'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരം ഇ. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്യുന്നു.
|
ഡയലോഗ് സെന്റര്‍ കണ്ണൂരില്‍ നടത്തിയ 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മല്‍സരം ജില്ലാ രക്ഷാധികാരി ടി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു. |
മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന ക്വിസ് പ്രോഗാമില്‍ ഒന്നാം സ്ഥാനം നേടിയ അമ്മുബാബുവിന് മട്ടന്നൂര്‍ എസ് .ഐ കെ.ജെ. വിനോയ് സമ്മാനം നല്‍കുന്നു.
'ഞാന്‍ അറിഞ്ഞ പ്രവാചകന്‍'
ക്വിസ് മത്സരം സംഘടിപ്പിച്ചു
ചക്കരക്കല്ല്: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരത്തിന്റെ ഭാഗമായി കാഞ്ഞിരോട് ഏരിയതല ക്വിസ് മത്സരം ചക്കരക്കല്ല് സഫ സെന്ററില്‍ നടന്നു. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. യു.കെ. മായന്‍ മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ ഗഫൂര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ നിയന്ത്രിച്ചു.
മത്സരത്തില്‍ എം. സുനില്‍കുമാര്‍, എസ്. ബിനു (ഇരുവരും ചക്കരക്കല്ല്) ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി. എ. വനജ, എ.പി.സി. രാമകൃഷ്ണന്‍ (വാരം), ഇ. നാരായണന്‍ (ചക്കരക്കല്ല്) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.കേരളോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ വിജയികളായവര്‍ക്കും മലര്‍വാടി ബാലസംഘം ഏരിയതല ചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.
കണ്ണൂര്‍: കണ്ണൂര്‍ ഏരിയ ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഞാന്‍ അറിയുന്ന പ്രവാചകന്‍' ക്വിസ്-2011 സംഘടിപ്പിച്ചു. താണ മുഴത്തടം ഗവ. യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ എ.എം. വിനോദിനി ഒന്നാം സ്ഥാനവും വി. വിജി രണ്ടാം സ്ഥാനവും രേഷ്മ പള്ളിയത്ത് മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
കേരളോത്സവ വിജയികളായ വി.വി. ഹര്‍ഷിത, സനല്‍കുമാര്‍, പി. ഷാജു എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംബന്ധിച്ചു. ബി. ഹസന്‍കുഞ്ഞി സ്വാഗതവും കെ. മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു. കക്കാട് കോര്‍ജാന്‍ യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സംസാരിച്ചു.
മട്ടന്നൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ഹിറാ സെന്ററില്‍ 'ഞാനറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ഉളിയില്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമ്മുബാബു ഒന്നാം സ്ഥാനം നേടി. പി. സുരേന്ദ്രന്‍ തെരൂര്‍, ജയകൃഷ്ണന്‍ പേരാവൂര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സമാപന ചടങ്ങില്‍ പി.സി. മുനീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ എസ്.ഐ. കെ.ജെ. വിനോയ് സമ്മാനം വിതരണം ചെയ്തു. സി.പി. സുധാകരന്‍, കെ.വി. സത്യവല്ലി ടീച്ചര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, കെ. സാദിഖ്, പി.സി. മൂസ ഹാജി, പി.വി. സാബിറ എന്നിവര്‍ സംസാരിച്ചു. കെ. ഹിഷാം മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. കെ.പി. റസാഖ് സ്വാഗതവും എ. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
പെരിങ്ങത്തൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ചൊക്ലി യു.പി സ്കൂളില്‍ 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ഡയലോഗ് സെന്റര്‍ കണ്‍വീനര്‍ കെ.കെ. അബ്ദുല്ല വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഉമര്‍ ഫാറൂഖ് ക്വിസ് മാസ്റ്ററായി. ഡോ. സുധാകരന്‍, ഖാദര്‍ മാസ്റ്റര്‍, സി. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ യുവഉത്സവില്‍ നാടക മത്സരത്തില്‍ വിജയികളായ മാഹി നാടകപ്പുര ടീമംഗങ്ങള്‍ ഷംജിത്ത്, രോഷ്ന, രവീണ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഉത്തമന്‍, എം. ചന്ദ്രശേഖരന്‍, കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന തലക്കെട്ടില്‍ മാടായി ഏരിയാ ഡയലോഗ് സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ ഓര്‍ഗനൈസര്‍ ബി.പി. അബ്ദുല്‍ ഹമീദ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
തളിപ്പറമ്പ്: ഡയലോഗ് സെന്റര്‍ കേരളയുടെ സംസ്ഥാനതല ക്വിസ്^2011ന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ നടന്ന 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ്^2011ല്‍ ശ്രീലജ (തളിപ്പറമ്പ്), മോഹന്‍ദാസ് (പയ്യന്നൂര്‍), അജയന്‍ (ചെങ്ങളായി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഏരിയ രക്ഷാധികാരി എം.ടി.പി. സൈനുദ്ദീന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. ശ്രീകാന്ത്, ബെറ്റി, അജയന്‍എന്നിവര്‍ സംസാരിച്ചു. സി.കെ. മുനവ്വിര്‍, കെ.പി. ആദംകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പഴയങ്ങാടി: 'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന തലക്കെട്ടില്‍ മാടായി ഏരിയാ ഡയലോഗ് സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തില്‍ പ്രിയ മാട്ടൂല്‍ ഒന്നാംസ്ഥാനവും ഷീബ ഏഴോം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സുനില്‍ പ്രസാദ് മാടായിക്കാണ് മൂന്നാംസ്ഥാനം. കെ. നൌഷാദ് മാസ്റ്റര്‍, എന്‍.എം. മൂസ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജമാല്‍ കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. എം.വി. പ്രകാശ്ബാബു, പ്രിന്‍സ് സേവ്യര്‍, മഹമൂദ് വാടിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ ഓര്‍ഗനൈസര്‍ ബി.പി. അബ്ദുല്‍ ഹമീദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പുതിയതെരു: ഡയലോഗ് സെന്ററര്‍ കേരള 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ പുതിയതെരു നിത്യാനന്ദ സ്കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ബാബു കാട്ടാമ്പള്ളി ഒന്നാം സ്ഥാനവും എസ്. സലജ്, അഞ്ജിത എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ. പ്രശാന്തന്‍ സമ്മാനം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. ഡയലോഗ് സെന്റര്‍ ഏരിയ കണ്‍വീനര്‍ സി.പി. അബ്ദുല്‍ജബ്ബാര്‍ സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. മത്സരത്തിന് വി.എന്‍. ഹാരിസ് നേതൃത്വം നല്‍കി.
തലശേãരി: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തലശേãരിയില്‍ സംഘടിപ്പിച്ച 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരത്തില്‍ ശ്രീജ, ജയപ്രസാദ്, സൌര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കേരളോത്സവത്തില്‍ വിജയികളായ ജെ.സി. തേജസ്വിനി, നിഷിത, പ്രതാപന്‍ എന്നിവര്‍ക്കും സമ്മാനം വിതരണം ചെയ്തു. ഒ. അഷ്റഫ്, പി.എം. മുനീര്‍ ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.കെ. മുസമ്മില്‍ സമ്മാനദാനം നിര്‍വഹിച്ചു. യു.കെ. സയിദ് നന്ദി പറഞ്ഞു.
ചര്‍ച്ചാ സായാഹ്നം
കക്കാട്: 'പ്രവാചകനെ അറിയാന്‍' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി കാര്‍കൂന്‍ ഹല്‍ഖ എടച്ചേരി മസ്ജിദുല്‍ ഹുദയില്‍ ചര്‍ച്ചാ സായാഹ്നം സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി. വിനോദ്കുമാര്‍, കെ. രാജന്‍, എ. മധു, പി.ടി. ഇസ്മായില്‍, കെ. ഹാരിസ്, ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
സ്നേഹസംഗമം
തളിപ്പറമ്പ്: പ്രവാചകന്‍ വിശ്വവിമോചകന്‍ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കുപ്പം യൂനിറ്റ് സ്നേഹസംഗമം സംഘടിപ്പിച്ചു. ഗ്രന്ഥകാരന്‍ കെ.സി. വര്‍ഗീസ്, സി.എച്ച്.
മുസ്തഫ മൌലവി, സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് സി.കെ. മുനവിര്‍ എന്നിവര്‍ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി ഉസ്മാന്‍ സ്വാഗതവും പ്രസിഡന്റ് ഖാലിദ് നന്ദിയും പറഞ്ഞു.
15-02-2011