Tuesday, October 4, 2011
GIO KANNUR
വനിതാ കോഡ് ബില്‍
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
മൌലികാവകാശ ലംഘനം -ജി.ഐ.ഒ
കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി തയാറാക്കിയ വനിതാ കോഡ് ബില്ലില്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് മൌലികാവകാശ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കാന്‍ കിരാത നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുത്തുതോല്‍പിക്കുമെന്നും അവര്‍ പറഞ്ഞു.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ ജി.ഐ.ഒ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ കമ്മിറ്റി അംഗം സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുഹൈല, സീനത്ത് കണ്ണൂര്‍, ചൊക്ലി ഏരിയാ പ്രസിഡന്റ് നബീല പെരിങ്ങാടി, സെക്രട്ടറി അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയാ പ്രസിഡന്റ് സി. ഹസീന, സെക്രട്ടറി ബിസ്മിന, അല്‍ഫലാഹ് കാമ്പസ് ഏരിയാ പ്രസിഡന്റ് ആബിദ ഖാലിദ്, സെക്രട്ടറി ഹാജറ മാഹി എന്നിവര്‍ സംസാരിച്ചു.
SOLIDARITY THALIPARAMBA AREA
സോളിഡാരിറ്റി യോഗം
തളിപ്പറമ്പ്: മലബാര്‍ വികസന അവഗണനക്കെതിരെ സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുയോഗം, ടേബിള്‍ടോക്, പദയാത്ര, വാഹനജാഥ എന്നിവ നടത്തും. സെക്രട്ടറി കെ.കെ. ഖാലിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉസ്മാന്‍ കുപ്പം, രതീഷ് പരിയാരം, ഷരീഫ്, ജലാല്‍ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാരായണന്‍ നന്ദി പറഞ്ഞു.
JIH KANHIRODE
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റ് പുറവൂര്‍ എലിക്കുളത്ത് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം
KANHIRODE NEWS
കമാല്‍ ഹാജി മാത്യകയാകുന്നു
നന്മയില്‍ പരസ്പരം സഹകരിക്കണം
-എ.കെ. കമാല്‍ ഹാജി
നന്മയില്‍ പരസ്പരം സഹകരിക്കണം
-എ.കെ. കമാല്‍ ഹാജി
പുറവൂര്‍: നന്മയിലും ജനസേവന പ്രവര്‍ത്തനങ്ങളിലും മതസംഘടനാ ഭേദമന്യേ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പുറവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി പറഞ്ഞു. പുറവൂര്‍ എലിക്കുളത്ത് ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റ് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ആധാരം കൈമറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് താലൂക്കുകളും (കണ്ണൂര്‍, തലശേãരി, തളിപ്പറമ്പ്) മൂന്ന് നിയമസഭാ മണ്ഡലങ്ങളും (കണ്ണൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍) മൂന്ന് പഞ്ചായത്തുകളിലുമായി (മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂര്‍) വ്യാപിച്ചുകിടക്കുന്ന മഹല്ലാണ് പുറവൂര്‍. പടന്നോട്ട്, തരിയേരി, വേശാല മഹല്ലുകള്‍ മുമ്പ് പുറവൂര്‍ മഹല്ലില്‍ ഉണ്ടായിരുന്നവയാണ്. സമസ്ത നേതാവ് എന്ന നിലക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മഹല്ലുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇത്രയും പ്രത്യേകളുള്ള മഹല്ല് കേരളത്തില്‍ വേറെയില്ല. പുറവൂര്‍ മഹല്ല് പുരോഗതിയുടെ പാതയിലാണ്. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ തന്നെ അറിയപ്പെടുന്ന മഹല്ലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ പുരോഗതിയാണ് ഇവിടയുെണ്ടായിട്ടുള്ളത്.
ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് പലരിലും വിസ്മയം ഉളവാക്കിയിട്ടുണ്ട്. ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഞാന്‍ ജമാഅത്തുകാരനല്ല. ഒരിക്കലും ജമാഅത്തുകാരനാകാന്‍ പോകുന്നുമില്ല. അതിന്റെ ആവശ്യവുമില്ല. നന്മയില്‍ ആരുമായും സഹകരിക്കും. എല്ലാവരും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. ഞാന്‍ ജനിച്ചയും വളര്‍ന്നതും കല്യാണം കഴിച്ചതും വീടുവെച്ചതും പുറവൂര്‍ മഹല്ലില്‍ തന്നെയാണ്. നിങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ചവനാണ് ഞാന്‍. ശ്രീലങ്കയിലോ മറ്റോ പോയി ഉണ്ടാക്കിയതല്ല ഇതൊന്നും. നിങ്ങള്‍ക്കിടയില്‍ നിങ്ങളിലൊരാളായി ജീവിക്കുന്നവനാണ് ഞാന്‍. ഇവിടെ വീട് നിര്‍മിച്ചുനല്‍കിയത് നല്ല കാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ കക്ഷിഭേദമന്യേ എല്ലാവരും പരസ്പരം സഹകരിക്കണം.
തികഞ്ഞ ശ്രദ്ധയോടെയാണ് കമാല്‍ ഹാജിയുടെ പ്രസംഗം സദസ്സ് കാതോര്‍ത്തത്. തന്റെ സ്വദസിദ്ദമായ ശൈലിയില്‍ നര്‍മം കലര്‍ന്ന പ്രസംഗത്തിലൂടെ അദ്ദേഹം സദസ്സിനെ പിടിച്ചുനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ജുമുഅ ദിവസം പുറവൂര്‍ പള്ളിയില്‍ നമസ്കാരാനന്തരം താക്കോല്‍ദാന പരിപാടിയെക്കുറിഞ്ഞ് അദ്ദേഹം സംസാരിച്ചിരുന്നു. മഹത്കര്‍മമാണെന്ന് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു.
സമസ്തയിലെ ജില്ലയിലെ അറിയപ്പെടുന്ന നേതാവും മതപ്രഭാഷണ പരമ്പരകളിലെയും പൊതുപരിപാടികളിലെയും നിറസാന്നിധ്യമാണ് കമാല്‍ ഹാജി. മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംയുക്ത മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ ജില്ലാ ട്രഷറര്‍, പുറവൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജില്ലയിലെ തന്നെ സാമൂഹിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പുറവൂര്‍ മഹല്ല് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. മഹല്ല് ഭാരവാഹിയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായി പുറവൂരിലെ പൌരാവലി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ഈ പുതിയ സംഘടനാ സംസ്കാരം നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പലരും എസ്.എം.എസിലൂടെയും ഫോണിലൂടെയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. കക്ഷിഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ നാടിന്റെ പുരോഗതിക്ക് വലിയ മുതല്‍കൂട്ടാവുമെന്നാണ് അഭിപ്രായം.

Subscribe to:
Posts (Atom)