ഇഫ്താര്‍ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സ്നേഹവിരുന്നായി മാറി. സഫ സെന്‍ററില്‍ നടന്ന സംഗമം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള ഇഫ്താര്‍ സന്ദേശം നല്‍കി. ബി.ജെ.പി ജില്ലാ നേതാവ് യു.ടി. ജയന്ത്, മുസ്ലിംലീഗ് ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എന്‍.കെ. റഫീഖ് മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് കെ.വി. കോരന്‍, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്‍റ് എ.കെ. സുരേന്ദ്രന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ജനാര്‍ദനന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കരക്കല്ല് യൂനിറ്റ് പ്രസിഡന്‍റ് കെ. പ്രദീപന്‍, സെക്രട്ടറി ശൗക്കത്തലി, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.