ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, June 22, 2011

SOLIDARITY KANNUR

സ്കൂള്‍ അധികൃതരുടെ നടപടി
പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി
കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം നിഷേധിക്കുന്ന രീതിയിലുള്ള എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂള്‍ അധികൃതരുടെ നടപടിയില്‍ സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ഫുള്‍സ്ലീവ്  വസ്ത്രം ധരിച്ച് സ്കൂളില്‍ വന്ന കാരണത്താല്‍ പുറത്താക്കിയ വിദ്യാര്‍ഥിനികളെ ഉടന്‍ തിരിച്ചെടുത്ത് സ്കൂള്‍ അധികൃതര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി അടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഏരിയ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

GIO KANNUR

 ഫുള്‍സ്ലീവ് വസ്ത്രം: ഡി.ഡി.ഇയുടെ
തീരുമാനം സ്വാഗതാര്‍ഹം-ജി.ഐ.ഒ
കണ്ണൂര്‍: ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന ഡി.ഡി.ഇയുടെ തീരുമാനം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്തു. വിശ്വസിക്കുന്ന മതാചാരമനുസരിച്ച് വസ്ത്രം ധരിക്കാനും വിദ്യാഭ്യാസം നേടാനും ഭരണഘടന നല്‍കുന്ന മൌലികാവകാശത്തെ ചോദ്യം ചെയ്ത് മതേതരത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കുള്ള പാഠമാണിത്. വിദ്യാര്‍ഥിനികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് മാറ്റിയതായി യോഗം അറിയിച്ചു. ജി.ഐ.ഒ ജില്ലാ പസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. ഖദീജ, ഉമ്മു ഫായിസ, കെ.കെ.നസ്റീന്‍, മര്‍ജാന മാടായി, സീനത്ത് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

NOT WORKING MARKETING

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്: 
സോളിഡാരിറ്റി ജനകീയ മാര്‍ച്ച് 27ന്
കണ്ണൂര്‍: ജനങ്ങളെ വഞ്ചിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, പ്രതികളെ അറസ്റ്റു ചെയ്യുക, നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 27ന് എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ജനകീയ മാര്‍ച്ചിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ്,എന്‍.എം. ശഫീഖ്, വി.എന്‍. ഹാരിസ്, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു