ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 4, 2011

ചന്ദനത്തിരികളുമായി വിദ്യാര്‍ഥികള്‍ റാലി നടത്തി

 
 ചന്ദനത്തിരികളുമായി വിദ്യാര്‍ഥികള്‍ റാലി നടത്തി
തലശേãരി:അടുക്കള സമരം നടത്തുന്ന വീട്ടമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  ജി.ഐ.ഒ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍ റാലി നടത്തി. പെരിങ്ങാടി അല്‍ഫലാഹ്^ഇസ്ലാമിക് വനിതാ കോളജിലെ നൂറോളം വിദ്യാര്‍ഥിനികളാണ് കത്തിച്ച ചന്ദനത്തിരികളുമായി സമരപ്പന്തലിലെത്തിയത്. ദുര്‍ഗന്ധപൂരിതമായ പെട്ടിപ്പാലത്തെ അതില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
പി.എം. ജബീന ഉദ്ഘാടനം ചെയ്തു. ആബിദ ഖാലിദ് അധ്യക്ഷത വഹിച്ചു.
ജി.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം അഫീദ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമ അബ്ദുല്‍ഖാദര്‍, ഹാജറ മാഹി, അഫീദ അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. സമരപ്പന്തലിലെ വിദ്യാര്‍ഥികളായ ഇര്‍ഫാന, സമിയ, ഫഹ്മി എന്നിവരെ ആദരിച്ചു. മിസ്ന സ്വാഗതവും സമീഹ നന്ദിയും പറഞ്ഞു.
 

സ്കൂള്‍ കലോത്സവം

 സ്കൂള്‍ കലോത്സവം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ സ്കൂള്‍ കലോത്സവം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു.
സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ഷജീറ ടീച്ചര്‍ നിര്‍വഹിച്ചു. ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി, ഇന്‍സാഫ് ട്രസ്റ്റ് അംഗം കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും ആര്‍ട്സ് ക്ലബ് കണ്‍വീനര്‍ കെ.കെ. യൂനുസ് സലീം നന്ദിയും പറഞ്ഞു. 

ARAB SPRING V.2

പെട്രോള്‍ വിലവര്‍ധന: ജനരോഷം പടരുന്നു

 
 
 
 
 
 
പെട്രോള്‍ വിലവര്‍ധന: ജനരോഷം പടരുന്നു
കണ്ണൂര്‍: പെട്രോള്‍ വില വര്‍ധനവിനെതിരെ നാടെങ്ങും ജനരോഷം  പടരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കുമെതിരെ പലയിടത്തും അക്രമങ്ങളുണ്ടായി.
കണ്ണൂര്‍ കാല്‍ടെക്സ്  ജങ്ഷനില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 8.30 ഓടെയായിരുന്നു ഉപരോധം. ടൌണ്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി. 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.
ഉപരോധത്തിന് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, സെക്രട്ടറി ടി.പി. ഇല്യാസ്, ഏരിയാ പ്രസിഡന്റ് ടി. അസീര്‍,സി.എച്ച്. മിഫ്താഫ്, ആര്‍. സാലിം എന്നിവര്‍ നേതൃത്വം നല്‍കി. ഇതുമായി ബന്ധപ്പെട്ട് 14 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ ടൌണ്‍ പൊലീസ് കേസെടുത്തു.

സോളിഡാരിറ്റി ടേബിള്‍ ടോക് സംഘടിപ്പിച്ചു

കെ.ടി. ബഷീര്‍
 പി.സി. ശമീം
 ഡോ. എം. മുഹമ്മദലി
 
 മഖ്ബൂല്‍ മാസ്റ്റര്‍

 അഷ്റഫ് പുറവൂര്‍
 
  അനന്തകൃഷ്ണന്‍ മാസ്റ്റര്‍
എ. റിയാസ്
 ശബരീഷ് കുമാര്‍
   എം. ഖദീജ
  
റഷീദ് പാറക്കല്‍
സോളിഡാരിറ്റി ടേബിള്‍
ടോക് സംഘടിപ്പിച്ചു
കാഞ്ഞിരോട്: മലബാര്‍ സര്‍വമേഖലയിലും അവഗണിക്കപ്പെടുകയാണെന്നും ഈ വിവേചനത്തിന്റെ മുഖ്യപ്രതികള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നും മുന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. എം. മുഹമ്മദലി. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭാവം മലബാറിനോടുള്ള അവഗണനയുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ കുടുക്കിമൊട്ട നവോദയ വായനശാല ഹാളില്‍ 'മലബാര്‍ വിവേചനം; പ്രതികള്‍ ആര്?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപരമായ ആശയങ്ങളോട് ഇടതുപക്ഷം അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്തംഗം ശബരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി ജില്ലാ സമിതിയംഗം മഖ്ബൂല്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു. പി.സി. ശമീം അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, ചാലോടന്‍ രാജീവന്‍ (ചേലോറ സമരസമിതി കണ്‍വീനര്‍), അനന്തകൃഷ്ണന്‍ മാസ്റ്റര്‍, എം. ഖദീജ, എ. റിയാസ്, കെ.ടി. ബഷീര്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ഭരണകൂട വഞ്ചന ഒറ്റക്കെട്ടായി നേരിടും -ഐക്യദാര്‍ഢ്യ സംഗമം

 പെട്ടിപ്പാലത്ത് സോളിഡാരിറ്റി  ഐക്യദാര്‍ഢ്യസംഗമം മാടായിപ്പാറ ഖനനവിരുദ്ധ സമിതി ചെയര്‍മാന്‍ വി.പി. കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു  
ഭരണകൂട വഞ്ചന ഒറ്റക്കെട്ടായി നേരിടും  -ഐക്യദാര്‍ഢ്യ സംഗമം   
തലശേãരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ട് പരിസരത്തെ ജനങ്ങളോട് കാലങ്ങളായി ഭരണകൂടം കാട്ടുന്ന വഞ്ചനയെ ഒറ്റക്കെട്ടായി നേരിടുമെന്ന് സമരസ്ഥലത്ത് ചേര്‍ന്ന സോളിഡാരിറ്റി  ഐക്യദാര്‍ഢ്യസംഗമം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മൌനം തുടരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ഭരണ^പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ണടച്ചാലും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാവില്ല. മാടായിപ്പാറ ഖനനവിരുദ്ധ സമിതി ചെയര്‍മാന്‍ വി.പി കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, കെ. സാദിഖ്, കെ. നിയാസ് എന്നിവര്‍ സംസാരിച്ചു. പെട്ടിപ്പാലം സമരവുമായി ബന്ധപ്പെട്ട് നിയപോരാട്ടം നടത്തുന്ന 13 പ്രവര്‍ത്തകരെ ആദരിച്ചു.

സോളിഡാരിറ്റി ഉപവാസം നടത്തി

 
 പയ്യന്നൂരില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം പി. അപ്പുക്കുട്ട  പൊതുവാള്‍ ഉദ്ഘാടനം ചെയ്യുന്നു.
സോളിഡാരിറ്റി ഉപവാസം നടത്തി
പയ്യന്നൂര്‍: പയ്യന്നൂരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉപവാസം നടത്തി. മലബാര്‍ വികസനത്തിന്റെ കണക്കുചോദിക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ ഒന്നു മുതല്‍ 20 വരെ സംഘടന നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേരളപ്പിറവി ദിനത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.
ഉദ്ഘാടനം, സമരവര, കവിയരങ്ങ്, സമാപനം തുടങ്ങി നാല് സെഷനുകളിലായി നടന്ന ഉപവാസയജ്ഞം രാവിലെ 9.30 ന് ആരംഭിച്ച് ആറു മണിക്കാണ് അവസാനിച്ചത്. വൈകീട്ട് ആറിന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് നാരങ്ങ നീര് നല്‍കി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉപവാസം അവസാനിപ്പിച്ചു.
രാവിലെ സ്വാതന്ത്യ്ര സമരസേനാനി വി.പി. അപ്പുക്കുട്ട പൊതുവാള്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, കെ.സി. വര്‍ഗീസ്, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍, കെ.യു. വിജയകുമാര്‍, സി. ജനാര്‍ദനന്‍, എന്‍.മോഹനന്‍, അഡ്വ.വി.കെ. രവീന്ദ്രന്‍, അഡ്വ. സുരേഷ്,കെ.വി.കണ്ണന്‍, ഡോ. വി.സി. രവീന്ദ്രന്‍, പി.എം. ബാലകൃഷ്ണന്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സാജിദ് നദ്വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമരവര വി.വി. ആരിത ഉദ്ഘാടനം ചെയ്തു. പപ്പന്‍ചെറുതാഴം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജലീല്‍ പുല്ലാഞ്ഞിട,നജീബ് മാടായി എന്നിവര്‍ ചിത്രം വരച്ചു.
കവിയരങ്ങ് കൃഷ്ണന്‍ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. പപ്പന്‍ കുഞ്ഞി മംഗലം, വാസുദേവന്‍ കോറോം, ബഷീര്‍ കളത്തില്‍, പപ്പന്‍ ചെറുതാഴം, ജമാല്‍ കടന്നപ്പള്ളി, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍കവിതകളവതരിപ്പിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍, കെ. രാമചന്ദ്രന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.സാദിഖ്,എന്‍.എം. ഷെഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു.

MALARVADY

മലര്‍വാടി ബാലസംഘം യൂനിറ്റ് കണ്‍വെന്‍ഷന്‍
പഴയങ്ങാടി: മലര്‍വാടി ബാലസംഘം മുട്ടം യൂനിറ്റ് കണ്‍വെന്‍ഷന്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി ഉദ്ഘാടനം ചെയ്തു.  ക്യാപ്റ്റനായി ഫിദ അബ്ദുല്‍ സലാമിനെയും വൈസ് ക്യാപ്റ്റനായി ഇ.എന്‍. അഹമ്മദിനെയും  സെക്രട്ടറിയായി എം.കെ. ഹസനെയും ജോ.സെക്രട്ടറിയായി നദാ ഹാഷിമിനെയും തെരഞ്ഞെടുത്തു. മലര്‍വാടി കോഓഡിനേറ്റര്‍ എം.മുത്തലിബ് സ്വാഗതവും നിലോഫര്‍ ടീച്ചര്‍ നന്ദിയും പറഞ്ഞു.