പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെംമ്പര്‍ പി. പി. മഹ്മൂദ് ഉദ്ഘാടനം ചെയ്യുന്നു.
Wednesday, January 9, 2013
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം: അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസം:
അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ജില്ല കാമ്പസ് സമിതി ആവശ്യപ്പെട്ടു. 30,000ത്തോളം വരുന്ന വിദ്യാര്‍ഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നം രാഷ്ട്രീയത്തിനതീതമായി പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അനധ്യാപക തസ്തികയിലുള്ള വ്യക്തികള്‍ക്കു പകരം യോഗ്യതയുള്ളവരെ വിദൂര വിദ്യാഭ്യാസ വകുപ്പിന്‍െറ തലപ്പത്ത് ഉടനടി നിയമിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥന സമയത്ത് സി.ബി.എസ്.ഇ പരീക്ഷ നടത്താനുള്ള തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.അപാകതകള്‍ ഉടന്‍ പരിഹരിക്കണം -എസ്.ഐ.ഒ
ജില്ല കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കാമ്പസ് സമിതിയംഗങ്ങളായ ഷബീര്‍ എടക്കാട്, ഹംദാന്‍, ഷാനിദ് നരയന്‍പാറ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)