ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 30, 2011

KANHIRODE NEWS

 ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയ സൂര്യ ഭാസ്കരന്‍
കാഞ്ഞിരോട് A.U.P സ്കൂള്‍

KANHIRODE NEWS



ഇഫ്താര്‍ സംഗമം
കാഞ്ഞിരോട്: പുറവൂര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടന്നു. പുറവൂര്‍ മഹല്ല് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് കുഞ്ഞിമുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ജിദ്ദ മെംബര്‍ സാജിദ് പാറക്കല്‍ റമദാന്‍ സന്ദേശം നല്‍കി.

KANHIRODE NEWS

'അദ്ഭുത' ചികിത്സ
നാട്ടുകാര്‍ തടഞ്ഞു
കുടുക്കിമൊട്ട: അദ്ഭുതസിദ്ധിയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്ന സ്വാമിയുടെ ചികിത്സ നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞിരോട് തെരുവില്‍ പുതുതായി താമസം തുടങ്ങിയ സ്വാമിയാണ് പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചികിത്സ നിര്‍ത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ച ചികിത്സക്കെത്തിയവരെ നാട്ടുകാര്‍ മടക്കിയയച്ചിരുന്നു. ഇന്നലെ ആരാധകരും രോഗികളും സംഘടിച്ചെത്തി സ്വാമിയുടെ ചികിത്സ തുടരണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. ശക്തമായ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ ചക്കരക്കല്ല് പൊലീസെത്തി സ്വാമിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഴീക്കോട് സ്വദേശിയായ വിജേഷാണ് സ്വാമിയായി ചികിത്സ നടത്തുന്നതത്രെ. ഇതിനുമുമ്പ് വട്ടപ്പൊയില്‍ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തിയതെന്നറിയുന്നു.പൊലീസ് ചോദ്യം ചെയ്തെങ്കിലും പരാതിയില്ലാത്തതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

RAMADAN QUIZ

ഖുര്‍ആന്‍ പ്രശ്നോത്തരി
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി കരിയാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. വി. സുലൈഖ ടീച്ചര്‍ (ഒന്നാം സ്ഥാനം), സുഹാന ഫാറൂഖ് (രണ്ടാം സ്ഥാനം) എന്നിവര്‍ വിജയികളായി. മലര്‍വാടി വിജ്ഞാനപരീക്ഷ വിജയികള്‍: മുഹമ്മദ് നബീല്‍ (ഒന്നാം സ്ഥാനം), റസാ ഫാത്തിമ (രണ്ടാം സ്ഥാനം).

SOLIDARITY CHAKKARAKAL

പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സ്വകാര്യ ബാര്‍ ജീവനക്കാരന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രതിഷേധിച്ചു. സി.ടി. അശ്കര്‍ അധ്യക്ഷത വഹിച്ചു. സി.ടി. ശഫീഖ്, എം. സജീദ് എന്നിവര്‍ സംസാരിച്ചു.

IFTHAR

ഇഫ്താര്‍ സംഗമം
പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍ ജമാഅത്തെ ഇസ്ലാമി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നന്മ സാംസ്കാരിക കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍, ഫസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പൈങ്ങോത്ത് റമദാന്‍ സന്ദേശം നല്‍കി.
ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും

 ഐ.എന്‍.എല്‍ പുറവൂര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗവും നടത്തി. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളും അരിയും വിതരണം ചെയ്തു.  ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കുകയും റിലീഫ് വിതരണോദ്ഘാടനം നടത്തുകയും ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു.

EID GAH

സ്റ്റേഡിയം ഗ്രൌണ്ടിലെ
ഈദ്ഗാഹ് റദ്ദാക്കി
കണ്ണൂര്‍: ഈദ് ദിനത്തില്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ നടത്താന്‍ നിശ്ചയിച്ച പെരുന്നാള്‍ നമസ്കാരം പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കാന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ അഡ്വ. കെ.എല്‍. അബ്ദുസ്സലാം അറിയിച്ചു.യോഗത്തില്‍ ചെയര്‍മാന്‍ പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, വി. മുനീര്‍, കെ.എം. മുഹമ്മദലി ഹാജി, കെ.പി. മഹമൂദ്, കെ. ഹസ്സന്‍കോയ, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.