ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരലുമായി'
മലര്‍വാടി ബാലസംഘം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മലര്‍വാടി ബാലസംഘം തലശേãരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലെത്തി 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' പരിപാടി നടത്തി.
ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് ഉദ്ഘാടനം ചെയ്തു. ഫാത്തിമ സക്കരിയ, സി.കെ. ഷഹ്സാന, ദാന അബ്ദുറാസിഖ്, നവാല ബിന്‍ത് മുസമ്മില്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വിദ്യാര്‍ഥികള്‍ പ്രത്യേകം തയാറാക്കിയ ബോര്‍ഡില്‍ തങ്ങളുടെ പെരുവിരല്‍ അടയാളം ചാര്‍ത്തി സമരവിജയത്തിന് പുന്നോലിലെ കുട്ടികളോടൊപ്പം വിജയം വരെ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
കല്ലേന്‍ പൊക്കുടന്‍ ഇന്ന് സമരപ്പന്തലില്‍
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ സംസാരിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൌഷാദ് ഉദ്ഘാടനം ചെയ്യും.
വനിതാവേദി രൂപവത്കരിച്ചു
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ ഉപരോധസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് 'മദേര്‍സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്' എന്ന പേരില്‍ വനിതാ വേദിക്ക് രൂപംനല്‍കി. മാലിന്യനിക്ഷേപം മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നവര്‍ അമ്മമാരാണെന്ന തിരിച്ചറിവില്‍നിന്നാണ് വേദി രൂപംകൊണ്ടത്.
ഭാരവാഹികളായി ജബീന ഇര്‍ഷാദ് (കണ്‍.), സാലിഹ മുസമ്മില്‍ (അസി. കണ്‍.), റുബീന അനസ് (സെക്ര.), കെ.എം. വസന്ത, കെ.എം. ആയിഷ, എന്‍. ഉമ്മുല്ല (അസി. സെക്ര.), ഹാജറ ഫുആദ് (ട്രഷ.).
ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍
പഠിക്കണം -പൊയ്ത്തുംകടവ്
തലശേãരി: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ മനുഷ്യരെ സ്നേഹിക്കാന്‍ പഠിക്കണമെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ദ്രതയുള്ള ഹൃദയമുണ്ടാവുക എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. എന്നാല്‍, സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധരായി മാറുന്ന കാഴ്ച ഖേദകരമാണ്. 21 ദിവസമായി സ്ത്രീകള്‍ ഉള്‍പ്പെടെ വീടുവിട്ടിറങ്ങി നടത്തുന്ന ഈസമരം വിജയിക്കാനുള്ളതാണെന്നും ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ സമരപാതയില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ സംസാരിച്ചു.
പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു