ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, May 18, 2013

വിറാസില്‍ ഡിഗ്രി പ്രവേശം

വിറാസില്‍ ഡിഗ്രി പ്രവേശം
പിലാത്തറ: വിളയാങ്കോട് പ്രവര്‍ത്തിക്കുന്ന വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (വിറാസ്) ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍), ബി.സി.എ കോഴ്സുകളിലേക്ക് പ്രവേശത്തിനുള്ള അപേക്ഷാഫോറം കോളജില്‍നിന്ന് വിതരണം ചെയ്തു തുടങ്ങി.
കോളജ് വെബ്സൈറ്റിലും (www. wiraskannur.com) ലഭ്യമാണ്. 100 രൂപയാണ് അപേക്ഷാഫോറം വില.
പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 25നകം കോളജില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2800614.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന് പ്രൗഢമായ തുടക്കം

 സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന് പ്രൗഢമായ തുടക്കം
കോഴിക്കോട്: പ്രതിരോധ സമരങ്ങളുടെ പത്തു വര്‍ഷത്തെ അനുഭവക്കരുത്തുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷികാഘോഷം ‘യൂത്ത് സ്പ്രിങ്ങിന്’ കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ തുടക്കം. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക് മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
അമിതമായ സ്വകാര്യവത്കരണം മൂലം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഴിമതി രാഷ്ട്രമായി മാറിയെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച്  മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍  പറഞ്ഞു. ധാതുസമ്പത്തുകൊണ്ട് സമ്പന്നമാണ് ഇന്ത്യ. സാമ്പത്തിക ഉദാരവത്കരണത്തിന്‍െറ ഭാഗമായി ധാതു ഖനന മേഖല സ്വകാര്യവത്കരിച്ചപ്പോള്‍ ആദിവാസികളടക്കമുള്ള അധ$സ്ഥിതരെ അവരുടെ ആവാസ കേന്ദ്രങ്ങളില്‍നിന്ന് ആട്ടിപ്പായിക്കുകയാണ് സര്‍ക്കാറും സ്വകാര്യ മുതലാളിമാരും. ഇതിനെ പ്രതിരോധിക്കുന്നവരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്നു.
 സി.ബി.ഐയും പൊലീസുമൊക്കെ ഭരിക്കുന്നവരുടെ ഉപകരണമാണ്. അഴിമതി നടത്തുന്നവര്‍ തന്നെയാണ് അത് അന്വേഷിക്കുന്ന സി.ബി.ഐ പോലുള്ള ഏജന്‍സികളെയും പൊലീസിനെയും നിയന്ത്രിക്കുന്നത്. പൊലീസ്-സി.ബി.ഐ ഘടനയിലും മറ്റും സമഗ്ര അഴിച്ചുപണി  അനിവാര്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.
പ്രതിരോധത്തിന്‍െറ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചു എന്ന് അദ്ദേഹംപറഞ്ഞു. എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഫീര്‍ഷാ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായുള്ള എക്സിബിഷന്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഫിലിംഫെസ്റ്റിവല്‍ സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. മധു ജനാര്‍ദനന്‍, പി. ബാബുരാജ്, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവസേവന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ തൃശൂര്‍ കിഡ്നി കെയര്‍  ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ഇദ്രീസ്, വി. മുഹമ്മദ്കോയ, സിദ്ദീഖ് കളന്‍തോട്, കരീം കാരശ്ശേരി, റഈസ് വെളിമുക്ക്, ബഷീര്‍ കൊണ്ടോട്ടി എന്നിവരെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ടി.കെ. ഹുസൈന്‍, കെ.കെ. ബഷീര്‍, ജലീല്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കുടുംബ വിചാരണ സദസ്സ് വ്യത്യസ്ത മേഖലയില്‍നിന്നുള്ളവരുടെ ആശയസംവാദം കൊണ്ട് ശ്രദ്ധേയമായി. കുടുംബഘടനയിലെ പുതിയ മാറ്റങ്ങളോടും പുതുതലമുറയിലെ ശീലങ്ങളോടും ഉള്ള സമൂഹത്തിന്‍െറ നിസ്സംഗത ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധികള്‍ കുടുംബങ്ങളില്‍ രൂപപ്പെടാന്‍ ഇടയാക്കുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, നാസിറുദ്ദീന്‍ ആലുങ്ങല്‍, ഹബീബ ഹുസൈന്‍, സഫിയ അലി, കെ. ജസീം, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ പങ്കെടുത്തു. വൈ. ഇര്‍ശാദ് മോഡറേറ്ററായിരുന്നു. കവിസദസ്സ് പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീരാന്‍കുട്ടി, സഹീറാ തങ്ങള്‍, ജമീല്‍ അഹമ്മദ്, മലികാ മറിയം, ജസീല്‍ പേരാമ്പ്ര തുടങ്ങിയവര്‍  പങ്കെടുത്തു. യൂത്ത് കള്‍ചര്‍ സംവാദം ഡോ. പി.കെ. പോക്കര്‍ ഉദ്ഘാടനം ചെയ ്തു. താഹ മാടായി, കെ.പി. ശശി, കെ.കെ. ബാബുരാജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എ.എസ്. അജിത്കുമാര്‍, സി. ദാവൂദ്, എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഇന്ന്  യുവജന രാഷ്ട്രീയം സിമ്പോസിയം, യുവസംരംഭകരുടെ ഒത്തുചേരല്‍, വേറിട്ട ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, ന്യൂ മീഡിയ ആക്ടിവിസം, കഥാവേദി, യൂത്ത് ക്ളബുകളുടെ ഗ്രാന്‍റ് ഫിനാലെ, ഡോക്യുമെന്‍ററി, പ്രദര്‍ശനം, നാടകം എന്നിവ നടക്കും.


പ്രതിരോധത്തിന് ആത്മീയാടിത്തറ
വേണം -സാറ മര്‍സേക്
കോഴിക്കോട്: ജീവിതത്തിന്‍െറ എല്ലാ മേഖലകളിലും യുവാക്കള്‍ പ്രതിരോധം ശക്തമാക്കണമെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ സാറ മര്‍സേക്. സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദുര്‍ബലരെ പാര്‍ശ്വവത്കരിക്കുകയും അവരെ മാനസികമായി കീഴ്പ്പെടുത്തുകയുമാണ് നവലിബറലിസം ചെയ്യുന്നത്. ഉദാരവത്കരണത്താല്‍ മനസ്സിനും ശരീരത്തിനും പക്ഷാഘാതം സംഭവിച്ചുപോയവരാണ് അമേരിക്കന്‍ യുവത. അവരെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണ്. എന്നാല്‍, ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം ലോകത്തെ വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് ആവേശമാണ്.
വിശ്വാസത്തില്‍ ഊന്നിയ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് പ്രതിരോധശേഷിയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നത് എന്നതാണ് എന്‍െറ ഗവേഷണ വിഷയം. വിമോചനത്തിന്‍െറ ആത്മീയ പാഠങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യണം. അടിച്ചമര്‍ത്തപ്പെടുന്നവരെ എല്ലാവിധ ബന്ധനങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ ആത്മീയാടിത്തറയുള്ള പ്രതിരോധം ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. സോളിഡാരിറ്റിയില്‍ ആത്മീയ രാഷ്ട്രീയത്തിന്‍െറ മാതൃക തനിക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്നതായും അവര്‍ പറഞ്ഞു.