Friday, April 27, 2012
ഫാത്തിമ ഫിദയും മുഹമ്മദ് ജവാദും.
കേരള മാപ്പിള കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തളിപരമ്പില്‍ നടത്തിയ ചാന്ദ് പാഷ മെമ്മോറിയല്‍ ഉത്തര കേരള മാപ്പിള പാട്ട് മത്സരത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹാരായ ഫാത്തിമ ഫിദയും മുഹമ്മദ് ജവാദും. കാഞ്ഞിരോട് ടി എന്‍ എ കാദരിന്റെയും ഫരീദ കാദരിന്റെയും മക്കളാണ്. കാഞ്ഞിരോട് അല്‍ ഹുദ ഇംഗ്ലീഷ് സ്കൂള്‍ പൂര്‍വ വിദ്യാര്തികലാണ്
CHELORA
ചേലോറയില്‍ പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
അകമ്പടിയില്‍ മാലിന്യം തള്ളി
ചോലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യം വീണ്ടും പൊലീസ് അകമ്പടിയില്‍ തള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ ആറരക്കാണ് നഗരസഭയുടെ മൂന്ന് ലോഡ് മാലിന്യം സിറ്റി സി.ഐ അരുണ്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയത്. സാധാരണ രാവിലെ ഒമ്പത് മണിക്കുശേഷമാണ് മാലിന്യം തള്ളാറുണ്ടായിരുന്നത്. മാലിന്യവുമായത്തെിയ ലോറി സമരക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് ഇവരെ മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മാലിന്യ വണ്ടി തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സമരക്കാരില്‍ ഒരാളെ അറസ്റ്റ്ചെയ്തിരുന്നു.
അതിനിടെ, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത വേനലില്‍ സാധാരണ പമ്പിങ് ചെയ്യുന്ന കിണറില്‍ വെള്ളമില്ലാത്തതാണ് കാരണം.
അതിനിടെ, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത വേനലില്‍ സാധാരണ പമ്പിങ് ചെയ്യുന്ന കിണറില്‍ വെള്ളമില്ലാത്തതാണ് കാരണം.
JIH TEKKI BAzAR
കുടിവെള്ള വിതരണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി തെക്കീ ബസാര്‍ യൂനിറ്റിന്‍െറ കുടിവെള്ള വിതരണം ശാദുലിപ്പള്ളി അരുംഭാഗത്ത് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാജിദ്, ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
WPI KANNUR LC
മാലിന്യപ്രശ്നം: നഗരസഭ
ജനപക്ഷത്താവണം
ജനപക്ഷത്താവണം
കണ്ണൂര്‍: നഗരസഭാംഗങ്ങള്‍ കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളാന്‍ കൂട്ടുനില്‍ക്കുന്നവരാണെന്ന സൂചനനല്‍കുന്ന ചേര്‍പേഴ്സന്‍െറ പ്രസ്താവന മാലിന്യവിഷയത്തില്‍ നഗരസഭാംഗങ്ങളുടെ താല്‍പര്യങ്ങളുടെ തനിനിറം ജനങ്ങള്‍ക്ക് വ്യക്തമാക്കികൊടുക്കന്നുവെന്നും, ഇത്തരം നഗരസഭാ പ്രതിനിധികളെ സമൂഹം തിരിച്ചറിയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്‍റ് സി.മുഹമ്മദ് ഇംതിയാസ് അധ്യക്ഷതവഹിച്ചു.
NH
ബി.ഒ.ടി വിരുദ്ധ വാഹനജാഥ തുടങ്ങി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാതകള്‍ ബി.ഒ.ടി കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ദേശീയപാത സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥ ആരംഭിച്ചു. മാഹിപ്പാലത്ത് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഷിജു എടക്കാട്, റഷീദ് പാപ്പിനിശ്ശേരി,നസീര്‍ കടാങ്കോട്,ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു. ദേശീയപാത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ദ് സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു. ചൊക്ളി, പാനൂര്‍,തലശ്ശേരി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം ജാഥ മുഴപ്പിലങ്ങാട് കുളംബസാറില്‍ സമാപിച്ചു. ഇന്ന് ചാല സ്ക്വയര്‍, തിലാനൂര്‍, തങ്കേകുന്ന്, മേലേചൊവ്വ, കണ്ണൂര്‍, കോട്ടക്കുന്ന്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാപ്പിനിശ്ശേരിയില്‍ സമാപിക്കും.
Subscribe to:
Posts (Atom)