ഗതാഗതകുരുക്ക്
പരിഹരിക്കണം
പരിഹരിക്കണം
കണ്ണൂര്‍: ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് ആവശ്യപ്പെട്ടു. താഴെചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാത മൂന്നുമീറ്റര്‍ വീതികൂട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് മാസങ്ങളായി.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ബസ്ബേകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കുരുക്ക് നീക്കാനുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും നിലനില്‍ക്കേ നടപടികളുമായി മുന്നോട്ടുപോകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.