Wednesday, October 19, 2011
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
വെല്‍ഫെയര്‍ പാര്‍ട്ടി
സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന് മൂന്നുമണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയം, സാമൂഹിക നീതി, ജനപക്ഷ വികസനം, ക്ഷേമ രാഷ്ട്രം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കഴിഞ്ഞ ഏപ്രില്‍ 18ന് ദല്‍ഹിയിലാണ് പാര്‍ട്ടി രൂപംകൊണ്ടത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച നടക്കുന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എസ്.ക്യു.ആര്‍. ഇല്യാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ വൈസ് പ്രസിഡന്റും കര്‍ണാടക മുന്‍ സാമൂഹികക്ഷേമ മന്ത്രിയുമായ ലളിതാ നായിക്, മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റ് സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, വനിതാ വിഭാഗം കണ്‍വീനര്‍ സീമാ മുഹ്സിന്‍, ദേശീയ സെക്രട്ടറി സുബ്രഹ്മണി, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ തത്സമയ വെബ് സംപ്രേഷണം www.welfareparty.org, www.sarany.com എന്നീ സൈറ്റുകളില്‍ ലഭിക്കും.

മലബാര്‍ അവഗണന; സോളിഡാരിറ്റി ചര്‍ച്ച നടത്തി
മലബാര്‍ അവഗണന;
സോളിഡാരിറ്റി ചര്‍ച്ച നടത്തി
സോളിഡാരിറ്റി ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'മലബാര്‍ വിവേചനം; പ്രതികള്‍ ആര്?' എന്ന വിഷയത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി. മാധവന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍ (പബ്ലിക് ഹെല്‍ത്ത് ഫോറം) എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ സ്വാഗതം പറഞ്ഞു.

ഹജ്ജ്: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
ഹജ്ജ്: സുപ്രീംകോടതി വിധി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന ഒരു ആരാധനാ കര്‍മത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പല നയങ്ങളും. ഇത് തിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശം പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. കഴിയാവുന്നത്രയും ആളുകളെ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് കൊണ്ടുപോവുകയാണ് വേണ്ടത്. ഇതിന് പ്രയാസമുണ്ടെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകളെ ഏല്‍പിക്കണം. എന്നാല്‍, കൊള്ള ലാഭമെടുക്കുന്ന ഗ്രൂപ്പുകളെ തീറ്റിപ്പോറ്റുന്ന സമീപനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ഇടപെടല്‍ അതിനാല്‍ വിശ്വാസി സമൂഹം ആഹ്ലാദത്തോടെ സ്വീകരിക്കും -സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
വാദിഹുദ ഐ.ടി.സിക്ക് നൂറ് ശതമാനം വിജയം
വാദിഹുദ ഐ.ടി.സിക്ക്
നൂറ് ശതമാനം വിജയം
നൂറ് ശതമാനം വിജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ ഐ.ടി.സിയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളില്‍ അഖിലേന്ത്യ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. വിജയികളെ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്, പ്രിന്‍സിപ്പല്‍ ടി.പി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അനുമോദിച്ചു.
എം.ഇ.എസ് സ്കോളര്‍ഷിപ്
എം.ഇ.എസ്
സ്കോളര്‍ഷിപ്
സ്കോളര്‍ഷിപ്
കണ്ണൂര്‍: അര്‍ഹരായ മുസ്ലിം, മറ്റു പിന്നാക്ക വിഭാഗത്തിന്റെ ഉപരിപഠനത്തിന് എം.ഇ.എസ് നല്‍കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ നവംബര്‍ 15നുമുമ്പ് എം.എ. ബെക്കര്‍, സെക്രട്ടറി, എം.ഇ.എസ്, സഫ്നാസ്, ജെ.ടി റോഡ് തലശേãരി -2 (ഫോണ്‍: 9895280658) എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷാഫോറം കൂത്തുപറമ്പ് എം.ഇ.എസ് കോളജ്, തലശേãരി, കതിരൂര്‍, കരിയാട്, പാനൂര്‍ എം.ഇ.എസ് സ്കൂളുകളില്‍നിന്ന് ലഭിക്കും.
അപേക്ഷാഫോറം കൂത്തുപറമ്പ് എം.ഇ.എസ് കോളജ്, തലശേãരി, കതിരൂര്‍, കരിയാട്, പാനൂര്‍ എം.ഇ.എസ് സ്കൂളുകളില്‍നിന്ന് ലഭിക്കും.
Subscribe to:
Posts (Atom)