ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 17, 2013

സോളിഡാരിറ്റി: പി.കെ. മുഹമ്മദ് സാജിദ് പ്രസി.


സോളിഡാരിറ്റി: 
പി.കെ. മുഹമ്മദ് സാജിദ് പ്രസി.

കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. മുഹമ്മദ് സാജിദ് പ്രസിഡന്‍റായും എ.പി. മുഹമ്മദ് അജ്മല്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി ടി.പി. ഇല്യാസ് (സമൂഹം), ബി. അബ്ദുല്‍ ജബ്ബാര്‍ (സേവനം), വി.കെ. നദീര്‍ (പബ്ളിക് റിലേഷന്‍) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ. സാദിഖ്, കെ.എം. മഖ്ബൂല്‍, കെ.എന്‍. ജാബിര്‍, ഫാറൂഖ് ഇരിക്കൂര്‍, എ.പി.വി. മുസ്തഫ, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവരെയും ഏരിയാ പ്രസിഡന്‍റുമാരായി ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), ബി. ഖലീല്‍ (മാടായി), സി.എച്ച്. മിഫ്താഫ് (വളപട്ടണം), കെ.കെ. ശുഹൈബ് (കണ്ണൂര്‍), കെ.കെ. ഫിറോസ് (എടക്കാട്), പി. അശ്റഫ് (തലശ്ശേരി), ടി.പി. തസ്നിം (മട്ടന്നൂര്‍), ഷഫീര്‍ ആറളം (ഇരിട്ടി), പി. സവാദ് (പാനൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.



MEDIAONE TV


സമരപ്പന്തല്‍ സന്ദര്‍ശിച്ചു

സമരപ്പന്തല്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ജസീറയുടെ സമരപ്പന്തല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി എന്‍.എം. ശഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജബീന ഇര്‍ഷാദ്, ആയിശ ടീച്ചര്‍, മണ്ഡലം ഭാരവാഹികളായ സി. മുഹമ്മദ് ഇംത്യാസ്, എന്‍.എം. കോയ എന്നിവരാണ് സന്ദര്‍ശിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി വസ്തുതാ അന്വേഷണ സംഘം  പ്രശ്നബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തി. സൈനുദ്ദീന്‍, എന്‍.എം. ശഫീഖ്, എസ്.എല്‍.പി സിദ്ദീഖ്, പ്രസന്നന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.