വാഹനങ്ങളുടെ മല്‍സരയോട്ടം;
കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
നാട്ടുകാരെ ചളിയഭിഷേകം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ വട്ടപ്പൊയിലില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍.കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
കാഞ്ഞിരോട്: വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കാല്‍നട യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. തിരക്കു വര്‍ധിച്ച രാവിലെയും വൈകുന്നേരങ്ങളിലുമാണ് റോഡിന്റെ വശത്തുകൂടി നാട്ടുകാര്‍ക്ക് നടക്കാന്‍ പറ്റാതാവുന്നത്. റോഡിലെ ചളിയും വെള്ളവും യാത്രക്കാരുടെ ദേഹത്തും കടകളിലും അഭിഷേകം നടത്തിയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. നാട്ടുകാരും ഡ്രൈവര്‍മാരും തമ്മില്‍ വാഗ്വാദങ്ങള്‍ക്കിടയാകുന്നതും പതിവു കാഴ്ചയാണ്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുകയുമാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ വട്ടപ്പൊയില്‍ ടൌണില്‍ മല്‍സരയോട്ടത്തില്‍ നാട്ടുകാരെ ചളിയില്‍ കുളിപ്പിച്ച സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് ജീവനക്കാരെ നാട്ടുകാര്‍ മര്‍ദിക്കുകയുണ്ടായി. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അധികൃതരുടെ ഭാഗത്തുള്ള അനാസ്ഥയുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍പറഞ്ഞു.
madhyamam/ch musthafa/21-09-2010