ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 10, 2013

ഉന്നത വിജയികളെ അനുമോദിച്ചു

 ഉന്നത വിജയികളെ അനുമോദിച്ചു
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍നിന്ന് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ പി.ടി.എ യോഗം അനുമോദിച്ചു. ഉപഹാര വിതരണവും പി.ടി.എ യോഗവും കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മോറല്‍ ക്ളബിന്‍െറ  ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍, സെക്രട്ടറി കെ.എല്‍. ഖാലിദ്, അംഗം പി. അബ്ദുല്‍ അസീസ്, അക്കാദമിക് ഡയറക്ടര്‍ പ്രഫ. മുഹമ്മദ് കോയമ്മ, പ്രിന്‍സിപ്പല്‍ പി.ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ ഭാരവാഹികള്‍: സി.പി. മുസ്തഫ (പ്രസി.), ഡോ. രഹ്ന മുഷ്താഖ് (വൈ. പ്രസി.).

‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ അന്വേഷണം വേണം’

‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ
അന്വേഷണം വേണം
ചക്കരക്കല്ല്: സോളാര്‍ തട്ടിപ്പ് കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പൊതുവാച്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍നിന്ന് കേരള രാഷ്ട്രീയത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ സമിതിയംഗം വി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ധര്‍മടം മണ്ഡലം സെക്രട്ടറി അഹമ്മദ് കുഞ്ഞി, ഉസ്മാന്‍ ചൊക്ളി, പി.പി. ജയറാം, കെ.കെ. അയ്യൂബ്, എം. സജീര്‍, കെ. സുബൈര്‍, അബ്ദുല്‍ ജലീല്‍ പൊതുവാച്ചേരി, അബ്ദുല്‍ മജീദ് തന്നട, കെ. റഷീദ്, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം. മൊയ്തീന്‍ കുട്ടി (പ്രസി.), കെ.ടി. അബ്ദുല്‍ സലാം (സെക്ര.), അബ്ദുല്‍ ഖാദര്‍ ചാല (ട്രഷ.).

ബൈത്തുസകാത്ത് ജനറല്‍ ബോഡി

ബൈത്തുസകാത്ത് ജനറല്‍ ബോഡി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസകാത്ത് കമ്മിറ്റി സകാത്തിനത്തില്‍  7,84,000 രൂപ ശേഖരിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്തു. പെന്‍ഷന്‍ ഇനത്തില്‍ 1,14,600 രൂപയും വീടുനിര്‍മാണം, റിപ്പയര്‍ എന്നിവക്ക് 5,75,432 രൂപയും ചികിത്സാ സഹായമായി 42,400 രൂപയും തൊഴില്‍ സംരംഭത്തിന് 37,400 രൂപയും വിദ്യാഭ്യാസത്തിന് 13,600 രൂപയുമാണ് ചെലവഴിച്ചത്. എടക്കാട് ‘സഫാ’ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എം.കെ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. റസാഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എം. ഹനീഫ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കണ്ടത്തില്‍ അബ്ദുല്‍ അസീസ് (ചെയര്‍.), വി.പി. അബ്ദുല്‍ ഖാദര്‍ (വൈ. ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), ടി.സി. ആസിഫ് (ജോ. സെക്ര.).
എടക്കാട് മേഖലാ കമ്മിറ്റി: അബ്ദുല്‍ അസീസ് (പ്രസി.), പി.കെ. ഇഖ്ബാല്‍ (വൈ. പ്രസി.), പി.കെ. അബ്ദുല്‍ റഹീം (സെക്ര.), എ.ടി. ബര്‍ഷാദ് (ജോ. സെക്ര.), ടി. ശബീര്‍ (ട്രഷ.).
മുഴപ്പിലങ്ങാട് മേഖലാ കമ്മിറ്റി: പി.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. അബ്ദുല്‍ സമദ് (വൈ. പ്രസി.), കെ.ടി. റസാഖ് (സെക്ര.), ഹനീഫ (ജോ. സെക്ര.), പി.കെ. അബ്ദുല്‍ റബ്ബ് (ട്രഷ.).
കൂടക്കടവ് മേഖലാ കമ്മിറ്റി: എം.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. മൂസ (വൈ. പ്രസി.), റഫീഖ് മുല്ലപ്പുറം (സെക്ര.), ടി.വി. റഷീദ് (ജോ. സെക്ര.), സി.പി. ബഷീര്‍ (ട്രഷ.), കെ. അബ്ദുല്ല ഹാജി, കളത്തില്‍ ബഷീര്‍ (രക്ഷാധികാരികള്‍). എ.പി. ഹാഷിം, എം.കെ. റഫീഖ്, ശംസീര്‍ ഇബ്രാഹിം, സി.ഒ.ടി. ഖാലിദ്, ടി.എം. ശഹബാസ്, യു.കെ. സഈദ്, പി.വി. അബൂബക്കര്‍ (എക്സി. മെംബര്‍)

രാത്രി നമസ്കാരം

രാത്രി നമസ്കാരം
തലശ്ശേരി: റമദാനോടനുബന്ധിച്ച് തലശ്ശേരി ഗോപാലപ്പേട്ട തണലില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇശാഅ്, തറാവീഹ് നമസ്കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

അനുമോദിച്ചു

അനുമോദിച്ചു
മുണ്ടേരി: മുണ്ടേരി ജി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ളസ് ലഭിച്ചവര്‍ക്കും പ്ളസ്വണ്‍, പ്ളസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുമുള്ള അവാര്‍ഡ് വിതരണവും എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടര്‍ വിതരണവും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു.  ബ്ളോക് പഞ്ചായത്ത് മെംബര്‍ എം.പി മുഹമ്മദലി ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ, സി. ലത, പി.സി. നൗഷാദ്, മാമ്പള്ളി കൃഷ്ണന്‍, ഇ. രത്നാകരന്‍, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ഈജിപ്തില്‍ ജനാധിപത്യ പുന$സ്ഥാപന ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി

ഈജിപ്തില്‍ ജനാധിപത്യ
പുന:സ്ഥാപന ശ്രമങ്ങളെ ഇന്ത്യ
പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഈജിപ്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ നടപടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറ പ്രതിഷേധിച്ചു.
ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാധിപത്യവാഴ്ചക്ക് അന്ത്യംകുറിച്ച് ഈജിപ്ഷ്യന്‍ ജനത പുതിയ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള ഐതിഹാസികമായ തിരിഞ്ഞുനടത്തമായിരുന്നു.
ജനാഭിലാഷങ്ങളെ പ്രതിഫലിപ്പിച്ച ഭരണമാറ്റത്തിന് തിരശ്ശീല വീഴ്ത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടി.
സയണിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളുമാണ് ഹീനമായ ഈ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുര്‍സിയെ അജ്ഞാതകേന്ദ്രത്തില്‍ തടവിലിട്ടതും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്തതും ഈജിപ്തിന്‍െറ ഭാവിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്.
പ്രതിസന്ധിഘട്ടത്തിലും ഇച്ഛാശക്തി പ്രകടിപ്പിച്ച പ്രസിഡന്‍റ് മുര്‍സിയെയും ബ്രദര്‍ഹുഡിനെയും ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി നേതാക്കളെയും ശൂറ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തവരാണ് ഡോ. മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും. ജനാധിപത്യ പാരമ്പര്യങ്ങളുള്ള ഇന്ത്യ പട്ടാള അട്ടിമറിയെ അപലപിക്കുകയും ജനാധിപത്യ പുന$സ്ഥാപനശ്രമങ്ങളെ പിന്തുണക്കുകയും വേണം.  ജനാധിപത്യപോരാളികളെ കൂട്ടക്കൊല നടത്തുന്ന ഈജിപ്ഷ്യന്‍ സൈന്യത്തിന്‍െറ കിരാത നടപടിയെ അപലപിക്കാന്‍ രാജ്യത്തെ ജനാധിപത്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരണമെന്ന് ശൂറ ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

VISION 2016


PRABODHANAM WEEKLY