ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 17, 2012

WELFARE PARTY


WELFARE PARTY


SPEECH


PRABODHANAM WEEKLY


‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്

കൂടങ്കുളം: സോളിഡാരിറ്റി
‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്
കണ്ണൂര്‍: കൂടങ്കുളം ആണവ പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമ സമീപനത്തില്‍ പ്രതിഷേധിച്ചും സോളിഡാരിറ്റി ഇന്ന് വൈകീട്ട് നാല് മണിക്ക് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത്  ‘കടലില്‍ ഇറങ്ങി’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍  അറിയിച്ചു.  പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്യും.

സമരത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍

സമരത്തിന് ഐക്യദാര്‍ഢ്യവുമായി 
വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
കൂടങ്കുളം: ആണവനിലയ വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം നേതാക്കള്‍ കൂടങ്കുളത്തത്തെി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഹമീദ് വാണിയമ്പലം, സെക്രട്ടറി ജെ.എ. സിദ്ദീഖ്, ജോ. സെക്രട്ടറി കെ. അംബുജാക്ഷന്‍, എം.കെ. ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ ഇടിന്തകരൈയിലെ സമരപ്പന്തലിലത്തെിയത്.
ആണവനിലയത്തിനെതിരെ 398 ദിവസമായി സത്യഗ്രഹ പോരാട്ടം നടത്തുന്നവരെ അഭിസംബോധനചെയ്ത നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജലസമരത്തിനിടെ രക്തസാക്ഷിയായ സഹായം ഫ്രാന്‍സിസിന്‍െറ വീടും സംഘം സന്ദര്‍ശിച്ചു. കൂടങ്കുളത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് അടച്ചതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ഇടിന്തകരൈയിലത്തെിയത്.

കൂടങ്കുളം പ്രക്ഷോഭത്തിന് കടലിലിറങ്ങി ഐക്യദാര്‍ഢ്യം

കൂടങ്കുളം പ്രക്ഷോഭത്തിന് 
കടലിലിറങ്ങി ഐക്യദാര്‍ഢ്യം
കോഴിക്കോട്: അധികാര ധാര്‍ഷ്ട്യത്തിനെതിരെ കടലിലും കരയിലും പോരാടുന്ന കൂടങ്കുളത്തെ ജനങ്ങള്‍ക്ക് കോഴിക്കോട്ടെ കടലിലിറങ്ങി യുവാക്കളുടെ ഐക്യദാര്‍ഢ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകരാണ് കൂടങ്കുളം ആണവ നിലയത്തിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.
ആണവ നിലയമെന്ന അനീതിക്കെതിരെ മുദ്രാവാക്യവുമായി ബീച്ച് ഓപണ്‍ സ്റ്റേജിനു സമീപത്തുനിന്ന്  നീങ്ങിയ പ്രക്ഷോഭകര്‍ കടല്‍പാലങ്ങള്‍ക്കിടയില്‍ കടലിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ എ. വാസുവും സമരത്തില്‍ പങ്കാളിയായി. പോരാട്ടത്തിന്‍െറ പ്രതീകമായ ചെങ്കൊടികള്‍ കൂടങ്കുളമടക്കമുള്ള പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലില്ലാത്തതില്‍ അതീവ ദു$ഖിതനാണെന്ന് അദ്ദേഹം പറഞ്ഞു. അപകടരഹിതമായ വൈദ്യുതി, ആണവനിലയത്തേക്കാള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കാമെന്ന കാര്യം അധികാരികള്‍ മറച്ചുവെക്കുന്നു. മാധ്യമങ്ങളും ഇതിനു ചൂട്ടുപിടിക്കുന്നു. തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും ഭൂരിഭാഗവും ഭീകരമായ ആണവ അപകട ഭീതിയില്‍ നില്‍ക്കുമ്പോള്‍ ത്യാഗപൂര്‍വമായ സമരമാണ് കടലിലിറങ്ങിയുള്ള പ്രതികരണമെന്ന് എ. വാസു പറഞ്ഞു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് കെ.പി.എം. ഹാരിസ് എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഷിഹാബുദ്ദീന്‍ ഇബ്നുഹംസ, ജന. സെക്രട്ടറി നബീല്‍ ചാലിയം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റഫീഖുറഹ്മാന്‍ മൂഴിക്കല്‍,  വി. യൂസുഫ്, എം. അബ്ദുല്‍ ഖയ്യും എന്നിവര്‍ നേതൃത്വം നല്‍കി.