ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 2, 2013

VSHVAROOPAM


ARAMAM MONTHLY


ജുമുഅ ആരംഭിച്ചു

ജുമുഅ ആരംഭിച്ചു
തഴെ ചൊവ്വ: ഐഡിയല്‍ ഇസ്ലാമിക് ട്രസ്റ്റിന്‍െറ കീഴില്‍ തങ്കേക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുദ്ദഅവയില്‍ ജുമുഅ നമസ്കാരം ആരംഭിച്ചു. നമസ്കാരത്തിന് ടി.കെ. മുഹമ്മദലി നേതൃത്വം നല്‍കി.

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ് പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി

രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എന്‍.എസ്.എസ്
പാര്‍ട്ടി ഉണ്ടാക്കട്ടെ -സോളിഡാരിറ്റി
 കോഴിക്കോട്: രാഷ്ട്രീയ പ്രശ്നങ്ങളെ നിരന്തരം വര്‍ഗീയവത്കരിക്കുന്ന എന്‍.എസ്.എസ് നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നായര്‍ സമുദായത്തിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്ന് എന്‍.എസ്.എസിന് അഭിപ്രായമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് രംഗത്തുവരുകയാണ് വേണ്ടത്. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അതിന്‍െറ മാതൃകകളാണ്.
രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് അദ്ദേഹം തന്നെ പാര്‍ട്ടിയില്‍ തുറന്നു പറയുകയാണ് വേണ്ടത്. പകരം എന്‍.എസ്.എസിനെക്കൊണ്ട് വര്‍ഗീയതയുടെയും ജാതിമാടമ്പിത്തത്തിന്‍െറയും ചുടുചോറ് മാന്തിക്കുകയല്ല. എന്‍.എസ്.എസിലൂടെ മിക്കവാറും സംസാരിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ്. അതുകൊണ്ടാണ് സമുദായ സംഘടനകള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ അധികാരമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പറേയണ്ടി വരുന്നത്. രാഷ്ട്രീയ തിരശ്ശീലക്കപ്പുറം എന്‍.എസ്.എസും കോണ്‍ഗ്രസും നടത്തുന്ന ഈ കളി സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നും നൗഷാദ് പറഞ്ഞു.
മലബാറിലെ എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. അതിനുപകരം എ.ഐ.പി സ്കൂളുകളുടെ അംഗീകാരത്തിന്‍െറ വിഷയം വരുമ്പോള്‍ അതിനെ തടയാന്‍ വേണ്ടി മാത്രം എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിലെ കോഴയെ കുറിച്ച് പറയുന്നത് അന്യായമാണ്. എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ 11 സ്പെഷല്‍ സ്കൂളുകള്‍ക്ക് ഈ സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയിട്ടുണ്ട്. ആ സ്കൂളുകളുടെ സമുദായം ആരും അന്വേഷിച്ചിട്ടില്ല. കോഴ പ്രശ്നവും അന്ന് ഉയര്‍ന്നില്ല. പിന്നാക്ക ഭൂഭാഗത്തിന്‍െറ വികസനത്തിനനുവദിക്കപ്പെട്ട വിദ്യാലയങ്ങളുടെ വിഷയം സമുദായവത്കരിക്കാനുള്ള എന്‍.എസ്.എസിന്‍െറയും കോണ്‍ഗ്രസിന്‍െറയും ശ്രമം അപലപനീയമാണ്. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജി.ഐ.ഒ സായാഹ്ന സദസ്സ്

ജി.ഐ.ഒ സായാഹ്ന സദസ്സ്
കണ്ണൂര്‍: ‘പ്രവാചകന്‍ -സ്ത്രീ വിമോചകന്‍’ എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, താണ മുഴത്തടം യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്നിന് സായാഹ്ന സദസ്സ് നടത്തും. ജമാഅത്തെ ഇസ്ലാമി വനിത സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും. 

ഭവന ഫണ്ടിലേക്ക് കുട്ടികളുടെ കാരുണ്യ ഹസ്തം

 
 ഭവന ഫണ്ടിലേക്ക്
കുട്ടികളുടെ കാരുണ്യ ഹസ്തം
പാപ്പിനിശ്ശേരി: മലര്‍വാടി ബാലസംഘം സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ധന കുട്ടികള്‍ക്കുള്ള ഭവന പദ്ധതിയിലേക്ക് കുരുന്നുകളുടെ കാരുണ്യഹസ്തം. പാപ്പിനിശ്ശേരി അല്‍മദ്റസ്സത്തുല്‍ ഇസ്ലാമിയ്യ വിദ്യാര്‍ഥികള്‍ ഇരുപതിനായിരം രൂപ പിരിച്ചുനല്‍കി. മദ്റസാ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.കെ.മുഹമ്മദ് ഫൈസലിന് വിദ്യാര്‍ഥി പ്രതിനിധി ജാവേദ്അക്തര്‍  തുക കൈമാറി. ഏറ്റവും കുടുതല്‍ തുക പിരിച്ചെടുത്തവര്‍ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ജാവേദ്അക്തര്‍,ത്വല്‍ഹഗഫൂര്‍, സുമയ്യആസാദ്എന്നിവര്‍  നേടി. ചടങ്ങില്‍ മുഹമ്മദ്ഫഹീം ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.