ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH COORG. Show all posts
Showing posts with label JIH COORG. Show all posts

Wednesday, June 12, 2013

വിദ്യാര്‍ഥികളെ അനുമോദിച്ചു

 
 വിദ്യാര്‍ഥികളെ അനുമോദിച്ചു
സിദ്ധാപുരം:  എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സിദ്ധാപുരം, നെല്ലിഹുദിക്കേരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ ഹിറ എജുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് അനുമോദിച്ചു. സിദ്ധാപുരം ഇഖ്റ പബ്ളിക് സ്കൂളില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി മംഗലാപുരം മേഖല ഉപാധ്യക്ഷന്‍ കെ.പി. മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉന്നതവിജയം നേടിയ നെല്ലിഹുദിക്കേരി ഗവ. യു.പി കോളജിലെയും സിദ്ധാപുരം ഗവ. ജൂനിയര്‍ കോളജിലെയും പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കെഞ്ചപ്പ, ജയേന്ദ്ര, ഇഖ്റ പബ്ളിക് സ്കൂള്‍ പ്രധാനാധ്യാപകന്‍ സി.പി. ജോണ്‍, കൃഷ്ണവേണി, സിസ്റ്റര്‍ റമോന, ഹിറ ട്രസ്റ്റ് സെക്രട്ടറി അബ്ദുറഊഫ് എന്നിവര്‍ സംസാരിച്ചു.

Monday, June 10, 2013

അനുമോദിച്ചു

 

 

അനുമോദിച്ചു
ഗോണിക്കുപ്പ: എസ്.ഐ.ഒ ഗോണിക്കുപ്പ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൂര്‍ഗ് പബ്ളിക് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം.ഡി. നഞ്ചുണ്ട ഉദ്ഘാടനം ചെയ്തു.
 ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
  ഗോണിക്കുപ്പ ഹല്‍ഖാ നാസിം തന്‍വീര്‍ അഹ്മദ്, ജി.ഐ.ഒ പ്രസിഡന്‍റ് ശഫീന, എസ്.ഐ.ഒ സംസ്ഥാന കരിയര്‍ കൗണ്‍സിലര്‍ അഖില്‍ അഹ്മദ്, യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അസ്ഹറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തന്‍സീല്‍ സ്വാഗതം പറഞ്ഞു.

Saturday, May 25, 2013

സ്വീകരണം നല്‍കി

 സ്വീകരണം നല്‍കി
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ശൂറാ അംഗങ്ങള്‍ക്ക് ഖാസിമുല്‍ ഉലൂം മദ്റസയില്‍ പൗരസ്വീകരണം നല്‍കി. ചടങ്ങില്‍ വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ നാസിം യു. അബ്ദുസലാം ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അമീര്‍ മുഹമ്മദ് അബ്ദുല്ല ജാവീദ്, കേന്ദ്ര ശൂറാ അംഗം സയ്യിദ് അമീനുല്‍ ഹസന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മൂന്നു ദിവസം നീണ്ട ജമാഅത്തെ ഇസ്ലാമി കര്‍ണാടക സംസ്ഥാന കൂടിയാലോചനാ സമിതി യോഗം വീരാജ്പേട്ടയില്‍ നടന്നു.

Friday, May 3, 2013

ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണക്കും

ജമാഅത്തെ ഇസ്ലാമി
കോണ്‍ഗ്രസിനെ പിന്തുണക്കും
വീരാജ്പേട്ട: ഞായറാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടകിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല നേതാക്കള്‍ അറിയിച്ചു. വീരാജ്പേട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.ടി. പ്രദീപ് കഴിഞ്ഞദിവസം ജമാഅത്ത് ജില്ല ഓഫിസിലത്തെി പിന്തുണ ആവശ്യപ്പെട്ടിരുന്നു.

Sunday, February 3, 2013

പൊതുയോഗം

പൊതുയോഗം
വീരാജ്പേട്ട: ‘പ്രവാചകന്‍െറ സന്ദേശം: ആനുകാലിക പ്രസക്തി’ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പൊതുയോഗം സംഘടിപ്പിച്ചു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മംഗലാപുരം ‘സന്മാര്‍ഗ’ വാരിക പത്രാധിപര്‍ അബ്ദുല്‍ ഖാദര്‍ കുക്കില മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ല സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ സ്വാഗതം പറഞ്ഞു. അഹദ് ത്വാഹ ഖിറാഅത്ത് നടത്തി.

Tuesday, December 11, 2012

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു

 
 ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
വീരാജ്പേട്ട: ‘ലജ്ജ എന്‍െറ മുഖഛായ’ എന്ന വിഷയത്തില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കര്‍ണാടക (ജി.ഐ.ഒ) സംസ്ഥാന വ്യാപകമായി നടത്തിയ കാമ്പയിന്‍െറ ജില്ലതല സമാപനം വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്നു. സംസ്ഥാന കൂടിയാലോചനാ  സമിതി അംഗം തയ്യബാ കൗസര്‍ മുഖ്യാതിഥിയായിരുന്നു. കുടക് ജില്ല പ്രസിഡന്‍റ് സംജിദാഖാനം അധ്യക്ഷത വഹിച്ചു.
‘പെണ്‍കുട്ടികള്‍ സമകാലീന സമൂഹത്തില്‍’ എന്ന വിഷയത്തില്‍ ജില്ല സമിതി അംഗം സഫൂറ സംസാരിച്ചു. വീരാജ്പേട്ട യൂനിറ്റ് പ്രസിഡന്‍റ് സമീറ റാസിഖ് സ്വാഗതവും ഖമറുന്നിസ നന്ദിയും പറഞ്ഞു.
കാമ്പയിനോടനുബന്ധിച്ച് നടന്ന പ്രബന്ധമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ അമ്മത്തി ഗുഡ്ഷെപ്പര്‍ഡ് ഹൈസ്കൂളിലെ ലിഡിയ സി. വര്‍ഗീസ് ഒന്നാംസ്ഥാനവും ഗോണിക്കുപ്പയിലെ ശഫീന രണ്ടാംസ്ഥാനവും പി.വി. പ്രതിഭ (മടിക്കേരി) മൂന്നാംസ്ഥാനവും നേടി.

Wednesday, November 21, 2012

മസ്ജിദ് ഉദ്ഘാടനം

 മസ്ജിദ് ഉദ്ഘാടനം
വീരാജ്പേട്ട: പോളി ബേട്ടക്കു സമീപം പുതുതായി നിര്‍മിച്ച മസ്ജിദുറഹ്മ ജുമുഅത്ത് പള്ളി തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം കെ.എസ്. അബ്ദുല്‍ മജീദ്, കെ. അഹമ്മദ്  ഗോണിക്കുപ്പ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ്, ഹല്‍ഖ നാസിം കെ.പി. യൂസുഫ് ഹാജി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, ഓര്‍ഗനൈസര്‍ കെ. സാദിഖ്, താലൂക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഹംസ എന്നിവര്‍ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

Sunday, November 18, 2012

മസ്ജിദ് ഉദ്ഘാടനം നാളെ (19.11.2012)

 മസ്ജിദ് ഉദ്ഘാടനം നാളെ (19.11.2012)
വീരാജ്പേട്ട: പോളിബേട്ടക്കടുത്ത ഹുണ്ടി-ഹൊലമാളയില്‍ നിര്‍മിച്ച മസ്ജിദുറഹ്മ ജുമാമസ്ജിദ് തിങ്കളാഴ്ച വൈകീട്ട് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. മാല്‍ദാരെ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ് അതിഥിയായിരിക്കും.

Thursday, November 15, 2012

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 
 
 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കുശാല്‍നഗര്‍: മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്ത ജീവിതദര്‍ശനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ളെന്ന് വീരാജ്പേട്ട ശ്രീ അരമേരി കളഞ്ചേരി മഠത്തിലെ ശാന്ത മല്ലികാര്‍ജുന സ്വാമി പറഞ്ഞു. കുശാല്‍നഗറില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുടക് ജില്ലാ സമിതി സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മതത്തില്‍നിന്നും ഒഴിഞ്ഞുമാറിയ ആധുനിക മനുഷ്യന്‍െറ കുടുംബം അസമാധാനത്തിന്‍െറ താഴ്വരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക സംസ്ഥാന അസി. സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കന്നട സാഹിത്യപരിഷത്ത് സോമവാര്‍പേട്ട താലൂക്ക് പ്രസിഡന്‍റ് ഭരദ്വാജ് ആനന്ദതീര്‍ത്ഥ, കാവേര കലാപരിഷത്ത് പ്രസിഡന്‍റ് സി.എ. മുദ്ദപ്പ, സാഹിത്യ പരിഷത്ത് കുശാല്‍ നഗര്‍ ലോക്കല്‍ പ്രസിഡന്‍റ് എ.ഇ. മൊയ്തീന്‍, മുതിര്‍ന്ന സാഹിത്യകാരന്‍ ബി.പി. അപ്പണ്ണ, ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ നാസിം യു. അബ്ദുസലാം അധ്യക്ഷത വഹിച്ചു. യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ്, ജില്ലാസമിതി അംഗങ്ങളായ യൂസുഫ് ഹാജി, കെ.പി.കെ. മുഹമ്മദ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. അഫ്സര്‍ സ്വാഗതവും മുഹമ്മദ് മടിക്കേരി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ‘ശാന്തിപ്രകാശന’യുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന സാഹിത്യകാരന്‍ ഡോ. സോമണ്ണ, സുജാത തലവാര്‍ എന്നിവര്‍ പങ്കെടുത്തു.

Monday, November 5, 2012

കുടുംബ സംഗമം

 കുടുംബ സംഗമം
വീരാജ്പേട്ട: കുടുംബ ജീവിതത്തിലെ ശൈഥില്യമാണ് ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന  വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സമിതി സിദ്ദാപുരത്തെ കരടികോട് ചര്‍ച്ച്ഹാളില്‍ സംഘടിപ്പിച്ച ഈദ്ഫെസ്റ്റ് 2012 കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കെ.എം. ഉമര്‍ മൗലവി ഖുര്‍ആന്‍ ക്ളാസെടുത്തു. കെ. സാദിഖ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. നവാസ് പാലേരിയുടെ ഗാനമേളയും നടന്നു.

Wednesday, October 3, 2012

മെഡിക്കല്‍ ക്യാമ്പ്

 
 
മെഡിക്കല്‍ ക്യാമ്പ്
ഗോണികുപ്പ: ഗാന്ധിജയന്തി പ്രമാണിച്ച് ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ യൂത്ത്വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടന്ന പരിപാടിയില്‍ ഡോ. അമൃത് നാണയ്യ, ഡോ. സുരേഷ്, ഡോ. ലാവണ്യ, ഡോ. ജഗദീഷ്, ഡോ. ദിവാകര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഗോണികുപ്പ ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സി.കെ. ബൊപ്പണ്ണ, കെ.എസ്. ഗണപതി, ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ നാസിം തന്‍വീര്‍ അഹമ്മദ്, യൂത്ത്വിങ് പ്രസിഡന്‍റ് തന്‍സീല്‍ റഹ്മാന്‍, കണ്‍വീനര്‍ മുഹമ്മദ് റഫി ചട്കാന്‍ എന്നിവര്‍ സംബന്ധിച്ചു.  തന്‍സീല്‍, ഷമീര്‍, ഷഫീഖ്, അര്‍മാന്‍, ഫൈറോസ്, സാദിഖ്, ശുഹൈബ്, ഇര്‍ഫാന്‍, ഫൈഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, August 12, 2012

ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം

 
 
 ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ ഘടകം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഗോണിക്കുപ്പ സൗഖ്യ ഓഡിറ്റോറിയത്തിലൊരുക്കിയ പരിപാടി എയര്‍ഇന്ത്യ റിട്ട. ക്യാപ്റ്റന്‍ കാളിമട രാണ നഞ്ചപ്പ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം ഘടകം ഉപാധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് റമദാന്‍ സന്ദേശം നല്‍കി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ  പ്രസിഡന്‍റ് ശ്രീധര്‍ നെല്ലിത്തായ, കാവേരി കോളജ് പ്രിന്‍സിപ്പല്‍ മാദയ്യ, ഗോണിക്കുപ്പ പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ്, കന്നട സാഹിത്യപരിഷത്ത് പ്രസിഡന്‍റ് എം.പി. കേശവ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. പ്രഫ. സി. രാജു, നീരജ് വസന്ത്, സുമി ദേവയ്യ, ഡോ. ചന്ദ്രശേഖര്‍, ഡോ. കെ.കെ. ശിവപ്പ, ഡോ. ബെള്ളിയപ്പ എന്നിവര്‍ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീര്‍ നന്ദിയും പറഞ്ഞു.

Sunday, July 29, 2012

റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായി. കാമ്പയിന്‍െറ ഭാഗമായി റമദാന്‍ കിറ്റ് വിതരണം വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബോധവത്കരണ ക്ളാസ് നടത്തും. ബിശാറുദ്ദീന്‍ ശര്‍ക്കി, ഷാനവാസ് കൊടുവള്ളി, കളത്തില്‍ ബഷീര്‍, ഉമര്‍ മൗലവി മടിക്കേരി, യു. അബ്ദുസ്സലാം, ഇശ്റത്ത് ജഹാന്‍ എന്നിവര്‍ പങ്കെടുക്കും.
കാമ്പയിനോടനുബന്ധിച്ച് പുസ്തകമേള ഇന്നലെ ഗോണിക്കുപ്പ ഹിദായത്ത് സെന്‍റര്‍ പരിസരത്ത് പഞ്ചായത്തംഗം ശേഖര്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാപുരത്ത് നടന്ന റമദാന്‍ പരിപാടിയില്‍ കെ. സാദിഖ് സംസാരിച്ചു. ഞായറാഴ്ച വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ മഹല്ല് സംഗമവും ഇഫ്താറും നടക്കും. കാമ്പയിനോടനുബന്ധിച്ച് ജില്ലാതല പ്രശ്നോത്തരി നടത്തും.

Friday, June 1, 2012

യുവജന കണ്‍വെന്‍ഷന്‍

 
 യുവജന കണ്‍വെന്‍ഷന്‍
മടിക്കേരി: ‘പുതുവിപ്ളവത്തിനു വേണ്ടി ഒരുങ്ങുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി യൂത്ത്വിങ് നടത്തുന്ന സംസ്ഥാനതല കാമ്പയിന്‍ ഭാഗമായി കുടക് ജില്ലാ യുവജന കണ്‍വെന്‍ഷന്‍ നടത്തി. യൂത്ത്വിങ് സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ഹുസൈന്‍ കോഡിബെംഗ്ര ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി കണ്ണൂര്‍ സെക്രട്ടറി കെ. സാദിഖ്, യൂത്ത്വിങ് കുടക് കണ്‍വീനര്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ നന്ദി പറഞ്ഞു.

Thursday, May 17, 2012

പഠന സഹവാസ ക്യാമ്പ്

 പഠന സഹവാസ ക്യാമ്പ്
വീരാജ്പേട്ട: എസ്.ഐ.ഒ കുടക് ജില്ല സംഘടിപ്പിച്ച വേനല്‍ക്കാല പഠന സഹവാസ ക്യാമ്പ് ‘വിഷന്‍ സമ്മര്‍ ക്യാമ്പ്’ വീരാജ്പേട്ടയില്‍ സമാപിച്ചു. ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്ന സമാപന ചടങ്ങില്‍ എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സെക്രട്ടറി തൗസീഫ് അഹ്മദ്, യൂത്ത് വിങ് സംസ്ഥാന സമിതി അംഗം അതീഖുറഹ്മാന്‍, ഇ.എം. മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ പരിപാടികളില്‍ എന്‍.എം. ശഫീഖ്, കെ. സാദിഖ്, പി.എ. അസ്ഹറുദ്ദീന്‍ മന്‍സൂര്‍, ഇ.എം. റഫീഖ്, സി.എച്ച്. അഫ്സര്‍, സുഹൈല്‍ മംഗലാപുരം, ഉമര്‍ മൗലവി മടിക്കേരി എന്നിവര്‍ ക്ളാസെടുത്തു.
ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.ടി. ബശീര്‍ നന്ദി പറഞ്ഞു.

സ്കോളര്‍ഷിപ് നേടി

 സ്കോളര്‍ഷിപ് നേടി
വീരാജ്പേട്ട: മംഗലാപുരം യൂനിവേഴ്സിറ്റി ബി.എസ്സി പരീക്ഷയില്‍ കുടക് ജില്ലയില്‍നിന്ന് ഒന്നാംസ്ഥാനം നേടിയ മടിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കാരിയപ്പ കോളജ് വിദ്യാര്‍ഥിനി കെ.ഇ. സഫൂറ ‘ദ കൂര്‍ഗ് ഫൗണ്ടേഷന്‍’ മെരിറ്റ് സ്കോളര്‍ഷിപ് നേടി. സിദ്ധാപുരത്തെ കെ. ഇബ്രാഹിമിന്‍െറ മകളാണ്. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ ആയിരുന്നു.

Sunday, February 26, 2012

ടേബിള്‍ ടോക് സംഘടിപ്പിച്ചു

 ടേബിള്‍ ടോക് സംഘടിപ്പിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി വീരാജ്പേട്ട ഹല്‍ഖ ‘മുഹമ്മദ് നബി: ജീവിതവും ദര്‍ശനവും’ എന്ന വിഷയത്തില്‍ ടേബിള്‍ ടോക് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മംഗലാപുരം വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.ബി. നാണയ്യ, പ്രഫ. വി. മഹാദേവ സ്വാമി, കന്നട സാഹിത്യപരിഷത്ത് താലൂക്ക് പ്രസിഡന്‍റ് രഘുനാഥ നായിക്ക്, ബി.എസ്. ദേവര്‍, ഗവ. ജൂനിയര്‍ കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണേഗൗഡ എന്നിവര്‍ സംസാരിച്ചു.

Monday, September 5, 2011

JIH GONIKUPPA

 
 ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖ സംഘടിപ്പിച്ച ഈദ്മീറ്റ് ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്യുന്നു
ഈദ്മീറ്റ് സംഘടിപ്പിച്ചു
ഗോണികുപ്പ: ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഈദ്മീറ്റ് സംഘടിപ്പിച്ചു. അരമേരി കളഞ്ചേരി മഠത്തിലെ ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ താരതമ്യപഠനം ഇന്നത്തെ ആവശ്യകതയാണെന്നും ആഘോഷങ്ങളുടെ സാമൂഹികവശങ്ങള്‍ മനുഷ്യനന്മക്ക് ഉതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗലാപുരം ശാന്തിപ്രകാശന മാനേജറും ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ ജോ. സെക്രട്ടറിയുമായ എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കാവേരി ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ബിദ്ദപ്പ, ഡോ. സമീര്‍ ചട്ഖാന്‍, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. റഫി ചട്ഖാന്‍ സ്വാഗതം പറഞ്ഞു. തന്‍സീര്‍ ഖിറാഅത്ത് നടത്തി.