Saturday, June 22, 2013
കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
കിണര്‍ മലിനീകരണം: സമഗ്രാന്വേഷണം
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
നടത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ അഴീക്കല്‍ പരിമഠം പ്രദേശത്തെ കിണറുകള്‍ മലിനമാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ 10ഓളം വീടുകളിലെ കിണറുകളാണ് മലിനമായത്. വീട്ടുകാര്‍ക്ക് ടാങ്കറുകളില്‍ വെള്ളമത്തെിച്ചു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, വൈസ് പ്രസിഡന്‍റ് ടി.വി. രാഘവന്‍, തലശ്ശേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹരിത രമേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്‍റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ്, പുന്നോല്‍ യൂനിറ്റ് വൈസ് പ്രസിഡന്‍റ് പ്രേമരാജന്‍, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അഹമ്മദ്, എ.പി. ഷബാന തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വീടുകള്‍ സന്ദര്‍ശിച്ചു.
മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. സ്കൂള്‍ ലീഡര്‍ ഇമ്രാന്‍ നാസറിന് പത്രം നല്‍കി എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എല്‍.കെ. ജീജ അധ്യക്ഷത വഹിച്ചു. സി.എന്‍. മദനന്‍ മാസ്റ്റര്‍, ടി.ഒ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ സ്വാഗതവും കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി. അഹമ്മദ്, എ. മുഹമ്മദ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്.
Subscribe to:
Posts (Atom)