ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 20, 2012

PRABODHANAM WEEKLY


MADHYAMAM WEEKLY


പന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: ഗസ്സ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന മിസൈലാക്രമണത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഷിഹാബ് അരവഞ്ചാല്‍, നൗഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, ഫൈസല്‍ തായിനേരി, ജബ്ബാര്‍ ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. തനിമ സാംസ്കാരിക വേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

വ്യവസായ സംരംഭകത്വ പരിപാടി

 വ്യവസായ സംരംഭകത്വ പരിപാടി
കണ്ണൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വ്യവസായ വകുപ്പിന്‍െറ സഹകരണത്തോടെ വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും.18-35 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരുദിവസത്തെ പരിശീലനം നല്‍കും.  ഇതില്‍ നിന്നും സംരംഭകത്വ ഗുണമുള്ളവരെ കണ്ടത്തെി 15 ദിവസത്തെ പരിശീലനം നല്‍കാനാണ് പരിപാടി.  23 ന് വൈകീട്ട്  നാലുമണിക്കകം വിശദമായ ബയോഡാറ്റ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2705460.

ഗസ്സ: പ്രതിഷേധ റാലി ഇന്ന്

 ഗസ്സ: പ്രതിഷേധ റാലി ഇന്ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂരില്‍ പ്രതിഷേധ റാലി നടത്തും. ജില്ലാ ഓഫിസ് പരിസരത്തുനിന്ന്  റാലി ആരംഭിക്കുമെന്ന്  ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അറിയിച്ചു.

സ്വാഗതംചെയ്തു

സ്വാഗതംചെയ്തു
കണ്ണൂര്‍: നഴ്സിങ് സമരം ഒത്തുതീര്‍പ്പാക്കിയതിനെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് സ്വാഗതംചെയ്തു. സമരം വിജയത്തിലേക്ക് എത്തിച്ച നഴ്സുമാരെയും മാന്യമായ ഒത്തുതീര്‍പ്പിന് തയാറായ മാനേജ്മെന്‍റിനെയും അഭിനന്ദിച്ചു. സമരവിജയത്തെ തുടര്‍ന്ന് ഇന്ന് നടത്താന്‍ നിശ്ചയിച്ച ഹോസ്പിറ്റല്‍ മാര്‍ച്ച് ഉപേക്ഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മുഹമ്മദ് ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ അഡ്വ. അബ്ദുസ്സലാം, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു.  നിരാഹാര സമരം നടത്തിയവരെ സമരപന്തലില്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി എന്‍.എം. ശഫീഖ് നേതൃത്വം നല്‍കി.

ഗസ്സ: ഇസ്രായേല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം -ജി.ഐ.ഒ

 ഗസ്സ: ഇസ്രായേല്‍ ധാര്‍ഷ്ട്യം
അവസാനിപ്പിക്കണം -ജി.ഐ.ഒ
കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് ജി.ഐ.ഒ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ യോഗം അപലപിച്ചു. ഇസ്രായേലിന്‍െറ നടപടിക്കെതിരെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഗസ്സയില്‍ പൊരുതുന്ന സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന ജനതക്കുവേണ്ടി നിലകൊള്ളണമെന്നുംപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷതവഹിച്ചു.

ഇന്ത്യ ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി

 ഇന്ത്യ ഇടപെടണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: എല്ലാ നിയമങ്ങളെയും അവഗണിച്ച് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നയതന്ത്ര സമ്മര്‍ദങ്ങളിലൂടെ ഇസ്രായേല്‍ അതിക്രമത്തെ ചെറുക്കാന്‍  ഇന്ത്യ മുന്നിട്ടിറങ്ങണം.  അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയതുകൊണ്ടാണോ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് സംശയിക്കണം.
ഇസ്രായേലിന്‍െറ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.