ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 6, 2012

WELFARE PARTY

 "കേരളത്തിന് വട്ടപ്പൂജ്യം', "കേരളത്തോട് മമത ഇല്ല', "കേരളത്തിന്‍്റെ ചൂളം വിളിക്ക് വീണ്ടും ചുവപ്പു കൊടി'.... കേന്ദ്ര റെയില്‍വെ ബജറ്റ് അവതരിപ്പിച്ചയുടന്‍ മലയാള പത്രമാധ്യമങ്ങളിലെ പതിവ് തലക്കെട്ടാണിത്. ഈ ബജറ്റിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതിരിക്കാനുള്ള സിഗ്നലുകള്‍ കണ്ടുതുടങ്ങി. കര്‍ണാടക, തമിഴ്നാട് ലോബികള്‍ കേരളത്തിന്‍്റെ പിച്ചച്ചട്ടി കൂടി ജപ്തി ചെയ്യാനുള്ള നീക്കങ്ങളും അണിയറയില്‍ തുടങ്ങിയത്രെ.
നമ്മുടെ പ്രതിനിധികള്‍ ബജറ്റ് അവതരണത്തിനുവേണ്ടി പെട്ടി തുറക്കാന്‍ നേരം സമരപ്രഖ്യാപനവും പ്രസ്താവന ഒലിപ്പിക്കലും തുടങ്ങും. പതിവുപോലെ പൊടിതട്ടിയെണീറ്റ് സഹതാപ വര്‍ത്തമാനവും പരിഭവങ്ങളും പറഞ്ഞ് പിരിയും.
കേന്ദ്രമന്ത്രിസഭയിലെ പത്തുശതമാനം പേര്‍ മലയാളികളാണ്. മുമ്പത്തേതുപോലെ ഇപ്പോഴും ജനങ്ങള്‍ക്ക് പ്രയോജനം ഇല്ളെന്നുമാത്രം. മന്ത്രിമാരുടെ എണ്ണം കൂട്ടിക്കിട്ടാന്‍ കാണിക്കുന്ന ഉത്സാഹത്തിന്‍്റെ ഒരംശമെങ്കിലും ജനപക്ഷ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കില്‍ എത്ര നന്നായേനെ.
 
ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റ് വരുമാനത്തിലൂടെ ഏറ്റവും കടുതല്‍ ലാഭം നേടിത്തരുന്ന സെക്ടറാണ് കേരളം. പക്ഷേ, ആ കടപ്പാട് റെയില്‍വെ കാണിക്കുന്നില്ളെന്ന് മാത്രമല്ല, കൂടുതല്‍ അവഗണിക്കുകയും ചെയ്യുകയാണ്.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ റെയില്‍ സാനിദ്ധ്യമില്ലാത്തതും ഭാഗീകമായി മാത്രമുള്ളതുമായ സംസ്ഥാനങ്ങളെ ഒഴിച്ചുനിര്‍ത്തി പരിശോധിച്ചാല്‍ കേരളത്തിന്‍്റെ വിഹിതത്തിലുള്ള അവഗണന ബോധ്യമാകും. മുകളിലുള്ള പട്ടികയില്‍ കേരളത്തിന്‍്റെ കോളത്തിലുള്ള മിക്ക ട്രെയിനുകളും പ്രതിവാര വണ്ടികളും അയല്‍സംസ്ഥാനങ്ങളിലേക്കുള്ളതുമാണ്. യാത്രക്കാരുടെ അനുപാതവും ടിക്കറ്റുവരുമാനത്തിന്‍്റെ തോതും വെച്ചുള്ള വിതരണം കേരളത്തിന്‍്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെടുകയാണ്.
കാലങ്ങളായി തുടരുന്ന റെയില്‍വെ അവഗണയെ മറികടക്കാന്‍ പ്രത്യേക റെയില്‍വെ നയവും പാക്കേജുകളും സ്വീകരിക്കാന്‍ അധികാരികള്‍ തയ്യറാവണം.
അടിസ്ഥാന സൗകര്യങ്ങള്‍
1)പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ കൊങ്കണ്‍ റൂട്ടിലെ പ്രധാനഭാഗങ്ങള്‍
ഉള്‍പ്പെടുത്തി വെസ്റ്റ്കോസ്റ്റ് റെയില്‍വെ സോണ്‍ രൂപീകരിക്കുക.
2)മംഗലാപുരം-ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുക
3)കണ്ണൂര്‍ സ്റ്റേഷന്‍്റെ നാലാം ഫ്ളാറ്റുഫോം ഉള്‍പ്പെടുയള്ള വികസന പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുക
4)എടക്കാട് റെയില്‍വെ സ്റ്റേഷന് "മുഴപ്പിലങ്ങാട് ബീച്ച്' എന്ന് പുനര്‍നാമകരണം ചെയ്ത്
ടൂറിസം വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക.
5)വളപട്ടണം-കണ്ണൂര്‍-മേലെചൊവ്വ വഴി നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാത്താവളത്തിലേക്ക്
മോണോറെയില്‍ ആരംഭിക്കുക
6)കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് കോച്ചുഫാക്ടറി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍
ചെറുക്കുക
7)കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പിറ്റ്ലൈന്‍ സംവിധാനം വികസിപ്പിക്കുക.
8)മംഗലാപുരം-ഷൊര്‍ണ്ണൂര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുക. ഷൊര്‍ണ്ണൂരിനും
കാരക്കാടിനും ഇടയിലുള്ള ചെറിയദൂരം പാത ഇരട്ടിപ്പിക്കല്‍ നിസ്സാര കാരണങ്ങളാല്‍
തങ്ങിനില്‍ക്കുകയാണ്.
9)വളപട്ടണം റെയില്‍വെ സ്റ്റേഷനെ കണ്ണൂര്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷനായി പ്രഖ്യാ
പിച്ച് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കുക.
10)മംഗലാപുരം-തിരുവനന്തപുരം സബര്‍വന്‍ സര്‍വീസിന് സമാന്തരപാത നിര്‍മിക്കുക.
പുതിയ പാതകള്‍
1)തലശേരി-മൈസൂര്‍
ഉത്തരമലബാറിന്‍്റെ വ്യാവസായി പുരോഗതിക്ക് ഏറെ പ്രയോജനകരമായ പാത അധി
കാരികളുടെ ദുര്‍വാശി കാരണം അനന്തമായി നീളുകയാണ്. വനമേഖലയിലെ 16
കിലോമീറ്റര്‍ ഉള്‍പ്പടെ 198 കിലോമീറ്റര്‍ ദൂരം മാത്രമുള്ള പദ്ധതി 298 എന്ന വ്യാജകണ
ക്കിന്‍്റെ പേരില്‍ അട്ടിമറക്കാന്‍ ശ്രമിക്കുകയാണ്.
2)ഫറോക്ക്-അങ്ങാടിപ്പുറം
നിലമ്പൂരില്‍ നിന്ന് വടക്കന്‍ മേഖലയിലേക്ക് ആശ്രയിക്കാവുന്ന റൂട്ട് ഭാവിയില്‍ പാല
ക്കാട് വരെ നീട്ടാന്‍ സഹായകരമാകുന്നതാണ്.
3)താനൂര്‍-ഗുരുവായൂര്‍
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തീരദേശ റെയില്‍വെപാത എന്ന നിലയില്‍ ആരം
ഭിച്ച പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വരെ എങ്ങുമത്തെിയില്ല.
4)നിലമ്പൂര്‍-നഞ്ചന്‍കോട്
കേരളവും ബാംഗ്ളൂര്‍ പട്ടണവും തമ്മിലുള്ള ദൂരം കുറക്കാവുന്ന പാതയുടെ സര്‍വെ
നടപടികള്‍ വരെ ഒന്നിലേറെ തവണ അട്ടിമറിക്കപ്പെടുകയായിരുന്നു.
പുതിയ ട്രെയിനുകള്‍
മലബാറില്‍ നിന്ന് ഇന്ത്യയിലെ വന്‍പട്ടണങ്ങളും മലയാളികള്‍ നിരന്തരമായി ആശ്രയിക്കുന്ന ഹൈദരാബാദ്, കൊല്‍ക്കൊത്ത, ഗുവഹാത്തി,  ഭുവനേശ്വര്‍, പാറ്റ്ന, റാഞ്ചി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരിയിലേക്ക് ട്രെയിനുകള്‍ ഇല്ളെന്നത് ശ്രദ്ധേയമാണ്. പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ആശ്രയിക്കുന്ന കേരളസെക്ടറില്‍ നിന്ന് ബീഹാര്‍, ഒറീസ, ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളില്ലാത്തത് ദുരിത യാത്രയ്ക്ക് വഴിവെക്കുകയാണ്.
1)കണ്ണൂര്‍-ബാംഗ്ളൂര്‍ ജനശതാബ്ദി, മംഗലാപുരം ഹൗറ എക്സപ്രസ്, കണ്ണൂര്‍-ഹൈദ
രാബാദ് എക്സ്പ്രസ്, കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍, മംഗലാപുരം-നിലമ്പൂര്‍ റോഡ്
പാസഞ്ചര്‍ ട്രെയിന്‍ തുടങ്ങിയ പ്രതിദിന ട്രെയിനുകള്‍ ആരംഭിക്കുക.
2)മംഗലാപുരം-ഗുവഹാത്തി എക്സ്പ്രസ്, കണ്ണൂര്‍-ഹൈദരാബാദ് തുരന്തോ, മംഗലാ
പുരം റാബി എക്സ്പ്രസ്, മംഗലാപുരം ജോഗ്പാനി, മംഗലാപുരം-ന്യൂ ജല്‍പഗുരി,
കോഴിക്കോട്-ന്യൂഡല്‍ഹി എക്സ്പ്രസ് തുടങ്ങിയ പ്രതിവാര വണ്ടികള്‍ ആരംഭിക്കുക.
3)പൂനൈ-എറണാകുളം, മംഗലാപുരം-പോണ്ടിച്ചേരി, എറണണാകുളം-ഹാപ്പ പ്രതിവാര
വണ്ടികള്‍ പ്രതിദിനം സര്‍വീസ് നടത്തുക.
സര്‍വീസുകള്‍ നീട്ടുക
നിലവില്‍ സര്‍വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില ട്രെയിനുകളുടെ സമയക്രമീകരണം മാറ്റിയും വിശ്രമസമയം കുറച്ചും ഉത്തരമലബാറിന്‍്റെ യാത്രാക്ളേശങ്ങള്‍ പരിഹരിക്കാവുന്നതാണ്.
1)തിരുവനന്തപുരം ജനശതാബ്ദി കോഴിക്കോട്ടേക്ക് നീട്ടുക
2)ലോകമാന്യതിലക്, മംഗലാപുരം മത്സ്യഗന്ധ എക്സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ്
നടത്തുക
3)കണ്ണൂര്‍ ആലപ്പുഴ എക്സിക്യുട്ടീവ് കാസര്‍ഗോഡ് നിന്ന് സര്‍വീസ് ആരംഭിക്കുക
4)യശ്വന്ത്പൂര്‍ മംലാപുരം കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും യശ്വന്ത്പൂര്‍ സേലം
കണ്ണൂര്‍ എക്സ്പ്രസ് കാസര്‍ഗോട്ടേക്കും നീട്ടുക.
5)തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുക.
6)നിസ്സമുദ്ദീന്‍-എറണാകുളം എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുക
7)മംഗലാപുരം-കൊയമ്പത്തൂര്‍ ഇന്‍്റര്‍സിറ്റി എക്സ്പ്രസ് ചെന്നൈയിലേക്ക് നീട്ടുക.
മറ്റുള്ളവ
1)യശ്വന്ത്പൂര്‍ മംഗലാപുരം കണ്ണൂര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാനുള്ള ശ്രമം ഉപേക്ഷി
ക്കുക
2)കേരളത്തിലേക്ക് 15 മുതല്‍ 25 വര്‍ഷം വരെ പഴക്കമുള്ള കോച്ചുകള്‍ അടിച്ചേല്‍പി
ക്കുന്നത് നിര്‍ത്താലാക്കുക
3)കേരളത്തിലേക്കുള്ള ട്രെയിനുകളെ വഴിതിരിച്ചുവിടാനുള്ള വിവിധ ലോബികളുടെ
ശ്രമം തിരിച്ചറിയുക
4)ഏറനാട് എക്സ്പ്രസിന് പഴയങ്ങാടിയിലും  മംഗലാപുരം കോയമ്പ ത്തൂര്‍ പാസഞ്ച
റിന് എടക്കാടും ദീര്‍ഘദൂര പ്രതിവാര വണ്ടികള്‍ക്ക് തലശേരിയിലും സ്റ്റോപ് അനുവ
ദിക്കുക.
5)എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്‍്റുകള്‍
വര്‍ദ്ധിപ്പിക്കുക.
ജനരോഷം അണപൊട്ടിയൊഴുകട്ടെ
കാലങ്ങളായി അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന്‍്റെ അവകാശ ബോധമാണ് ഇവിടെ ജ്വലിപ്പിക്കുന്നത്. അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെട്ടിരിക്കുന്നു. 2013-14 കേന്ദ്ര റെയില്‍വെ ബജറ്റില്‍ കേരളത്തിന്‍്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ബഹുജന മുന്നേറ്റം ശക്തിപ്പെടേണ്ടതുണ്ട്. കേരളത്തിന്‍്റെ റെയില്‍വെ സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടിവീശും വരെയുള്ള അവകാശ പോരാട്ടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം നിങ്ങളും പങ്കാളിയാവുക.

Welfare Party of India
Kannur District Committee
Muzhathadam 2 nd Cross Road, Opp. Training School
Kannur, Ph : 0497 2711006
email : welfarepartykannur@gmail.com
www. welfarepartykerala.org
http;//www.facebook.com/wpikannur

ക്ഷീര വികസന സെമിനാര്‍

ക്ഷീര വികസന സെമിനാര്‍
ചക്കരക്കല്ല്: മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘം മുണ്ടേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ക്ഷീര വികസന സെമിനാര്‍ നടത്തി. എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വി. ഉമ, തമ്പി മാത്യു, സി.പി. ചന്ദ്രന്‍, എം.പി. മുഹമ്മദലി, കട്ടേരി പ്രകാശന്‍, വി. രമണി, മുണ്ടേരി ഗംഗാധരന്‍, കെ.കെ. ജയരാജന്‍, എം. കുമാരന്‍, വി.കെ. അനീഷ്, ഷാജി എബ്രഹാം, സി. ദീപ, എം. ഫല്‍ഗുണന്‍ എന്നിവര്‍ സംസാരിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

 സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു പബ്ളിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനം ഡിസംബര്‍ അവസാനം തുടങ്ങാന്‍ തീരുമാനിച്ചു.  ആദ്യ ബാച്ചില്‍ 40 പേര്‍ക്കാണ് പ്രവേശം നല്‍കുക. ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ക്ളാസ്. 2013 മെയ്മാസം നടക്കുന്ന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് പരിശീലനത്തിന് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് കണ്ണൂര്‍ യോഗശാല റോഡിലുള്ള ലൈബ്രറി ഓഫിസില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. 
ഫോണ്‍: 0497 2709 977. 
പൂരിപ്പിച്ച അപേക്ഷാഫോറം ഡിസംബര്‍ 12നകം ലഭിക്കണം.