ജനകീയ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ : വിപ്ളവ യുവത്വത്തിന്റെ സേവന പോരാട്ടങ്ങളുടെ സാക്ഷ്യപത്രമായി സമാജ്വാദി കോളനി കുടിവെള്ള പദ്ധതി സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബ് റഹ്മാന്‍ നാടിനു സമര്‍പ്പിച്ചു. തോട്ടടയില്‍ നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ കോളനിവാസികള്‍ മുജീബ് റഹ്മാനെ ആനയിച്ചു കൊണ്ടാണ് ഉദ്ഘാടന വേദിയിലെത്തിച്ചത്. ഉദ്ഘാടന ശേഷം നടന്ന ഗ്രാമീണരുടെ കലാപരിപാടിയിലും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി പങ്കെടുത്തു.
കേരളത്തിലുടനീളം 53 കുടിവെള്ള പദ്ധതികളാണ് സോളിഡാരിറ്റി നടപ്പിലാക്കുന്നത്. തീര്‍ത്തും ദരിദ്രമായ സ്ഥലങ്ങളാണ് ഇതിനുവേണ്ടി പരിഗണിച്ചത്. സമാജ്വാദി കോളനിയില്‍ മാത്രം 100 ഓളം കുടുംബങ്ങളിലെ 500 അംഗങ്ങള്‍ക്ക് ഇതുവഴി ശുദ്ധജലം ല‘ിക്കും. ശരാശരി ഒരു ലക്ഷം രൂപ ചെലവും ബാക്കി പ്രവര്‍ത്തകരുടെ കായികാദ്ധ്വാനവുമാണ് കുടിവെള്ളപദ്ധതിക്ക് സോളിഡാരിറ്റി അവലംബിക്കുന്ന രീതി. യുവാക്കളുടെ വിപ്ളവകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇതര യുവജന സംഘടനകള്‍ കൂടി മാതൃകയാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ.എം. മഖ്ബൂല്‍ തന്റെ ആമുഖ പ്ര‘ാഷണത്തില്‍ പറഞ്ഞു.
സമാജ് വാദി കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി വഴി കാലങ്ങളായുള്ള ശുദ്ധജലത്തിന് വേണ്ടിയുള്ള മുറവിളിക്ക് ഒരു പരിധിവരെ പരിഹാരമായി. ഒരു കുഴല്‍കിണറും 15 ടാപ്പുകളുമാണ് പദ്ധതിക്കുവേണ്ടി സ്ഥാപിച്ചത്. പ്രദേശത്ത് ഉപയോഗിക്കാതെ കിടന്ന ടാങ്കും ഉപയോഗപ്പെടുത്തി. പദ്ധതിയുടെ ‘ാഗമായി സ്ഥാപിച്ച മോട്ടോറിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ജമാ അത്തെ ഇസ്ളാമി സംസ്ഥാന അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്ര‘ാഷണം നടത്തി. സോളിഡാരിറ്റി സേവന വി‘ാഗം സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ജില്ലാ പഞ്ചായത്ത് അംഗം മാധവമന്‍ മാസ്റര്‍, ഡോ. സി എം ജോയ്, പി. പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ സംസാരിച്ചു. എടക്കാട് ബ്ളോക്ക് പഞ്ചായത്ത് അംഗം രാഗിണി. സി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബാലകൃഷ്ണന്‍ മുണ്ടേരി, എ. ടി. സമീറ, എന്‍. സുബ്രഹ്മണ്യന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.കെ. ബഷീര്‍ ,ടി.കെ. മുഹമ്മദലി, അഡ്വ. കെ എല്‍ അബ്ദുള്‍ സലാം, കെ.പി.സുകുമാരന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കുടിവെള്ള പദ്ധതിക്കായി സ്ഥലം അനുവദിച്ച് തന്ന ബാലേട്ടന്, കോളനിയിലെ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന കെ.കെ. ശുഹൈബ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വര്‍ണാ‘മായ ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് സ്വാഗതവും കുടിവെള്ളപദ്ധതി കണ്‍വീനര്‍ കെ.കെ.ഷുഹൈബ് നന്ദി പറഞ്ഞു.

27-02-2011