ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY IRIKKUR AREA. Show all posts
Showing posts with label SOLIDARITY IRIKKUR AREA. Show all posts

Wednesday, May 30, 2012

ഗ്രാമസംഗമം

 ഗ്രാമസംഗമം
ഇരിക്കൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി പെരുമണ്ണ് നാരായണ വിലാസം സ്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാമസംഗമം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ. സലിം അധ്യക്ഷത വഹിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ളബിനുള്ള ബെസ്റ്റ് ക്ളബ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നവശക്തി വനിതാ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിന് സമ്മാനിച്ചു. പെരുമണ്ണ് സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിനെയും യുവധാര ക്ളബിനെയും സോളിഡാരിറ്റി ആദരിച്ചു.
പെരുമണ്ണ് കടവിന് സ്വന്തമായി ചങ്ങാടം നിര്‍മിച്ചുനല്‍കിയ മോഹനന്‍ പൊറോറ, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ സി.പി. പുരുഷു, ജില്ലാതല ബാഡ്മിന്‍റണ്‍ പ്ളെയര്‍ ഇ.കെ. താജുദ്ദീന്‍, ഗായകന്‍ ജാഫര്‍ ഇരിക്കൂര്‍ എന്നിവരെ ആദരിച്ചു.
ഷബീര്‍ അഹ്മദ് സ്വാഗതവും എന്‍. മിസ്ഹബ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാഫര്‍, സുമയ്യ, അഷീര്‍, ഇബ്രാഹിം എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി.

Wednesday, March 7, 2012

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
ഇരിക്കൂര്‍: പേരാമ്പ്രയില്‍ സോളിഡാരിറ്റി പൊതുപരിപാടി കൈയേറ്റിയ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ സോളിഡാരിറ്റി  ഇരിക്കൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഏരിയാ പ്രസിഡന്‍റ് എന്‍.വി. താഹിര്‍,സെക്രട്ടറി ഇക്ബാല്‍ മാസ്റ്റര്‍, കീത്തടത്ത് ഫാറൂഖ്, കീത്തടത്ത് സലീം, നൗഷാദ് മാസ്റ്റര്‍,  ഗൗസ് ചെങ്ങളായി എന്നിവര്‍ സംസാരിച്ചു.

Friday, October 7, 2011

SOLIDARITY IRIKKUR AREA

പ്രതിഷേധിച്ചു
ഇരിക്കൂര്‍: സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമുള്ള ഇരിക്കൂര്‍ ടൌണിലെ ചുവരെഴുത്ത് നശിപ്പിച്ചതില്‍ സോളിഡാരിറ്റി യോഗം പ്രതിഷേധിച്ചു. ഭാരവാഹികള്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. യോഗത്തില്‍ കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എന്‍.വി. താഹിര്‍, കെ. സലീം, കെ. മഷ്ഹൂദ്, കെ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Wednesday, August 10, 2011

SOLIDARITY IRIKKUR AREA

മദ്യനയം അടിയന്തരമായും തിരുത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പുശേഖരണം .
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ഇരിക്കൂര്‍: മദ്യനയം അടിയന്തരമായും തിരുത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ബഹുജന ഒപ്പുശേഖരണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ നടന്ന ഒപ്പുശേഖരണം റഷീദ് നടുവില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, കീത്തടത്ത് ഫാറൂഖ്, ആഷിഖ്, കീത്തടത്ത് സലീം എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വയംനിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം സംസ്ഥാന എക്സൈസ് മന്ത്രിക്ക് സമര്‍പ്പിക്കുകയാണ് സോളിഡാരിറ്റിയുടെ തീരുമാനം.

Tuesday, April 26, 2011

SOLIDARITY IRIKKUR AREA

പ്രകടനം നടത്തി
ശ്രീകണ്ഠപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. എന്‍.വി. താഹിര്‍, എ. സുഹൈര്‍, കെ.പി. ഹാരിസ്, കെ.പി. സലീം, ടി.പി. അയ്യൂബ് എന്നിവര്‍ സംസാരിച്ചു