ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY MADAYI AREA. Show all posts
Showing posts with label SOLIDARITY MADAYI AREA. Show all posts

Thursday, April 4, 2013

സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം

സേവനപാതയൊരുക്കി
‘മിനാര്‍’ ജനഗ്രാമം
പഴയങ്ങാടി: മാടായി, മാട്ടൂല്‍, ഏഴോം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം ഒരുങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളിഡാരിറ്റി മാടായി ഏരിയാ കമ്മിറ്റി മുന്‍കൈയടുത്ത് സ്ഥാപിതമായ ‘മിനാര്‍’ വിവിധ തുറകളില്‍ ശ്രദ്ധേയ സാന്നിധ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ജനസേവകരുടെ നിരയെ സേവന സന്നദ്ധരാക്കിയും സമൂഹത്തിലെ മുഴുവനാളുകളെയും സഹായികളോ ആശ്രയരോ ആക്കി ജനത്തെ കോര്‍ത്തിണക്കുന്ന ഒരു ജനഗ്രാമം സൃഷ്ടിക്കുന്നു.
രോഗപീഡകളാല്‍ വീടുകളില്‍ ബന്ധിതരായവര്‍, സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നിലച്ചുപോകുന്നവര്‍, നിസ്സാര കാര്യങ്ങളില്‍ തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ തുടങ്ങി  സഹാനുഭൂതിയും സേവനവും കാംക്ഷിക്കുന്നവര്‍ക്ക് അത്താണിയാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലുള്ള കാമ്പസ് ‘മിനാര്‍’ കാമ്പസായി പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മിനാറിന്‍െറ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. മേയ് മാസത്തോടെ ഒൗദ്യോഗിക ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ മുഹമ്മദ് സാജിദ് നദ്വി, സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എ. മുഹമ്മദ് കുഞ്ഞി, മിനാര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി. പി.കെ. അബ്ദുല്ല, അഡ്വ. കെ.പി. അബ്ദുല്‍ ശുക്കൂര്‍,  എ.പി.വി. മുസ്തഫ, കെ.പി. മുഹമ്മദ് റാശിദ് എന്നിവര്‍ പങ്കെടുത്തു.

Monday, December 10, 2012

‘മഅ്ദനി മോചനത്തിന് നിയമ സഭ പ്രമേയം പാസാക്കണം’

 ‘മഅ്ദനി മോചനത്തിന്  നിയമ സഭ
പ്രമേയം പാസാക്കണം’

പഴയങ്ങാടി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് കേരള നിയമ സഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി ലഭ്യമാകണമെന്ന  മുസ്ലിം ലീഗിന്‍െറ ആവശ്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കണം.
1990ല്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന്, ഇസ്രായേലിന്‍െറയും സാമ്രാജ്യത്വ ശക്തികളുടെയും മുട്ടിലിഴയാനാണ് തുടര്‍ന്നുള്ള എല്ലാ ഭരണകൂടങ്ങളും വിധിക്കപ്പെട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുന്നവരെ പോലും ഭീകരവാദിയാക്കി തടവറകളിലടക്കുന്ന കരിനിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. പോട്ട പിന്‍വലിച്ചെന്ന് ധരിപ്പിച്ച് ജനങ്ങളെ പൊട്ടന്മാരാക്കുകയും അതിനേക്കാള്‍ ഭീകരമായ കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഭരണ കൂട ഭീകരത രാജ്യത്ത് അരങ്ങ് തകര്‍ക്കുകയാണ്. പൊലീസിന്‍െറ റിപ്പോര്‍ട്ടുകള്‍ക്ക്  സത്യത്തിന്‍െറ പരിവേഷം നല്‍കി ജനങ്ങളിലത്തെിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും എ.പി.വി. മുസ്തഫ നന്ദിയും പറഞ്ഞു.

Sunday, December 9, 2012

DEC 10 MAUDANY DAY


മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’

 മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’
പഴയങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിന് കേരളം ഇടപെടാന്‍ സോളിഡാരിറ്റിയുടെ ബാനര്‍ ഒപ്പ്. സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയ ബാനര്‍ ഒപ്പ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനത്തിന്‍െറ പ്രതീകമാണ് മഅദനിയെന്നും കുറ്റവിചാരണ നടത്താതെ മഅദനിയെ തടവിലിട്ട ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹ്മൂദ് വാടിക്കല്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതം പറഞ്ഞു.
മനുഷ്യാവകാശ ദിനാചരണത്തിന്‍െറ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പഴയങ്ങാടിയില്‍ സോളിഡാരിറ്റി മനുഷ്യവകാശ സമ്മേളനം സംഘടിപ്പിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന, ടി. മുഹമ്മദ് വേളം, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.

Saturday, December 8, 2012

മനുഷ്യാവകാശ സമ്മേളനം നാളെ


സോളിഡാരിറ്റി മനുഷ്യാവകാശ 
സമ്മേളനം നാളെ
പഴയങ്ങാടി: ലോക മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് നാലു മണിക്ക് സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം, ഡോ.ഡി. സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംബന്ധിക്കും.

Wednesday, November 21, 2012

സോളിഡാരിറ്റി പ്രതിഷേധ പ്രകടനം

 സോളിഡാരിറ്റി  പ്രതിഷേധ പ്രകടനം
 പഴയങ്ങാടി: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്  സോളിഡാരിറ്റി മാടായി ഏരിയ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രായേലിന്‍െറ പതാക കത്തിച്ചു. ഫാറൂഖ് ഉസ്മാന്‍, പി.കെ.സാജിദ് നദ്വി, കെ.പി.റാശിദ്, വി.കെ.നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, October 22, 2012

വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല - സി.ആര്‍.

 
 വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല
- സി.ആര്‍. നീലകണ്ഠന്‍
പഴയങ്ങാടി: പുരോഗതിക്ക് പകരം വികസനത്തിന്‍െറ പേര് പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാനോ സഹിക്കാനോ ജനങ്ങള്‍ക്കാവുന്നില്ളെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
സോളിഡാരിറ്റി കാമ്പയിനിന്‍െറ ഭാഗമായി  നടത്തിയ മാടായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദശകങ്ങള്‍ക്ക് മുമ്പ് നമുക്ക് പരിചിതമായ പദം പുരോഗതിയായിരുന്നു. പുരോഗതിയായിരുന്നു ഗാന്ധിജിയും ലക്ഷ്യമിട്ടിരുന്നത്. ദുര്‍ബല ജന വിഭാഗത്തിന്‍െറ ഉയര്‍ച്ചയാണ് പുരോഗതിയെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് വികസനം. അങ്ങനെയാണ് പുരോഗതിക്ക് പകരം  ജിമ്മും എമര്‍ജിങ് കേരളയും വികസനമായി പുനരവതരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഒരു കമ്പനിയും ആണവ പദ്ധതികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നില്ല. പണം മരത്തില്‍ കായ്ക്കില്ളെന്ന് പ്രധാന മന്ത്രി പറയുന്നു. 15 രൂപ നല്‍കി കുപ്പിവെള്ളം കുടിക്കുന്ന സാക്ഷരകേരളത്തിന്‍െറ ദുരവസ്ഥ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കും ചര്‍ച്ചയല്ല. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി മുദ്രാവാക്യം രചിക്കാന്‍ പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.   രാസവും ജൈവവും മാറ്റി കൃഷിയെകുറിച്ച് സംസാരിക്കാന്‍ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനാക്ളേ മലിനീകരണ വിരുദ്ധ കൂട്ടായ്മകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എല്‍.പി. നാസര്‍, ടി.പി. അബ്ബാസ് ഹാജി, എം. ദാവൂദ്, എസ്.എ.പി. സിറാജ് എന്നിവരെ പൊന്നാട അണിയിച്ചു. വിഭവ സമാഹരണം വി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. സാജിദ് നദ്വി സ്വാഗതവും  ടി.കെ. റിയാസ് നന്ദിയും പറഞ്ഞു.

Sunday, October 21, 2012

സോളിഡാരിറ്റി ഏരിയ സമ്മേളനം

സോളിഡാരിറ്റി
ഏരിയ സമ്മേളനം
പഴയങ്ങാടി: വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗങ്ങളാവുക എന്ന കാമ്പയിനിന്‍െറ ഭാഗമായി സോളിഡാരിറ്റി മാടായി ഏരിയ സമ്മേളനം ഞായറാഴ്ച 3.30ന്  മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയ പ്രസിഡന്‍റ് പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിക്കും.

Monday, October 1, 2012

SOLIDARITY


‘കുടുംബബന്ധം തകരുന്നത് സാമൂഹിക വെല്ലുവിളി’


‘കുടുംബബന്ധം തകരുന്നത്
സാമൂഹിക വെല്ലുവിളി’
പഴയങ്ങാടി: കുടുംബത്തില്‍ ലഭിക്കുന്നതെല്ലാം മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന മുതലാളിത്ത ആശയം സര്‍ഗാത്മകമായ സാമൂഹിക ബന്ധങ്ങള്‍ക്ക് നേരെയുള്ള കടുത്തവെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി മാടായി എരിയാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഘടനയുടെ തകര്‍ച്ചയാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അശാന്തിയും വ്യാപിക്കാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ പശ്ചാത്യര്‍ പോലും തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് കുടുംബ ബന്ധങ്ങളുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സമാപന പ്രഭാഷണം നടത്തി. വി.കെ. നദീര്‍ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

Friday, May 25, 2012

പ്രകടനം നടത്തി

 പ്രകടനം നടത്തി
പഴയങ്ങാടി: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊട്ടാമ്പ്രത്ത് ബൈക്ക് തള്ളി പ്രകടനം നടത്തി. പി.കെ.മുഹമ്മദ് സാജിദ്, കെ.പി.റാശിദ്, എസ്.എല്‍.പി. അനീസ്,ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, August 20, 2011

SOLIDARITY MADAYI AREA

വീക്ഷണ വൈജാത്യങ്ങള്‍ക്ക്
വേദിയൊരുക്കി ഇഫ്താര്‍ വിരുന്ന്
പഴയങ്ങാടി: വിയോജിപ്പുകള്‍ രേഖപ്പെടുത്താനും വീക്ഷണ വൈജാത്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കാനും സന്ദര്‍ഭമൊരുക്കി സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ ശ്രദ്ധേയമായി. സി.കെ.മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സാജിദ് നദ്വി സ്വാഗതം പറഞ്ഞു. പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, വി.ആര്‍.വി. ഏഴോം, പി.വി.അബ്ദുല്ല, കെ.പി.ചന്ദ്രാംഗദന്‍, അഹമ്മദ് പരിയാരം, എ.കെ.ഗോവിന്ദന്‍, പി.അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സുധീര്‍ വെങ്ങര എന്നിവര്‍ സംസാരിച്ചു.

Saturday, July 30, 2011

SOLIDARITY MADAYI AREA

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെതിരെ
നടപടി വേണം
പഴയങ്ങാടി: പണത്തോടുള്ള ആര്‍ത്തി മുതലെടുത്ത് തഴച്ചു വളരുന്ന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡ്വ.മഹേഷ് കൃഷ്ണന്‍. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമ സാധുതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് സാമൂഹിക സംഘടനകളുടെ ബാധ്യതയാണെന്നും തട്ടിപ്പ് കമ്പനികള്‍ക്കെതിരെ നിയമ പാലകര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. എ.പി.വി.മുസ്തഫ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.