറ, തസ്നി, സുഹറ, തസ്നി. 
സഹോദരങ്ങള്‍: നബീസു, പരേതരായ ആയിസു, കൈച്ചു, കുഞ്ഞിപ്പാത്തുമ്മ, മൊയ്തീന്‍, കുട്ട്യേലി, ഹസ്സന്‍കുട്ടി, മഹമൂദ്.

SALE


MADHYAMAM WEEKLY


WANTED


PRABODHANAM WEEKLY


ഖുര്‍ആന്‍ പാരായണ മത്സരം

ഖുര്‍ആന്‍ പാരായണ മത്സരം
തലശ്ശേരി: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ തലശ്ശേരി ഏരിയ പ്രൈമറി തല മത്സരം ഒക്ടോബര്‍ രണ്ടിനു രാവിലെ 10 മണിക്ക് തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നടക്കും. 15 മുതല്‍ 30 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരം. താല്‍പര്യമുള്ളവര്‍ 9656675150 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം
പഴയങ്ങാടി: മലര്‍വാടി ബാലസംഘം സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായി മാടായി ഏരിയയുടെ നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്.എസ് മാടായി, ജി.എം.യു.പി സ്കൂള്‍ പെരുമ്പ എന്നീ കേന്ദ്രങ്ങളില്‍ മത്സരം നടത്തും. എല്‍.കെ.ജി മുതല്‍ രണ്ടാംക്ളാസ് വരെ ക്രയോണ്‍ കളറിങ്ങും മൂന്നാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെ വാട്ടര്‍ കളറിങ്ങുമാണ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ മത്സരകേന്ദ്രത്തില്‍ എത്തേണ്ടതാണ്. ഫോണ്‍: 9562881702, 9995307200.

‘കുടുംബബന്ധം തകരുന്നത് സാമൂഹിക വെല്ലുവിളി’


‘കുടുംബബന്ധം തകരുന്നത്
സാമൂഹിക വെല്ലുവിളി’
പഴയങ്ങാടി: കുടുംബത്തില്‍ ലഭിക്കുന്നതെല്ലാം മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന മുതലാളിത്ത ആശയം സര്‍ഗാത്മകമായ സാമൂഹിക ബന്ധങ്ങള്‍ക്ക് നേരെയുള്ള കടുത്തവെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി മാടായി എരിയാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഘടനയുടെ തകര്‍ച്ചയാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അശാന്തിയും വ്യാപിക്കാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ പശ്ചാത്യര്‍ പോലും തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് കുടുംബ ബന്ധങ്ങളുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സമാപന പ്രഭാഷണം നടത്തി. വി.കെ. നദീര്‍ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണം

 
 സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം
നേരിടണം- വി.ടി. അബ്ദുല്ലക്കോയ
കണ്ണൂര്‍: സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ. ‘ഇസ്ലാമിക പ്രസ്ഥാനം പുതിയ നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ സാമ്രാജ്യത്വം നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ലൗ ജിഹാദ്, ലെറ്റര്‍ ബോംബ് സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. വംശഹത്യയുടെ പേരില്‍ ഗുജറാത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ച അവസരത്തിലാണ് ബംഗളൂരുവില്‍ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ്. സംഘ് പരിവാറിനെതിരായ വിധി നിസാരവത്കരിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇറാഖിനെതിരെ സാമ്രാജ്യത്വം നടപ്പാക്കിയതും ഇതേ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സംബന്ധിച്ചു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും വൈസ്പ്രസിഡന്‍റ് അബ്ദുസലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കും -എസ്.പി. ഉദയകുമാര്‍

 കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം
വിജയിക്കും -എസ്.പി. ഉദയകുമാര്‍
കൂടങ്കുളം: കേരളത്തിലെ ജനങ്ങള്‍ പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കുമെന്ന് കൂടങ്കുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍. പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവ നിലയങ്ങളെ കെട്ടുകെട്ടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. സോളിഡാരിറ്റി പത്രികയുടെ ഇംഗ്ളീഷ് പതിപ്പ് ഇടിന്തകരയിലെ സമരപ്പന്തലില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടങ്കുളം തമിഴ്നാടിന്‍െറ മാത്രം പ്രശ്നമല്ളെന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കൂടങ്കുളം ആണവവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ദേശീയതലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണവവിരുദ്ധ നിലപാട് സ്വീകക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഭൂഷണമല്ല.
. കേരളത്തിലെ ജനകീയ സമരനേതാക്കളെയും സംഘടനകളെയും കൂട്ടായ്മകളെയും കൂടങ്കുളത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പത്രിക  മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്റര്‍ ഏറ്റുവാങ്ങി. കൂടങ്കുളം സമരസമിതി നേതാക്കളായ എന്‍.പുഷ്പരായന്‍, മുഖിലന്‍, കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.സുബ്രഹ്മണ്യന്‍, മാഗ്ളിന്‍ പീറ്റര്‍, മില്‍ടണ്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.ഷാക്കിര്‍ വേളം, മീഡിയാസെക്രട്ടറി സി.എം.ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

സ്കോളര്‍ഷിപ്

ന്യൂനപക്ഷ വിഭാഗ പെണ്‍കുട്ടികള്‍ക്ക്
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് 
 മലപ്പുറം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രതിനിധ്യം കുറവാണെന്ന സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സി.എച്ച്. മുഹമ്മദ്കോയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.  സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് സ്റ്റൈപന്‍റും ലഭിക്കും. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിവര്‍ഷം 4,000, പി.ജിക്കാര്‍ക്ക് 5,000, പ്രൊഫഷനല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് 6,000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപന്‍റ് ഒരു വര്‍ഷം പരമാവധി 12,000 രൂപയുമാണ് ലഭിക്കുക.
അപേക്ഷകര്‍ കേരളത്തില്‍ പഠിക്കുന്നവരും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുളളവരുമായിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 4.5 ലക്ഷം രൂപയില്‍ കുറവാകണം. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബി എന്നിവയിലേതെങ്കിലുമൊന്നില്‍ എസ്.ബി അക്കൗണ്ടുണ്ടാവണം. ആദ്യവര്‍ഷ സ്കോളര്‍ഷിപ്പിനുളള വിജ്ഞാപനം നവമ്പറിലും സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാനുളള വിജ്ഞാപനം ജനുവരിയിലും പുറപ്പെടുവിക്കും. dcescholarship.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്ത് സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് ലിങ്കിലൂടെ അപേക്ഷ നല്‍കാം.
 വിവരങ്ങള്‍ക്ക് 9446096580, 0471 - 2326580, 327202.
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വഖഫ് ബോര്‍ഡ്
സ്കോളര്‍ഷിപ്: അപേക്ഷാ തീയതി നീട്ടി
കൊച്ചി: ബി.ടെക്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ്  കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക്  സംസ്ഥാന  വഖഫ് ബോര്‍ഡ് നല്‍കുന്ന ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 20 വരെ നീട്ടി.
പ്ളസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ അല്ളെങ്കില്‍ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ളതും കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം www.keralastatewakfboard.in വെബ്സൈറ്റില്‍നിന്നും എറണാകുളം ഹെഡ് ഓഫിസില്‍നിന്ന് നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി-17  വിലാസത്തില്‍  ഒക്ടോബര്‍ 20ന് വൈകുന്നേരം അഞ്ചിനുള്ളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0484-2342485.
സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്:
സിജി-യെസ് ഇന്ത്യാ പരിശീലന പദ്ധതി
കോഴിക്കോട്: കേരള പബ്ളിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷക്ക് ഉദ്യോഗാര്‍ഥികളെ തയാറാക്കുന്നതിന് സിജിയും യെസ് ഇന്ത്യയും സംയുക്തമായി വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യല്‍ കോച്ചിങ്ങും മലബാറിലെ വിവിധ ജില്ലകളില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളും സംഘടിപ്പിക്കുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശം നല്‍കുക. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മിടുക്കരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 7000 രൂപ വരെ സ്റ്റൈപന്‍ഡ് ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് ഞായറാഴ്ച രാവിലെ 10ന് കോഴിക്കോട് സിജി കാമ്പസില്‍ പ്രവേശ പരീക്ഷക്കായി എത്തിച്ചേരേണ്ടതാണ്.
പദ്ധതിയുടെ ഭാഗമായി മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ ക്ളാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  ഉദ്യോഗാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികളും പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും 9744222259, 0495 4060251.