ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 29, 2013

MEDIAONE TV


EASY ENTRANCE






MEDIAONE


SOLIDARITY 10 YEARS


MEDIAONE


MEDIAONE


വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത് സംവാദം -സോളിഡാരിറ്റി

 വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത്
സംവാദം -സോളിഡാരിറ്റി
കോഴിക്കോട്: വിശ്വരൂപം സിനിമയെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വിവാദം സിനിമാ നിര്‍മാതാക്കള്‍ തന്നെ സൃഷ്ടിച്ചതാവാമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ചില സംഘടനകള്‍ ഈ കുഴിയില്‍ ചെന്നുചാടുകയാണുണ്ടായത്. സിനിമയുടെ കാര്യത്തില്‍ സമരത്തിന് പകരം സംവാദമാണ് ഉയര്‍ന്നുവരേണ്ടത്. സാമ്രാജ്യത്വാനുകൂലവും അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധവുമായ സിനിമകള്‍ ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ അനുഭവമല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്കാരിക വിമര്‍ശനങ്ങളെ ജനകീയമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. അതേസമയം, വിശ്വരൂപത്തിന്‍െറ രാഷ്ട്രീയപക്ഷത്തുനില്‍ക്കാനുള്ള ഇടതുപക്ഷ ശ്രമം അപകടകരമാണ്. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്താനുള്ള സന്ദര്‍ഭമായാണ് അവര്‍ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കേവലം മതപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചില സംഘടനകള്‍ ചെയ്യുന്ന അബദ്ധം -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

പ്രഭാഷണം നടത്തി

 പ്രഭാഷണം നടത്തി
ചക്കരക്കല്ല്: നബിദിന ചിന്തകള്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. മൊയ്തീന്‍കുട്ടി, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.

ഫെയര്‍സ്റ്റേജ് ഹിയറിങ് മാറ്റിവെക്കണം -സോളിഡാരിറ്റി

ഫെയര്‍സ്റ്റേജ് ഹിയറിങ്
മാറ്റിവെക്കണം  -സോളിഡാരിറ്റി
കോഴിക്കോട്: ഫെയര്‍സ്റ്റേജ് അപാകത സംബന്ധിച്ച പരാതി സ്വീകരിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി ജനുവരി 29 ന് എറണാകുളത്ത് തീരുമാനിച്ച ഹിയറിങ് മാറ്റിവെക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു. മുഴുവന്‍ ജില്ലകളിലെയും ഫെയര്‍സ്റ്റേജ് അപാകത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കാതെ ധിറുതി പിടിച്ചുള്ള രഹസ്യ ഹിയറിങ് ഫെയര്‍സ്റ്റേജ് അപാകത ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മൂന്ന് മേഖലകളിലായി സമയം നല്‍കി ഹിയറിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

OBIT_ബീവി

 ബീവി
കാഞ്ഞിരോട്: സോഡവളപ്പില്‍ കൈപ്രത്ത് ഈന്തുങ്കാട്ടില്‍ സി.കെ. ബീവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പക്കര്‍.
മക്കള്‍: മൊയ്തീന്‍, കുഞ്ഞാമിന, ഖദീജ, കുഞ്ഞിമുഹമ്മദ് (സൗദി), ആയിഷ, അബൂബക്കര്‍ (കുവൈത്ത്), അബ്ദുല്ല, പരേതയായ മറിയം. 
മരുമക്കള്‍: ആയിഷ, മുഹമ്മദ്, മായന്‍, നസീമ, ഷാഹിദ, താഹിറ, പരേതരായ അബൂബക്കര്‍, മൂസ. സഹോദരങ്ങള്‍: ആസ്യ, പരേതരായ മൊയ്തു, കലന്തന്‍ മാസ്റ്റര്‍, അഹമ്മദ്, അബ്ദുല്ല.
26.01.2013

"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി

"'കാവല്‍' പത്താം വാര്‍ഷിക ജനറല്‍ബോഡി
കാഞ്ഞിരോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഡിസ്ട്രിക്റ്റ് വുഡ് ആന്‍ഡ് അലൂമിനിയം സൊസൈറ്റിയുടെ പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗം 23-12-2012 ന് സൊസൈറ്റി ബില്‍ഡിങ്ങില്‍ വെച്ച് ചേര്‍ന്നു.പ്രസിഡണ്ട് എം.കെ.ഹസീം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സി.കാമാലുദ്ദീന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അംഗീകരിച്ചു.എ.നസീര്‍,ടി.വിപി.അസ്ലം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താം വാര്‍ ഷികത്തോടനുബന്ധിച്ചു വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പുതിയ കമ്മറ്റിക്ക് അധികാരം നല്‍കി.
പുതിയ 11 എക്സിക്യുട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്:സി.കെ.സി.മുഹമ്മദ്‌,വൈ.പ്രസി:എം.സി.കമാലുദ്ദീന്‍,ജന.സെക്ര:കെ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍,ജോ.സെക്ര:ടി.വി.പി.അസ്ലം മാസ്റ്റര്‍,ഖജാന്‍ജി:പി.സി.അഹമ്മദ്.മെമ്പര്‍മാരായി എ.നസീര്‍,എം.കെ.ഹസീം,ടി.അഹമ്മദ്,താജുദ്ദീന്‍.ബി,മഹറൂഫ്.എം,മജീദ്‌.കെ,എന്നിവരെ തെരഞ്ഞെടുത്തു.എ.നസീര്‍ നന്ദി പറഞ്ഞു."