Sunday, June 17, 2012
മീഡിയവണ്‍ ലോഗോ പ്രകാശനം ചെയ്തു
മീഡിയവണ്‍ ലോഗോ
പ്രകാശനം ചെയ്തു
പ്രകാശനം ചെയ്തു
കൊച്ചി: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ ടി.വി ചാനല്‍ ‘മീഡിയ വണ്‍’ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്തു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കലര്‍പ്പില്ലാതെ ഭരണ-രാഷ്ട്രീയ തലങ്ങളില്‍ എത്തിക്കുന്നതില്‍ ‘മാധ്യമം’ വഹിച്ചുപോരുന്ന ശ്രദ്ധ മീഡിയ വണ്ണിനും ഉണ്ടാകട്ടെയെന്ന് വയലാര്‍ രവി ആശംസിച്ചു.
മലയാളികള്‍ക്ക് നേരിന്‍െറ ദൃശ്യം കണ്ടത്തൊന്‍ ‘മാധ്യമ’ത്തിന്‍െറ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്നാരംഭിച്ച ഈ ചാനലിന് കഴിയും. ജനാധിപത്യത്തില്‍ മാധ്യമ സ്വാധീനത്തിന് മുന്തിയ സ്ഥാനമാണുള്ളത്. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാലും അല്ളെങ്കിലും മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണം. കാഴ്ചപ്പാടിലും പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമാണ് ‘മാധ്യമ’ത്തിന്‍േറത്. ആ നീതിബോധം മീഡിയാ വണ്ണിനും ഉണ്ടാകാതിരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ സത്യത്തോട് പ്രതിബദ്ധത വേണ്ടേയെന്ന് തോന്നാറുണ്ടെന്നും മീഡിയാ വണ്ണിന് ഈ കാഴ്ചപ്പാട് ഉണ്ടാവട്ടെയെന്നും ആശംസാ പ്രസംഗത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കാഴ്ചയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ മീഡിയാവണ്ണിന് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി ഉറപ്പുനല്‍കി. വാര്‍ത്തകള്‍ നേരത്തേ എത്തിക്കുക എന്നതിനൊപ്പം കൃത്യതയോടെയും സത്യസന്ധമായും എത്തിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ‘മാധ്യമ’ത്തെ സ്വീകരിച്ച ജനം മീഡിയാ വണ്ണിനെയും സ്വീകരിക്കും. അവഗണിക്കപ്പെടുന്ന ദൃശ്യങ്ങളും തമസ്കരിക്കപ്പെടുന്ന കാഴ്ചകളും ജനങ്ങളിലത്തെിക്കുക എന്ന ഉത്തരവാദിത്തവും ‘മീഡിയാ വണ്‍’ ഏല്‍ക്കുന്നു.
മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരം പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പി. മുഹമ്മദലി (ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു.
എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ പ്രഫ. തോമസ് ഐസക്, ഹൈബി ഈഡന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, നോവലിസ്റ്റ് കെ.ആര്‍. മീര, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭി രാമന്‍, ഇമ്മാനുവല്‍ സില്‍ക്സ് എം.ഡി ടി.ഒ. ബൈജു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. മീഡിയാ വണ്‍ സി.ഇ.ഒ അബ്ദുസ്സലാം അഹമ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)