Monday, January 30, 2012
ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചക്കരക്കല്ല് സഫാ സെന്ററില്‍ മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം മാസ്റ്റര്‍, പി. അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍
ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എ.എം.ഐ സ്കൂളില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.എല്ലാമത വിശ്വാസികളുടെയും ചര്‍ച്ചകള്‍ ആരോഗ്യകരവും സാമൂഹിക നന്മക്ക് ഉപകരിക്കുന്നവയും ആയിരിക്കണമെന്ന് പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പറഞ്ഞു.'കര്‍മശാസ്ത്ര സമീപനം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനുസ് സലീം ഖുര്‍ആന്‍ ക്ലാസ് നടത്തി.ജില്ലാ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളായ റഹ്മത്ത്, ബദറുന്നീസ, മറിയു, ത്വാഹിറ, സജിന എന്നിവര്‍ക്ക് കണ്‍വെന്‍ഷനില്‍വെച്ച് സമ്മാന വിതരണം ചെയ്തു. കെ.വി. നിസാര്‍ സ്വാഗതവും എന്‍.എം. ബഷീര്‍ നന്ദിയും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്തു
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ്
ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ആത്മാവിലേക്ക് ജനങ്ങളെ നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫിസ്, ട്രെയിനിങ് സ്കൂളിനു സമീപം മുഴത്തടം സെക്കന്‍ഡ് ക്രോസ് റോഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തി തന്നെ വിവിധ ജാതി മത വര്‍ഗ ദേശ ലിംഗ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്ഫോമായി വികസിപ്പിക്കേണ്ടതാണ്.വികസനത്തെയും രാഷ്ട്ര പുരോഗതിയെയും കുറിച്ച് പുതിയ ചിന്തകള്‍ മുന്നോട്ടുവെച്ചായിരിക്കും പാര്‍ട്ടിയുടെ നയപരിപാടികള്‍ ആവിഷ്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ ടി. നാണി ടീച്ചര്‍, പള്ളിപ്രം പ്രന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, ട്രഷറര്‍ വി.കെ. ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

വിജ്ഞാന സദസ്സ്
വിജ്ഞാന സദസ്സ്
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതുശേãരി പള്ളിക്കു സമീപം വിജ്ഞാനസദസ്സ് നടത്തി. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സദറുദ്ദീന്‍ വാഴക്കാട്, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.എച്ച് മുസ്തഫ മൌലവി, ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ സംസാരിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ പൊതുസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ ടി.പി. മുഹമ്മദ് ശമീം, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവ്വിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും
പ്രഭാഷണം
പ്രഭാഷണം
പഴയങ്ങാടി: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28,29 തീയതികളില്‍ വൈകീട്ട് 6.45ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം സംഘടിപ്പക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
'സുകുമാര മരം' നട്ടു
'സുകുമാര മരം' നട്ടു
കണ്ണൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ഭൌതികശരീരം എരിഞ്ഞടങ്ങിയ കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സുകുമാര മരം' നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം എന്നിവരാണ് ശ്മശാനത്തിന് മുന്‍ഭാഗത്തെ പ്രവേശ കവാടത്തിന് സമീപം മഹാഗണി മരത്തിന്റെ തൈ 'സുകുമാര മരം' എന്ന് പേര് നല്‍കി നട്ടത്.ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, സി. ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)