‘അയല്‍ക്കൂട്ടം’ ചേര്‍ന്നു
ചാലാട്: ജനുവരി ആറിന് താണ മുഴത്തടം ഗവ. യു.പി സ്കൂളില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ സമ്മേളന ഭാഗമായി ചാലാട് ഘടകം പഞ്ഞിക്കയില്‍ മഹജാസില്‍ ‘അയല്‍ക്കൂട്ടം’ ചേര്‍ന്നു. വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ പ്രഭാഷണം നടത്തി. ടി.കെ. ഖലീലുല്‍ റഹ്മാന്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.